കാലം കാത്തു വച്ച നിധി (Last part)
\"അമ്മു.. ഒരിക്കൽ കൂടെ എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ. പണ്ട് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ നിന്റെ കണ്ണിലെ ഇഷ്ടം കണ്ടിട്ട് കൂടെ ഞാൻ നിസ്സഹായനായിരുന്നു. അപ്പോൾ തന്നെ നിന്നെ കെട്ടുക. അത് മാത്രമായിരുന്നു നിന്നെ കിട്ടാൻ ഉണ്ടായിരുന്ന ഏക മാർഗം. അത് പക്ഷെ ഒരിക്കലും പ്രാക്ടിക്കലായ തീരുമാനമല്ല. നമ്മൾ രണ്ടുപേരും സെക്കന്റ് ഇയർ. ഒരു ജോലി പോലും ഇല്ലാത്ത അവസ്ഥ. നിന്നെ കഷ്ടപ്പാടിലേക്ക് വലിച്ചിടേണ്ട എന്ന് ഓർത്ത് മാത്രമാണ് ഞാൻ.... ഇനിയും വയ്യ അമ്മു. നിന്റെ കണ്ണിൽ ഞാൻ അന്ന് കണ്ട ആ പ്രണയം കുറച്ചെങ്കിലും നിന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ.. പ്ലീസ്...\" ഞാൻ പറഞ്ഞു നിർത്തി ഉത്തരത്തിനായി അവളെ നോക്കി.
\"ജിത്തു.. എനിക്ക് നിന്നെ കോളേജിൽ നിന്നു തന്നെ ഒരുപാട് ഇഷ്ടമായിരുന്നു... അതുകൊണ്ടാണ് നീ അന്ന് എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയതും. പക്ഷെ ഞാൻ നിസ്സഹായ ആയിരുന്നു. എല്ലാം കൊണ്ടും. പിന്നീട് നിന്നെ മറന്നു ശ്രെയസിനെ പ്രണയിക്കാൻ കുറേ ശ്രമിച്ചു. പട്ടിയുടെ വില പോലും തരാത്ത ആളെ കഴുത്തിൽ ഒരു താലി കെട്ടിയതിന്റെ പേരിൽ മാത്രം എങ്ങനെ സ്നേഹിക്കാൻ കഴിയും.. അതുകൊണ്ട് തന്നെ എനിക്ക് അതിന് കഴിഞ്ഞില്ല... നിന്നെ ഞാൻ ഓർക്കാത്ത ഒരു ദിവസമില്ലായിരുന്നു. സമൂഹത്തിന്റെ മുൻപിൽ ഞാൻ ഭർത്താവ് ഉണ്ടായിട്ടും മറ്റൊരാളെ മനസ്സിൽ കൊണ്ട് നടന്നത് കൊണ്ട് തെറ്റുകാരി ആയിരിക്കാം. പക്ഷെ എനിക്ക് എന്റെ ശരി ഉണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും ഞാൻ ശ്രെയാസിനെപോലെ ഭാര്യയും മകളും ഉണ്ടായിട്ടും മറ്റൊരാളുടെ ശരീരം തേടി പോയില്ലാലോ. അയാളോട് എന്തിനാ ആത്മാർത്ഥ..😏😏😏😏\"
\"അപ്പോ..\"
\"എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്. പിന്നെ നിന്റെ വാക്കുകൾ പൊള്ളയായി എനിക്ക് തോന്നുന്നില്ല. I love you. Let\'s get married. \"
എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. ഒരു കൈ മായുവിൽ നിന്നും മാറ്റി ഞാൻ അമ്മുവിന്റെ തലയിൽ തലോടി അവളുടെ നെറ്റിയിൽ മുത്തി.
❣️ ❣️ ❣️ ❣️ ❣️ ❣️ ❣️
അടുത്ത വീക്കെൻഡിൽ നാട്ടിലേക്ക് ഞാനും അമ്മുവും വണ്ടി പിടിച്ചു. അമ്മുവിന്റെ വീട്ടിൽ കല്യാണത്തിന് സമ്മതിപ്പിക്കുക. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ആദ്യം ഞങ്ങൾ എന്റെ വീട്ടിൽ പോയി. എന്നിട്ട് അമ്മയെ കണ്ടു. അമ്മുവിനെയും മായുവിനെയും കണ്ടപ്പോൾ അമ്മയ്ക്ക് സ്നേഹം മാത്രം. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതിനു ശേഷം എന്നെ ഒറ്റയ്ക്ക് വളർത്തി വലുതാക്കിയ അമ്മയ്ക്ക് അല്ലാതെ ആർക്കാണ് അവളെ മനസ്സിലാകുക...
