Aksharathalukal

സ്നൂസ് ( P : 6 )


കാളിങ് ബെൽ കേട്ട് രമേഷ് സംശയം ഒന്നുമില്ലാതെ മുൻ വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേക്കിറങ്ങി.നിമിഷ നേരം കൊണ്ട് ഇരുളിൽ നിന്ന് മുന്നോട്ടു വന്ന വിശ്വത്തിന്റെ ഇടത്തെ കൈ രമേഷിന്റെ പുറകിൽ നിന്നും അവന്റെ കഴുത്തിൽ മുറുകി.ശ്വാസം കിട്ടാതെ പുളഞ്ഞ രമേഷിന്റെ നട്ടെല്ലിൽ വിശ്വത്തിന്റെ വലത്തെ കാൽ മുട്ട് ശക്തിയായി ഇടിച്ചു.അതോടെ രമേഷ് ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മാർബിളിട്ട തറയിലേക്ക് വീണു.വിശ്വം സമയം ഒട്ടും പാഴാക്കിയില്ല.തറയിൽ കിടന്ന് വേദന കൊണ്ട് പുളയുന്ന രമേഷിന്റെ കൈകൾ രണ്ടും തന്റെ ബെൽറ്റിന്റെ ലൂപ്പിലിട്ട് വരിഞ്ഞു കെട്ടുമ്പോൾ രമേഷിന്റെ മുഖമടച്ച് ഒരടി കൂടെ കൊടുക്കാനും അയാൾ മറന്നില്ല.പൊലീസിനോടാണോടാ....,  നായെ കളി വിശ്വം തറയിൽ ബന്ധനസ്ഥനായി കമിഴ്ന്നു കിടക്കുന്ന രമേഷിനെ നോക്കി ഗർജിച്ചു.അപ്പോഴേക്കും രഘു അങ്ങോട്ടേക്ക് എത്തി.സാർ ഒറ്റക്ക് തന്നെ അവനെ അങ്ങ് മെരുക്കിയല്ലോ രഘു ചിരിച്ചു കൊണ്ട് വിശ്വത്തിനോട് പറഞ്ഞു.എടൊ, അവനെ പിടിച്ച് ആ കസേരയിലോട്ടിരുത്ത് ഇന്നിവന്റെ ജാതകം മുഴുവൻ ഇവനെ ക്കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും വിശ്വം തന്റെ ബലിഷ്ഠമായ കരങ്ങൾ കുടഞ്ഞു കൊണ്ടു പറഞ്ഞു.രഘുവിന് ചിരി പൊട്ടി.എണീക്കട മോനെ...,  രമേഷിനെ തൂക്കിയെടുത്ത് രഘു കസേരയിലേക്കിരുത്തി.നിങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത്?...,  രമേഷ് തന്റെ അടവ് നാടകം പുറത്തെടുത്തു.മിണ്ടരുത്...,  നീ സാർ ചോദിക്കുന്നതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി,  രമേഷിനെ അടിക്കാനോങ്ങി രഘു പറഞ്ഞു.എന്നാൽ നമുക്ക് തുടങ്ങാം വിശ്വം രമേഷ് ഇരിക്കുന്ന കസേരയുടെ കയ്യിൽ തന്റെ തടിച്ചുരുണ്ട കൈകൾ മുറുക്കി പിടിച്ച് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

കൂടുതൽ മർദ്ദന മുറകളെ താങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ട് രമേഷ് എല്ലാം ഏറ്റു പറഞ്ഞു.അനാഥ പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് വിവാഹം ചെയ്ത് അവരുടെ സ്വത്ത്‌ അടിച്ചു മാറ്റലാണപ്പോൾ സാറിന്റെ ഹോബി,  വിശ്വം രമേഷിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി.നീയെന്തിനാണ്...നിന്റെ മൊബൈൽ ഫോൺ പുറത്തേക്ക്‌ വലിച്ചെറിഞ്ഞത്,  വിശ്വം ചിരിച്ചു കൊണ്ട് രമേഷിനോട് ചോദിച്ചു.അത്... അത്... സാർ,   പ്രേതം കൂടിയത് പോലെ മൊബൈൽ ഫോൺ തനിയെ ഓൺ ആകാനും അലാറം അടിക്കാനും തുടങ്ങി അത് കൊണ്ടാണ്...., രമേഷ് പറഞ്ഞു എടാ, ഇപ്പോഴത്തെ മൊബൈൽ ഫോണിൽ ഒക്കെ ഉള്ള ഫീച്ചറാണത്  \"ഇന്റലിജന്റ് അലാറം\" രഘു പൊട്ടിച്ചിരിച്ചു.അതാണ് അവനെ കുടുക്കിയതും വിശ്വത്തിനും ചിരി വന്നു.

