Aksharathalukal

കാശിധ്രുവം 2

മോളെ തനു...

താഴെ നിന്നും ഭാരതിയമ്മയുടെ ഉറക്കെയുള്ള വിളിയായിരുന്നു
ഓഫീസിലേക്ക് പോകുവാൻ ഒരുങ്ങി കൊണ്ടിരുന്ന കാശി കേട്ടത്

താഴെയുള്ള ബഹളം കേട്ടതും കാശി ഓടി താഴെക്കതിയിരുന്നു

നിലത്തു ബോധം മറഞ്ഞു കിടക്കുന്ന തനുവിന് അരുകിലേക്ക് പോകാതെ മാറി നിന്ന് വിളിക്കുന്നവരെ നോക്കി കാശി അവൾക്കടുത്തേക്ക് പാഞ്ഞിരുന്നു

എന്നാൽ അവൾക്കടുത്തേക്ക് എത്തും മുന്പേ ഒരു ശക്തി അവനെ പുറകിലേക്ക് വലിച്ചിരുന്നു

കാശിയുടെ സാമീപ്യം അറിഞ്ഞതും തനു കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു

കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു
കാർമേഘങ്ങൾ ഇരുണ്ടു മൂടിയിരുന്നു

വീര...

തങ്കൾക്ക് മുന്നിലിരിക്കുന്നത് തനുവല്ല സാക്ഷാൽ രുദ്രദേവിയാണ് എന്ന് മനസിലാക്കിയ ഹരിയും കാശിയും കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവൾക്കരുകിലേക്ക് നടന്നടുത്തു

വീര...
അവൻ വന്നിരിക്കുന്നു
പകയും പ്രതികാരവും വീട്ടുവാൻ അവൻ വീണ്ടും വന്നിരിക്കുന്നു

നിന്റെ പാതിയായവളെ സംരക്ഷിക്കുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ
അവളിലേക്കുള്ള വഴികൾ നിനക്ക് മുന്നിൽ വരും ദിവസങ്ങളിൽ തുറക്കപ്പെട്ടിരിക്കും

പറഞ്ഞു കൊണ്ട് ഹരിയെ നോക്കിയതും അവളുടെ വാക്കുകൾക്കായി അവൻ കാതോർത്തു നിന്നിരുന്നു

ഇന്ദ്ര....
വീരന്റെയൊപ്പം നീയും ഉണ്ടാവണം സുരക്ഷ കവചമെന്ന പോൽ
പലരുടെയും ചതിക്കുഴികൾ നിങ്ങൾക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ടാവും
അവയെല്ലാം ഗ്രഹിച്ചു കൊണ്ട് വേണം മുന്നോട്ട് പോകുവാൻ
കൂടെ കൂടുവാൻ ശ്രമിക്കുന്നവരെ അന്ധമായി വിശ്വസിക്കരുത്
പിന്നിൽ നിന്നുമുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ട്

ഇതെല്ലാം കണ്ട് സ്തംഭിച്ചു നിൽക്കുന്ന അജുവിലേക്ക് അവളുടെ കണ്ണുകൾ എത്തിയിരുന്നു

അവൾ ഉദ്ദേശിച്ചതെന്തെന്ന് മനസിലായ കാശി അജുവിനോട് അവർക്കടുത്തേക്ക് വരുവാൻ ആംഗ്യം കാണിച്ചതും അവൻ മുന്നിലേക്ക് വന്നിരുന്നു

കണ്ണുകളടച്ചു കൊണ്ടവൾ മന്ത്രമുരുവിട്ടതും തനുവിന്റെ കൈയിലായി
രുദ്രാക്ഷം കോർത്തൊരു ഇന്ദ്രനീല കല്ലോട് കൂടിയ ഒരു മാല പ്രത്യക്ഷപ്പെട്ടിരുന്നു

വിദ്യൂ...

അവളുടെയാ വിളിയിൽ അജു ഉൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു

പുനർജൻമ താളുകളിൽ പൂർത്തീകരിക്കപ്പെടണ്ട അടുത്ത കടമ്പയിൽ രുദ്രയുടെയും അനിരുദ്ധന്റെയും മകനായ വിദ്യുവും പുനർജനിക്കുമെന്ന് എഴുതപ്പെട്ടിരുന്നു

എന്നാൽ അവരുടെ അമ്മയായ രുദ്ര ദേവിയിലൂടെ അല്ലാതെ മറ്റാർക്കും അവനെ കണ്ട് പിടിക്കുവാനും ആകുമായിരുന്നില്ല

വിദ്യൂത് മേനോൻ എന്ന രുദ്രദേവിയുടെ മകനായി പുനർജന്മം സ്വീകരിച്ചിരുന്നത് അർജുനായിരുന്നു

രാഘവന്റെ മരണത്തിന് ശേഷം മാത്രമേ അത് വെളിപ്പെടുത്തുവാൻ സാധിക്കുകയുള്ളു
കാരണം വിശ്വയുടെ പകയിൽ വിദ്യൂവിനും അപകടം പതിയിരിപ്പുണ്ടായിരുന്നു

വിദ്യൂ ആയി മാറിയ അജു
രുദ്രദേവിയുടെ മുന്നിലായി അവന്റെ കൈകൾ നീട്ടി പിടിച്ചിരുന്നു

ഇവരോടൊപ്പം നീയും ഉണ്ടാവണം

ശരി അമ്മേ

അവളുടെ വാക്കുകൾ മനസിലായി എന്നോണം അവനിൽ നിന്നും മറുപടി വന്നിരുന്നു

തങ്കളെ നോക്കി ചിരിക്കുന്ന ചന്ദ്രശേഖറിലേക്ക് തനുവിന്റെ നോട്ടമെത്തിയിരുന്നു

അനന്തൻ തന്റെ മക്കളെ കൺകുളിർക്കേ കണ്ടു
മനസ്സ് കൊണ്ടവരെ അദ്ദേഹം അനുഗ്രഹിച്ചു

തനുവിന്റെ കണ്ണുകൾ അടഞ്ഞിരുന്നു
നിലത്തേക്ക് വീഴുവാൻ തുടങ്ങിയ അവളെ
സുരക്ഷിതമായി തന്നെ ഹരി തന്റെ കൈകളിലേക്ക് ചേർത്തു പിടിച്ചിരുന്നു

തുടരും....

ചെറിയ പാർട്ട്‌ ആണെന്ന് അറിയാം 
ഇടക്ക് ഇടക്ക് കാണു ഇങ്ങനെ പാർട്ട്‌

എക്സാം കഴിഞ്ഞു continuous ആയിട്ട് ഉണ്ടാവും കേട്ടോ

By രുദ്