\"നിങ്ങ വന്നോ... ചെമ്പകം പറഞ്ഞു രണ്ടുമൂന്നുപേര് വരുമെന്ന്...\"പ്രായമായ ഒരു സ്ത്രീ പറഞ്ഞു... അതുകേട്ട് ആദി ചിരിച്ചു... എന്നാൽ ഒന്നും മനസിലാവാതെ ജിതിനും ജീവനും അന്തംവിട്ട് നിൽക്കുകയായിരുന്നു...\"അവളുടെ വീടേതാണ്... \"ആദി അവരോട് ചോദിച്ചു...\"ഇയിലെ പോയാല്‍ നാലാമത്തെ കൂരയാണ്... \"\"വളരെ ഉപകാരം...\" ആദി അവർക്കുനേരെ കൈകൂപ്പി കൂട്ടുകാരെയുംകൂട്ടി അവർ പറഞ്ഞ വീട്ടിലേക്ക് നടന്നു...\"ആദി സത്യം പറഞ്ഞോ... ആരാടാ ഈ ചെമ്പകം... നീ ഇവിടെ ആദ്യമായാണ് വരുന്നതെന്നല്ലേ പറഞ്ഞത്... പിന്നെയെങ്ങനെ ഇവിടെയുള്ള ചെമ്പകത്തെ അറിയും... അവളെ കാണാനാണോ ഈ കാട്ടിലേക്കെന്നുപറഞ്ഞു നാട്ടിൽനിന്ന് ഈ കാട്ടിലേക്ക് വന