പിന്നെ ഞാൻ ബാഗ് വെച്ചിട്ട് കഴിച്ചു നേരെ അമ്മുവിനെയും മായുവിനെയും കൂട്ടി അമ്മുവിന്റെ വീട്ടിലേക്ക് ചെന്നു.
കോളിംഗ് ബെൽ അടിച്ചു വാതിൽ തുറക്കാൻ കാത്തു നിന്നപ്പോൾ വല്ലാത്തൊരു ടെൻഷൻ.
\"പേടിക്കണ്ട. അച്ഛൻ ഇപ്പൊ പണ്ടത്തെ പോലെ അല്ല എന്തായാലും. അങ്ങേർ കണ്ടു പിടിച്ച പെർഫെക്ട് മരുമോന്റെ തനി നിറം അറിഞ്ഞത് മുതൽ ഒരു അടി കിട്ടിയത് പോലെയാ. പത്തി ഒക്കെ ഒരുവിധം താണു. അതല്ലേ ഞാൻ അത്രേം ദൂരം ഒക്കെ ജോലി നോക്കി വന്നത്.\" എന്റെ ടെൻഷൻ മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു.
അപ്പോഴേക്കും വാതിൽ തുറന്ന് അമ്മ വന്നു. ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ കൂടെ ഉള്ളത് അച്ഛനും അമ്മയ്ക്കും അതിശയമായിരുന്നു.
\"മോളെ.. നീ എന്താ പറയുന്നത്.. നാട്ടുകാർ എന്ത് പറയും. ഒന്നുമില്ലെങ്കിലും ഒരു പെണ്ണ് കുഞ്ഞല്ലേ നിനക്ക്...\" ഞങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ അമ്മയുടെ ആദ്യ പ്രതികരണം അതായിരുന്നു.
\"നാട്ടുകാർ എന്ത് പറഞ്ഞാലും എനിക്ക് ഒരു കോപ്പുമില്ല. ഇത്രെയും കൊല്ലമായി.. പക്ഷെ ഞാൻ ഒരിക്കൽ പോലും എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. എന്നെ ഓർത്ത് മാത്രം ഒരു തീരുമാനവും എടുത്തിട്ടില്ല. ഞാൻ ഏറ്റവും regret ചെയ്യുന്നതും അക്കാര്യത്തിൽ തന്നെയാണ്. ഇനിയും അങ്ങനെ വയ്യ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്കും ജീവിക്കണം സന്തോഷത്തോടെ. This is not selfishness but self love. \" അമ്മു പറഞ്ഞു നിർത്തിയപ്പോൾ അച്ഛൻ ഒരു പുഞ്ചിരിയിലൂടെ സമ്മതം അറിയിച്ചു.
❣️ ❣️ ❣️ ❣️ ❣️ ❣️ ❣️
ഇന്ന് എന്റെയും അമ്മുവിന്റെയും രജിസ്റ്റർ വിവാഹമാണ്. മായുവിന് ഒന്നും മനസ്സിലാകുന്നില്ലെങ്കിലും അമ്മുവിനെ നല്ല സാരി ഒക്കെ ഉടുത്തു കണ്ടതിലുള്ള സന്തോഷത്തിലാണ്.
വിവാഹം കഴിഞ്ഞു ഞങ്ങൾ സമയമായപ്പോൾ എന്റെ വീട്ടിലേക്ക് ചെന്നു. നിലവിളക്കും ഏന്തി അവൾ എന്റെ വീട്ടിലേക്കും ജീവിതത്തിലേക്കും കടന്നു വന്നു.
ഇതൊക്കെ കണ്ട് അപ്പുറത്തെ വീട്ടിലെ അയൽക്കൂട്ടം ടീംസ് ഉണ്ടായിരുന്നു.
കുലസ്ത്രീ 1 : ഓ.. നീ കണ്ടില്ലേടി. ആ പെണ്ണിന് ഒരു മോൾ ഉണ്ട്. പോരാത്തതിന് അവനെക്കാൾ രണ്ട് വയസ്സ് മൂത്തതും.
