Aksharathalukal

പ്രശ്നോത്തിരി 3

മുത്തശ്ശനും സ്നേഹയുമായുള്ള സംവാദം തുടരുന്നു


സ്നേഹ:  

മുത്തശ്ശാ , മലയാളത്തിലെ കവിത്രയം എന്നറിയപ്പെടുന്നത് ആരെല്ലാമാണ്? 

മുത്തശ്ശൻ :

എൻ. കുമാരനാശാൻ,
ഉള്ളൂർ എസ് പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ ഇവരാണാ കവിത്രയം.

സ്നേഹ : 

ശാസ്ത്രീയ സംഗീത വിദഗ്ദ്ധനായ കേരളീയ രാജാവ് ആരാണ് മുത്തശ്ശ ? 

മുത്തശ്ശൻ : 

ശ്രീപദ്മനാഭ ദാസ വഞ്ചിബാല രാമവർമ്മ കുലശേഖര കിരീടപതി ശ്രീ സ്വാതി തിരുനാൾ രാമവർമ്മ ആണ് ആ  തിരുവിതാംകൂർ മഹാരാജാവ്. 

സ്നേഹ : 

കൃഷ്ണനാട്ടം എന്ന കലാ
രൂപത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരേയാണ് ?

മുത്തശ്ശൻ : 


കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിൻ്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്.

സ്നേഹ : 

മഹാഭാരതം പദാനുപദമായി തർജ്ജമ ചെയ്ത കേരളീയ മഹാകവി ആരാണ് മുത്തശ്ശാ , 

മുത്തശ്ശൻ : 

കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.

സ്നേഹ  :

ശ്രീകൃഷ്ണ കഥയെ  അടിസ്ഥാനമാക്കി  കേരളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യം  ഏതാണ് മുത്തശ്ശാ?

മുത്തശ്ശൻ :

കൃഷ്ണഗാഥയാണ് ആ മഹാകാവ്യം

സ്നേഹ : 

കേരളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏതാണു മുത്തശ്ശാ?

മുത്തശ്ശൻ : 

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയാണാകൃതി 

സ്നേഹ  : 

മുത്തശ്ശാ, ജ്ഞാനപ്പാന എഴുതിയ മഹാനായ കവി ആരാ ?

മുത്തശ്ശൻ : 

പൂന്താനം നമ്പൂതിരി എന്നറിയപ്പെടുന്നു. 

സ്നേഹ : 

കുഞ്ചൻനമ്പ്യാർ  തുള്ളൽ എന്ന കലക്ക് രൂപം നൽകിയ സ്ഥലമേതാണ് മുത്തശ്ശാ ?

മുത്തശ്ശൻ :

 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ.

സ്നേഹ  :

തിരുവിതാംക്കൂറിന്റെ ചരിത്രത്തെ ആധാരമാക്കി എഴുതിയ മഹാകാവ്യം ഏതാണ് മുത്തശ്ശാ ?

മുത്തശ്ശൻ :

 ഉള്ളൂർ എസ് പരമേശ്വരയ്യരുടെ   ഉമാകേരളം.

സ്നേഹ  :

വടക്കൻ പാട്ടിലെ പ്രധാന വീരനായിക ആരാ മുത്തശ്ശാ ? 

മുത്തശ്ശൻ : 

ഉണ്ണിയാർച്ചയാണത്

തുടരും