Aksharathalukal

അവനും അവളും

അവനും അവളും കണ്ടുമുട്ടേണ്ടവരായിരുന്നോ? അവൻ അവളെയും അവൾ അവനെയും തേടിപോയതല്ല. ഭൂമിയുടെ രണ്ടു കോണിലുള്ളവർ!! എന്നിട്ടും കാലമവരെ കൂട്ടിമുട്ടിച്ചു. സ്നേഹത്തിന്റെ വിത്തുകൾ പാകി പ്രിയപ്പെട്ട മനുഷ്യനാക്കി .. സ്നേഹമെന്ന വാക്കിനെപോലും മറികടക്കുംവിധം എന്തോ അവർക്കിടയിൽ നിറഞ്ഞു നിൽപ്പുണ്ട്. ഒരുപക്ഷെ എന്നോ എവിടെയോ കളഞ്ഞു പോയ മനോഹരമായതെന്തോ അവരിൽ
ഒളിഞ്ഞിരിക്കുന്നുണ്ടാവും..!