കുല 2: എന്റെ ദൈവമേ കലികാലം ഇപ്പോഴെത്തെ പെൺപിള്ളേർക്ക് ഒക്കെ എന്തൊരു ഇളക്കമാണ്. 😤😤 അവളുടെ ആദ്യത്തെ കെട്ട്യോൻ ഇവളെ ഉപേക്ഷിച്ചതാണെന്നാ കേട്ടത്. ഇവന്റെ കൂടെ പഠിച്ചത് ആയിരുന്നു അവൾ. ഇവരുടെ ബന്ധം അറിഞ്ഞിട്ട് ആണ് അവളുടെ കെട്ട്യോൻ വീട്ടിൽ കൊണ്ട് ചെന്നു ആക്കിയതെന്നാ അവളുടെ നാട്ടിലെ ഒരുത്തി എന്നോട് പറഞ്ഞത്. ഒന്നും ഇല്ലെങ്കിലും ആ കുഞ്ഞിനെ ഓർത്തൂടെ അവൾക്ക്.. അതും പെൺകുഞ്ഞു..
കുല 1: മം.. ഇങ്ങനെ ഓരോന്നുണ്ട് പെണ്ണുങ്ങളുടെ വില കളയാൻ. അല്ല നിന്റെ അനിയന്റെ മോന്റെ ഭാര്യ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയില്ലേ.. അവനോട് വേറെ കെട്ടാൻ പറ.. എത്ര എന്ന് വെച്ചാ ഒറ്റയ്ക്ക്.. അവനെയും മോളെയും നോക്കാൻ ഒരാൾ വേണ്ടേ..
കുല 2: മം.. അവൻ പെണ്ണ് നോക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും അവനൊരു പെണ്ണ് കുഞ്ഞല്ലേ. അമ്മ ഇല്ലാതെ എങ്ങനെ ശരിയാകും.
ലെ ഞാൻ : എന്തോന്ന് ഇതൊക്കെ 🙄🙄🙄
(അവസാനിച്ചു )
❣️ ❣️ ❣️ ❣️ ❣️ ❣️ ❣️
ഒരു പെണ്ണിന്റെ ഭർത്താവ് മരിച്ചാലോ ഡിവോഴ്സ് ആയാലോ മക്കൾ ഉണ്ടേൽ അവൾ വേറെ കെട്ടിയാൽ അവൾ കഴപ്പ് മൂത്ത പെണ്ണ്. എന്നാൽ ഭാര്യ മരിച്ചതോ ഉപേക്ഷിച്ചു പോയതോ ആണെങ്കിലോ... അയ്യോ അവനെ നോക്കാൻ ആള് വേണ്ടേ കുട്ടിയേ നോക്കാൻ ആളെ വേണ്ടേ. രണ്ട് പേർക്കു രണ്ട് നിയമം. But why??? പെണ്ണിന് അമ്മ പെങ്ങൾ മകൾ എന്നൊക്കെ ലേബൽ കൊടുത്ത് അത് glorify ചെയ്തു ചെയ്തു അവൾക്ക് ആ ബോക്സിന്റെ പുറത്തേക്ക് വന്നു തന്നെപ്പറ്റി ഒന്ന് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. അവർക്കും ഇഷ്ടങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്. Moreover അവർക്ക് ഒരു മനസ്സുണ്ട്...
പിന്നെ പെണ്ണ് വയസ്സിനു മൂത്തത് ആയ റിലേഷൻഷിപ് എന്ന് പറയുമ്പോഴേ നമ്മുടെ വിദ്യാഭ്യാസ സമ്പന്നമായ മലയാളി ഓർക്കുക \" രതിനിർവേദം \" ആകും. (ഇത് എനിക്ക് അനുഭവം ഉണ്ടായിട്ടുള്ള കാര്യമാണ് ) അതായത് പെണ്ണ് മൂത്തത് ആയാൽ അവരുടെ കണ്ണിൽ ഒരു വികാരം മാത്രമേ ഉള്ളു.. കാമം.. ഇതൊക്കെ എന്ന് മാറും എന്ന് അറിയില്ല...
ഈ ഒരു ഫ്രസ്ട്രെഷനിൽ ണ് നിന്നും എഴുതിയ കഥയാണ്. എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമായെന്ന് അറിയില്ല. എന്തായാലും അഭിപ്രായം പറയണം.
Live and let live... ❣️ ❣️ ❣️
എന്ന് നിങ്ങളുടെ സ്വന്തം Aswathi Achu