വീണ്ടും പഴയപോലെ എനിക്കുനേരെ അവൾ അവൾക്കു നേരെ ഞാൻ...സമയം കടന്നു പോകുന്നു പേരോ നാടോ എവിടാന്നോ എന്താന്നോ ഒന്നും അറിയില്ല. ചോദിക്കാനുള്ള പേടി നല്ലതല്ല എന്ന് സ്വയം തോന്നിയെങ്കിലും ചോദിക്കാനുള്ള ധൈര്യം കിട്ടുന്നില്ല.ഒടുവിൽ ദൈവം പിന്നെയും ഒരു ചാൻസ് തന്നു വെള്ളം കൊണ്ടുവന്ന ചേട്ടന്റെ രൂപത്തിലാരുന്നു അത് .പുള്ളിക്കാരൻ ഞങ്ങളുടെ കൂപ്പ ശ്രദ്ധിക്കാതെ ആരോ വിളിച്ചപ്പോൾ വെള്ളം വിൽക്കാനായി മുന്നോട്ടുപോയി . ഈ സമയം നമ്മടെ കൊച്ച് വെള്ളത്തിനായി പുള്ളിയെ വിളിച്ചു പുള്ളി കേട്ടില്ല.പുറത്തു പോയി വിളിക്കാനായി കൊച്ച് എണീറ്റതും ഹെഡ്സെറ്റും ഫോണും എല്ലാംകൂടെ താഴെ!!ഞാൻ സഹാ