സർപ്പങ്ങളാൽ കുട്ടി തമ്പുരാൻ വളയപ്പെട്ടു.
എവിടെ ചെന്നാലും തൻറെ നിഴൽ പോലെ അവർ സഞ്ചരിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ കുട്ടിത്തമ്പുരാൻ ആകെ അമ്പരന്നു പോയി.
തൻറെ കൂട്ടുകാരോടൊപ്പം പോലും തനിക്ക് സമയം ചെലവഴിക്കാൻ പോലും സാധിച്ചില്ല.
ആകെ ഒരു ഒറ്റപ്പെടൽ.
ഇതിനെല്ലാം കാരണം താൻ അന്ന് കണ്ട സ്വപ്നവും അതിലുപരി തനിക്ക് തോന്നിയ ഒരു ആഗ്രഹവും. എല്ലാം ആണെന്ന് കരുതി കുട്ടിത്തമ്പുരാന് തന്നോട് തന്നെ ഒരു ദേഷ്യം തോന്നി.
ഇതെല്ലാം കണ്ടുനിന്ന അപ്പൂപ്പൻ അടുത്ത അനന്തരവകാശിയായി കുട്ടിത്തമ്പുരാനെ ചുമതലപ്പെടുത്തി.
കുട്ടിത്തമ്പുരാ......
ഇനി നീയാണ് ഈ മുറിയിലെ കാവൽക്കാരൻ.
ഈ മാണിക്യത്തിന്റെ സ്വന്തം കാവൽക്കാരൻ.
ഈ സർപ്പങ്ങൾ നിന്നെ ഉപദ്രവിക്കില്ല.
നിന്നെ പേടിപ്പിക്കുകയും ഇല്ല.
ഇന്നുമുതൽ ഇവരാണ് നിൻറെ സുഹൃത്തുക്കൾ. ഇനി പുറത്തുനിന്ന് വരുന്നവരുമായിട്ട് നിനക്ക് യാതൊരുവിധ സുഹൃത്ത് ബന്ധങ്ങളും ഉണ്ടായിരിക്കുന്നതല്ല.
ഇന്നുമുതൽ നീ തൃച്ചിവപ്പൂർ കോവിലകത്തെ അടുത്ത അനന്തരവകാശി.
അപ്പൂപ്പാ എനിക്കൊന്നും മനസ്സിലാകുന്നില്ല?
വഴിയേ നിനക്കെല്ലാം മനസ്സിലാകും.
എൻറെ ആയുസ്സ് തീരാറായി എൻറെ മരണം അടുക്കാറായി.
ഓരോ സമയമാകുമ്പോഴും ഓരോരുത്തരെ സ്വപ്നത്തിൽ വന്ന് അടുത്ത അനന്തരവകാശിയെ തൻറെ മുറിയിലേക്ക് ആനയിച് അവരെ തന്നെ കണ്ടെത്തും.
അതൊരു നിയമം അല്ലെങ്കിൽ വിധി.
ഇനി നിൻറെ കാലം കഴിയാറാക്കുമ്പോഴും നിൻറെ ഈ പ്രായത്തിലുള്ള കുട്ടി തന്നെ നിനക്ക് കാവലായി വരും.
അസമയം ആകുമ്പോൾ വന്നുചേരും.
( വല്യപ്പൂപ്പന്റെ കഥകളെല്ലാം കേട്ട് അത്ഭുതത്തോടെ ഉണ്ണി നോക്കി നന്നു).
വല്യപ്പൂപ്പാ.....
ഉണ്ണി......
മോനേ എനിക്ക് സമയമായി.
ഇനിയെൻറെ കാലം കഴിയാറായി.
എൻറെ അപ്പൂപ്പൻ അന്ന് പറഞ്ഞ ആ കാര്യമേ എനിക്ക് നിന്നോട് പറയാനുള്ളൂ.
ഇതൊരു കാല ചക്രമാണ് .കാലചക്രത്തിന്റെ കാല്പിൽ നമ്മളെ പോലെയുള്ളവർ.
ഭയം അത് അരുത്.
ഇനി നീ നിൻറെ ജീവിതം വെടിഞ്ഞ് നീ ഇനി ഇവർക്ക് കാവലായി നിൽക്കണം.
നിൻറെ ആഗ്രഹം പോലെ തന്നെ നിനക്കിനി ഈ മുറിയിൽ കയറാം, മാണിക്യത്തെ സ്പർശിക്കാം. അതിനുശേഷം അതിലെ നിറം മാറുമോ ഇല്ലയോ എന്ന് നിനക്ക് തന്നെ നോക്കാം.
പിന്നീട് വരുന്ന ഓരോ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന രൂപകൽപ്പനങ്ങളും അതിനെയെല്ലാം നീ തരണം ചെയ്ത് മുന്നോട്ടുപോകുക.
എൻറെ എല്ലാവിധ അനുഗ്രഹങ്ങളും ആശിർവാദങ്ങളും നിനക്കും നിൻറെ ജീവിതത്തിൽ വഴികാട്ടിയായി നിന്ന് എല്ലാവർക്കും ഉണ്ടായിരിക്കും മോനെ.
ഈശ്വരനെയും സർപ്പങ്ങളെയും മനസ്സിൽ ധ്യാനിച്ച് വാതിൽ കടന്ന് കയറുക.
(സ്വപ്നത്തിൽ എന്നപോലെ ഉണ്ണി ആ മാണിക്യത്തിൽ സ്പർശിച്ചു. അന്ന് തനിക്ക് അനുഭവപ്പെട്ട അതേ ഒരു അനുഭവം വീണ്ടും തന്റെ മുന്നിൽ അനുഭവപ്പെട്ടു.)
മാണിക്യത്തിൽ സ്പർശിച്ച ഉണ്ണി കണ്ട കാഴ്ചകൾ എല്ലാം വ്യത്യസ്തതയേറിയതായിരുന്നു.
തൻറെ കൈയിലിരുന്ന് മാണിക്യം വെട്ടി തിളങ്ങാൻ തുടങ്ങി.
ആ കോവിലകം ആകെ ആ നിറത്താൽ മൂടപ്പെട്ടു.
ഇനി തൻറെ കൂട്ടാളിയും തന്റെ കൂടെപ്പിറപ്പുകൾ ആയി സർപ്പങ്ങളെയും നോക്കി ഉണ്ണി നിന്നു .
(ഒരു സ്വപ്നം എന്നപോലെ, തൻറെ ജന്മ ആയുസ്സിലെ ശരീരം വെടിഞ്ഞ് ഉണ്ണിക്ക് അവൻറ ദൗത്യങ്ങൾ മനസ്സിലാക്കി അദ്ദേഹം ഈ ഭൂമിയിൽ നിന്നും യാത്രയായി....)
ശുഭം..........
നാരായണി ഭാസ്കരൻ.