Plus two തുറക്കുന്ന അന്ന് ജൂൺ 3ആണ് എന്ന് തോന്നുന്നു ഒരുപാട് പ്രതീക്ഷകളോട്ക്കൂടിയാണ് ഞാൻ സ്ക്കൂളിൽ പോയത്. Plus one ൽ തന്നെ ആരോടും മിണ്ടാതെ ക്ലാസിൽ ഇരിക്കും, ആദ്യമൊക്കെ ചിലരൊക്കെ ചോദിച്ചിരുന്നു എന്താ ഇങ്ങനെ ഒറ്റക്കിരിക്കുന്നത് എന്ന് ,ചേ ദിച്ചാൽ ഞാൻ പറയും ഒരു രസം, പക്ഷെ സത്യത്തിൽ എന്നിക്ക് പുറത്ത് പോകാൻ ഒരു സുഹൃത്തുകളും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ,പത്താം ക്ലാസിൽ 2 പേര് ഉണ്ടായിരുന്നു അവരിൽ ഒരാൾ സ്ക്കൂൾ മാറി മറ്റേയാൾ ക്ലാസ്സും മാറി. Plus one ലെ ആദ്യ ദിവസങ്ങളിൽ ഒക്കെ ഞാൻ ഒറ്റക്ക് ആയിരുന്നു കൈ കഴുക്കാനും മറ്റെ ലാത്തിനും പോയിരുന്നത് ക്ലാസിലെ ഒരു ഗ്യാങ്ങ് ലുംഎനിക്ക് ചേരാൻ പറ്റിയില്ല അങ്ങനെ കുറേ ദിവസങ്ങൾക്ക് ശേഷം ഒരുത്തിയെ കിട്ടി അവളും എന്നെപ്പോലെ തന്നെ ഒറ്റക്കായിരുന്നു പക്ഷെ ഒരു പരിധിയിൽ കൂടുതൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മുഴു intro ആയിരുന്ന ഞാൻ വരിന്തയിൽ പോലും നിൽക്കാൻ അവൾ വിളിച്ചാൽപ്പോവിലായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അവൾ ഞാൻ ചെയ്യുന്നപ്പോലെതന്നെയായി. സത്യത്തിൽ എനിക്ക് വരാന്തയിൽ നിൽക്കാൻ പേടിയായിരിന്നിരിക്കണം. അങ്ങനെ എല്ലാ സമയത്തും ഞാൻ ക്ലാസിൽ തന്നെ ഇരിക്കും ചിലപോൾ Boyസിൻ്റെ യോ ചിലപ്പോൾ girls ഇൻ്റെയോ ഗ്യാങ്ങോ ഉണ്ടാകും അലെക്കിൽ lovers ഓ ഉണ്ടാകും. വെള്ളിയാഴിച്ച ഒക്കെ ഞാൻ ഒരുപാട് വെറുത്തിരുന്നു.
Plus two first day, ഇന്ന് എല്ലാവരോടും നന്നായി സംസാരിക്കണം എന്നോെ ക്കെ വിചാരിച്ച് പ്പോയ ഞാൻ ക്ലാസ്സ് കണ്ടപ്പഴെവിയർത്തു. തപ്പി നടന്ന് 3 ആൾ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു ഭാഗ്യത്തിന് അത് കഴിഞ്ഞ വർഷം എൻ്റോ പ്പം ഇരുന്നവർ തന്നെയായിരുന്നു . മറ്റവളുടെ പൊടിപ്പോലും അവിടെ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിച്ചു ആരെങ്കിലും മാർക്ക് ചോദിച്ചെങ്കിലും സംസാരിക്കുമായിരുക്കും എന്ന് But No, lst Period കഴിഞ്ഞ് മുഴുവൻ free ആയിരുന്നു, Free Period രണ്ട് വർഷമായി എനിക്ക് അലർജിയാണ്, എന്നാൽ അന്ന് എന്നിക്ക് എന്നോട് തന്നെ വെറുപ്പ് തേന്നി മാർക്ക് പ്പോലും അറിയാൻ താൽപര്യമില്ലാത്തവളായിരിക്കുന്നു. തല്ലക്ക് വട്ട് കേരി ചുമരിൽ പണ്ടുള്ള കുട്ടികൾ വരച്ച് വച്ച കോമാളി ചിത്രങ്ങൾക്ക് നേരെ നോക്കിയിരുന്നു. അങ്ങനെ നോക്കുന്നതിനിടയിൽ സ്വിച്ച് ബോർഡ് ഇൽ ഒരു വാക്ക് കണ്ട് എൻ്റെ കണ്ണ് നിറഞ്ഞെഴുകി എന്ന് പറയാം അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു I love you (ഞാൻ നിന്നെ സ്നേഹിക്കുന്നു), അത് എൻ്റെ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങിയത് എത്രത്തോളമാണെന്ന് വിവരിക്കാൻ കഴിയില്ല അത്രയ്ക്ക് വലുതാണ്. ദൈവം എനിക്ക് വേണ്ടി കാത്ത് വച്ച പോലെ ആ നിമിഷത്തിൽ ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചത് ആ എഴുതിവച്ച ആളെയാണ് , അതൊരിക്കലും എനിക്ക് വേണ്ടി എഴുതിവച്ചതല്ലാനിട്ടും ആ സമയത്ത് എനിക്ക് ഉണ്ടായ feeling 'അപ്പോഴേക്കും break ഇന്ള്ള ഉള്ള bell അടിച്ചു, ഞാൻ ധൈര്യത്തോടെ അതിലുപരി സന്തോഷത്തോടെ വരാന്തയിലേക്ക് നടന്നു