Aksharathalukal

ചങ്ങാതി

എന്തിനുമേതിനും കൂട്ടിനായുള്ളൊരു
കൂടെപ്പിറപ്പാണു ചങ്ങാതി…
ഒറ്റത്തടിയല്ല, ഒറ്റയ്ക്കുമല്ല
ഒന്നിച്ചിരിക്കുന്നോർ ചങ്ങാതി…

ഓർത്തോർത്ത് കുറ്റം പറയുന്നോനല്ല
ഓർക്കപ്പുറത്തും നല്ലത് ചൊല്ലുന്നവൻ ചങ്ങാതി…
തെറ്റായ പാതയെ കാട്ടിത്തരുന്നവ-
നല്ലിവൻ നേർമാർഗ്ഗദർശിനി ചങ്ങാതി…

നല്ലിവൻ ചങ്ങാതിയെങ്കിൽ വേണ്ട
കണ്ണാടിയെന്നൊരു ചൊല്ലുണ്ട്…
പലതില്ലയൊരേയൊരു മന്ത്രകവാടമാണ് ¹
വിട്ടുപിരിയാത്ത ചങ്ങാതി…

ചങ്ങാത്തഭേദകം² തീർന്നില്ല തീരില്ല
എന്നും പറഞ്ഞാലും എത്രമേലായാലും…
ഇല്ല ചതിവഞ്ചനയൊന്നുമേ
അവർ തമ്മിൽ ആത്മാർത്ഥ ചങ്ങാതിമാരെങ്കിൽ…

അറിയണം യുവത്വമേ ചങ്ങാത്തമെന്നാൽ
കേവലം ഒരു കളിപ്പന്തല്ല…
പറയണം യുവത്വമേ ചങ്ങാത്തമെന്നാൽ
ശക്തപരബ്രഹ്മമാണെന്ന്… ³


1.മന്ത്രക്കവാടം – രഹസ്യങ്ങളുടെ കവാടം
2.ചങ്ങാത്തഭേദകം – ചങ്ങാത്തത്തിന്റെ വിശേഷണം
3.ശക്തപരബ്രഹ്മം -ശക്തമായതും അനന്ദമായതും

രചന : മുഹമ്മദ്‌ ജെ.ആർ (MKM)