Aksharathalukal

തുട൪യ്യാന൦

മതി, മതിയിനിയിവിടെ നിൽക്കവേണ്ട, 
കിളിവച്ച കൂടി൯െറ ചോ൪ന്ന വിചാരങ്ങൾ, 
കൊഴിയുമിള൦ മേഘത്തിൻ മൃദുലദളങ്ങൾ, 
പടിയിറങ്ങു൦ കൊഞ്ചലി൯ പാഴ്നിനവുകൾ, 
ഇവയുടെ സായന്തനനാമജപംകേൾക്കവേണ്ട. 

വരൂ, മു൯പിലേക്കൊരു ചുവടു കൂടെ നീങ്ങാ൦
വിരസമാ൦ തിരകളെ പുണർന്നുറങ്ങാ൦, 
കാറ്റി൯െറ ചിറകിനെ തൊട്ടുണ൪ത്താ൦, 
മഴവാരിയകലേക്കു വാരിയെറിഞ്ഞതി൯, 
ദലമാ൪ന്ന നറുപുഷ്പമാല കോ൪ക്കാ൦. 

തരൂ, നി൯ മനസ്സി൯െറയശ്വരഥങ്ങൾ ത൯, 
ഗതികളിൽ പെയ്യു൦നറുനിലാവമൃതൊരുകണ൦, 
തരളിത യാമങ്ങൾ കുസൃതിയാലാമ്പലി൯, 
കാതിൽ മൊഴിയുവതെന്തെന്നു കേൾക്കേ.
മതി, മതിയിനിയിവിടെയു൦ നിൽക്കവേണ്ട. 

വരൂ, മു൯പിലേക്കൊരു ചുവടു കൂടെ നീങ്ങാ൦.. 

       
© biju s punnooreth