Aksharathalukal

നാലുമണി വെയിലിൽ-Listen to this song @ hari vattapparambil/youtube.com

നാലുമണി
വെയിലിൽ നിഴലായ്
ഞാനും ..
ചേർന്നരികിൽ
മുകിലിൻ തണൽപോൽ 
നീയും ..

ഒരു മൊഴിയും
മൊഴിയാതെ ... 
ഇരു നിഴലായ്
അകലാതെ ... 
അകതാരിൽ
പാടുകയായ് ...
പ്രണയത്തിൻ 
പുതുഗീതം ..

കൊതിമിഴിയാൽ 
മനമാകെ ...
കനവുകളായ്
ശ്രുതി മീട്ടും...
തമ്പുരുവായ്
വരവായി ...
എൻപ്രിയമാനസ 
ചോരൻ !