രാത്രി ഭക്ഷണത്തിന് അപ്പുവിന് ഇഷ്ടമുള്ളത് എല്ലാം സാവിത്രി മേശയിൽ വച്ചു . \"അമ്മേ ഇതെന്താ ഹാ ഹാ ഹോട്ടലിലെ പോലെ ഉണ്ടല്ലോ എനിക്ക് അമ്മ ഉണ്ടാക്കിയ മാമ്പഴ പുളിശ്ശേരിയുo പപ്പടവും ലേശം മോരും ഉണ്ടെങ്കിൽ ആഹാ അതിനോളം വരുമോ അമ്മേ ഇതൊക്കെ\"\".. അശോക് ചോദിച്ചു.. \"അത് നിൻ്റെ അമ്മയെ നിനക്ക് അറിയാലോ...\" സുകുമാരൻ പറഞ്ഞു. രാത്രി അത്താഴം കഴിഞ്ഞ് അപ്പു മുറ്റത്ത് മുത്തച്ഛൻ്റെ അസ്ഥിതറയിൽ ചെന്നു നിന്നു......\" മോനെ അപ്പു...... \" ഒരു ഞെട്ടലോടെ അശോക് ചുറ്റും നോക്കി ആരെയും കണ്ടില്ല ... അപ്പോ അവന് മനസ്സിലായി അത് മനസിൻ്റെ ഉള്ളിൽ തോന്നിയത് ആണെന്ന് ..\" മോനെ\" സുകുമാരൻ വിളിച്ചു..വന്നു കിടക്ക് ..ക്ഷീണം ഇല്ലേ .. നാളെ നമുക്ക് സംസാരിക്കാം..വരൂ...\" വരുന്ന് അച്ഛാ ..........അപ്പു അകത്ത് ചെന്ന് അവൻ്റെ റൂമിൽ ചെന്നു കട്ടിലിൽ ഇരുന്നു.. പെട്ടെന്ന് അവൻ്റെ ഉള്ളിലേക്ക് പഴയ എന്തൊക്കയോ ഓർമയിൽ തെളിഞ്ഞു ...പെടുന്നനെ അവൻ ബോധം നഷ്ടപ്പെട്ട് കട്ടിലിൽ വീണു.. പിന്നെ നേരം വെളുത്തത് മാത്രം അവന് ഓർമയുള്ളൂ. .... \"മോനെ\" നി എന്തൊരു ഉറക്കമാണ്..സമയം കണ്ടോ ..മണി 12 ആകുന്നു.. രാജ് നിന്നെ തിരക്കി വന്നിരുന്നു.. അവന് എസ്ഐ സെലക്ഷൻ മറ്റോ കിട്ടിയെന്നു ..അത് പറയാൻ ആണ് വന്നത്. നി വിളിക്കണം എന്ന് പറഞ്ഞിരുന്നു\"\" അ ശെരി അമ്മേ ഞാൻ വിളിച്ചോളാം.. ഓഫീസ് തിരക്കിൽ നിന്നൊക്കെ നമ്മുടെ നാട്ടിൽ വന്നത് അല്ലെ കുറച്ചു കൂടി ഉറക്കം ...\' അശോക് പറഞ്ഞു .......അധികം വൈകാതെ അശോക് നേരെ രാജ് കുമാറിൻ്റെ വീട്ടിൽ ചെന്നു........
ഈ കൂടികാഴ്ച പലതും തെളിയിക്കാൻ ഉള്ളതാണോ!??? (തുടരും)