വിശ്വത്തിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.സി ഐ രാജനാണ് ഫോണിൽ .ഹലോ സാർ, ഗുഡ് മോർണിംഗ് സാർ വിശ്വം അഭിസംബോധന ചെയ്തു.ഹലോ വിശ്വം രാവിലെ തന്നെ നല്ല ന്യൂസ്‌ ആണല്ലോടോ...,  സി ഐ ചിരിച്ചു കൊണ്ട് പറഞ്ഞു.ഒരു സംശയത്തിന്റെ പുറത്ത് അന്വേഷിക്കാൻ ഇറങ്ങിയതാണ് സാർ, ഒരു സ്രാവ് തന്നെ വലയിൽ കുരുങ്ങി, ഇതിപ്പോ, ഒരു ഡെഡ് ബോഡിയിൽ ഒതുങ്ങുമെന്ന് തോന്നുന്നില്ല സാർ,  ഇവൻ പണി തുടങ്ങിയിട്ട് കുറച്ചായിട്ടുണ്ട് രമേഷിനെ നോക്കി,  വിശ്വം സി ഐ രാജനോട് ഫോണിലൂടെ പറഞ്ഞു.\"ഗുഡ് ഗുഡ് വിശ്വം യു ക്യാരി ഓൺ മാൻ... \" ബാക്ക് അപ് ഇപ്പോൾ അവിടെയെത്തി കാണും രാജൻ പറഞ്ഞു.\"ഷുവർ സാർ,  താങ്ക് യു സാർ\" വിശ്വം മറുപടി പറഞ്ഞു.ഫോൺ ഡിസ്‌ക്കണക്റ്റാ യി.സി ഐ സാറാ...അല്ലേ സാർ?, രഘു ചോദിച്ചു .രഘു, ഇവനെ വിലങ്ങിട്ട് ജീപ്പിൽ കേറ്റിക്കോ, ബാക്കി സ്റ്റേഷനിൽ ചെന്നിട്ട്, ദേ അവന്റെ മൊബൈൽ ഫോൺ എവിഡൻസ് വോൾട്ടിലേക്ക് മാറ്റിക്കോ,  രമേഷിന്റെ മൊബൈൽ ഫോൺ രഘുവിന് നേരെ നീട്ടി വിശ്വം പറഞ്ഞു.

രമേഷിനെ വിലങ്ങ് അണിയിച്ച് നടത്തി, വിശ്വവും രഘുവും ബംഗ്ലാവിന്റെ ഗേറ്റിന് അടുത്തെത്തിയപ്പോഴേക്കും പോലീസ് ജീപ്പുകൾ അങ്ങോട്ടേക്ക് പാഞ്ഞെത്തി കൊണ്ടിരുന്നു.

സമയം രാവിലെ 6 മണി.നമുക്ക് ഒരു ചായ കുടിച്ചിട്ട് സ്റ്റേഷനിലേക്ക് പോകാം വിശ്വം സാർ,  രമേഷിനെ സീറ്റ്‌ ബെൽറ്റിടീച്ച്, പോലീസ് ജീപ്പിന്റെ ബാക്ക് സീറ്റിലിരുത്തി അവന്റെ കൈ വിലങ്ങ് ജീപ്പിന്റെ അകത്ത് ലോക്ക് ചെയ്യുമ്പോൾ ജീപ്പിന് പുറത്ത് നിന്നിരുന്ന വിശ്വത്തിനോട് രഘു പറഞ്ഞു.ശരിയാ... ഒരു ചായ കുടിച്ചേച്ച് പോകാം... ഇന്ന് ഒരു നല്ല ദിവസമായിരിക്കും..,   വിശ്വം ഗോപിയുടെ ചായക്കടക്ക് അടുത്തേക്ക് നടന്നു.എവിഡൻസ് കവർ ബാക്ക് സീറ്റിലിട്ട് ജീപ്പിന്റെ ഡോർ ലോക്ക് ചെയ്ത് രഘുവും വിശ്വത്തിനെ അനുഗമിച്ചു.ജീപ്പിന് അകത്തിരുന്ന രമേഷ് പതുക്കെ ഉറക്കത്തിലേക്ക് വീണു.

