എന്റെ സ്വപ്നം
കാർമേഘ പാളികൾ പെയ്തൊഴിഞ്ഞ നീലാകാശം
പോൽ, തെളിഞ്ഞ മനവും
ഉദയ സൂര്യന്റെ തിളക്കമാർന്ന
ചിന്തകളും ഒരു ചെറിയ , എന്നാലോ? വലിയ സ്വപ്നമായ് !
സംഘർഷങ്ങൾ മനതാരിൽ വേലിയറ്റങ്ങളാകുമ്പോൾ ,
സാന്ത്വനത്തിനായ് തേടുന്നൊരിടം ,
കൈയകലത്തിലല്ലെങ്കിലും
ഖൽബിൽ കുളിർ തൂകും
ഹരിതാഭയിൽ കുളിച്ചു നിലാവിൽ ലയിക്കും എൻ മുത്തിൻ സ്വപ്നക്കൊട്ടാരം !!
പാപത്തിൻ വിഴുപ്പുഭാണ്ഡങ്ങൾ തൂത്തെറിഞ്ഞ്, സ്വലാത്തിൻ
കൂമ്പാരങ്ങളുമായി ഒരു യാത്ര,
എന്നും എൻ മനോമുകരങ്ങളിൽ
തിളങ്ങുന്നു !ശാന്തി തേടി
സാന്ത്വനം വാങ്ങി !!
പേരറിയാത്തൊരാ അഭൂതികൾ തേടി !!
പകലിരവുകൾ വ്യത്യാസമില്ലാ
ഒരു പുൽകൊടിയോളം ചെറുതാണു ഞാനും എൻ സ്വപ്നങ്ങളെങ്കിലും,
എൻ നാഥൻ തുണയാൽ
ഞാനും അണഞ്ഞൊരിക്കൽ - ആ മലർവാടിയിൽ !
ആ ഉന്മാദം ഇന്നും കൊതിപ്പിക്കുന്നു ,
വീണ്ടും അലിയാൻ ഈ പാപിയും...!!.
ആ ജന്നത്തിൽ ബാബിൽ !!! .....
✍️ Ummufabi