ഗോപി ചേട്ടോ....രണ്ട് ചായ എടുത്തോ...,  വിശ്വം ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.നിങ്ങളുടെ നായയാണ് കേസ് തെളിയിക്കാൻ സാറിനെ സഹായിച്ചത്!,  രഘു ചിരിച്ചു കൊണ്ട് ഗോപിയോട് പറഞ്ഞു.രണ്ട് ഗ്ലാസ്സ് ചായയുമായി വന്ന ഗോപി ചേട്ടന്റെ മുഖത്ത് അഭിമാനം നിറഞ്ഞു.എടാ, ടൈഗറെ... മയങ്ങി കിടന്നുറങ്ങുന്ന  നായയെ വിളിച്ചുണർത്താൻ ഗോപി ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇവനിതെന്ത് പറ്റി...,  ഗോപി അമ്പരന്നു.

പോലീസ് ജീപ്പിന് അകത്ത് സീറ്റിൽ എവിഡൻസ് കവറിന് ഉള്ളിൽ കിടന്നിരുന്ന രമേഷിന്റെ മൊബൈൽ ഫോൺ തനിയെ ഓൺ ആയി.5 a.m \"ശവക്കുഴി\"  സ്നൂസ് ഓർ സ്റ്റോപ്പ്‌ എന്ന ബട്ടണുകളോടെ ഫോണിന്റെ തകർന്ന ഡിസ്പ്ലേയിൽ തെളിഞ്ഞു.അഗാധമായ ഉറക്കത്തിലായിരുന്ന രമേഷിന്റെ സീറ്റ്‌ ബെൽറ്റ്‌ തനിയെ തുറന്നു.ഐ ആം തിങ്കിംഗ് ഓഫ്‌ യു,...ഐ ആം തിങ്കിംഗ് ഓഫ്‌ യു.... മൊബൈൽ ഫോണിലെ അലാറം ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി.ക്ഷീണിതനായിരുന്ന രമേഷ് കണ്ണുകൾ പതിയെ തുറന്നു .നിമിഷങ്ങൾക്കുള്ളിൽ സീറ്റ് ബെൽറ്റിന്റെ ഒരറ്റം രമേഷിന്റെ കഴുത്തിൽ വരിഞ്ഞു മുറുകി.അവന്റെ കരച്ചിലുകൾ പോലീസ് ജീപ്പിന്റെ  അടച്ചിട്ട ഡോറുകൾക്കകത്ത് അമർന്നില്ലാതായി.പോലീസ് ജീപ്പ് ചെറുതായി കുലുങ്ങി നിന്നു.

നിങ്ങളുടെ  നായ പിസ്സ ഒക്കെ തിന്നുറങ്ങുകയാണ് രഘു പറഞ്ഞു.വിശ്വം ചിരിച്ചു.അല്ല,  രമേഷ് സാർ,  ജീപ്പിനകത്ത് പാട്ട്  കേട്ടിരിക്കുകയാണെന്ന് തോന്നുന്നു...,  കുറച്ചു ദൂരെ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിലേക്ക് എത്തി നോക്കി ഗോപി പറഞ്ഞു.ഏഹ്!!..., വിശ്വവും രഘുവും ഒരേ സമയം ജീപ്പിലേക്ക് നോക്കി, പിന്നീടവർ പരസ്പരം നോക്കി. രഘു ചായ ഗ്ലാസ്സ് അലക്ഷ്യമായി ബെഞ്ചിൽ വെച്ചിട്ട് പോലീസ് ജീപ്പിന് നേരെ വേഗത്തിൽ ഓടി.

സാർ, വിശ്വം സാർ,  ജീപ്പിന്റെ ബാക്ക് സീറ്റിൽ സീറ്റ്‌ ബെൽറ്റ്‌ കഴുത്തിൽ വരിഞ്ഞു മുറുകി കഴുത്തൊടിഞ്ഞു കിടക്കുന്ന രമേഷിനെ കണ്ട് പരിഭ്രാന്തനായ രഘു തലയിൽ രണ്ട് കയ്യും വെച്ച് അലറി വിളിച്ചു.വിശ്വവും,  ഗോപിയും അങ്ങോട്ടേക്ക് ഓടിയെത്തുമ്പോൾ 
ഒരു പറ്റം ചീവീടുകൾ പോലീസ് ജീപ്പിന് ചുറ്റും പറന്ന് നടന്നു .

ഞാൻ എലിസബത്ത്.നിങ്ങൾക്ക് അറിയാമോ?,  ചീവീടുകൾക്ക് സംഭവിക്കാൻ പോകുന്നത് എല്ലാം  അറിയാം.... എല്ലാം. അവർ ഒച്ച വെച്ച് പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, നിങ്ങൾ ശ്രമിക്കാറില്ല എന്ന് മാത്രം.

                           **** അവസാനിച്ചു ****


*** For business enquiries :  viruthan.writes@gmail.com

*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ്  സപ്പോർട്ട്  "വിരുതൻ "  പ്രതിലിപി    **