ഹലോ ശ്യാമാണ് ,ഞാൻ ഇവിടെ നിങ്ങളുടെ വാടക വീടിൻ്റെ മുമ്പിലുണ്ട്, താക്കോൽ കിട്ടിയിരുന്നെങ്കിൽ വീട്ടിലേക്ക് കയറാമായിരുന്നു.ആഹ് , ഞാൻ നിങ്ങൾ വരുന്ന കാര്യം തന്നെ മറന്നു, നിങ്ങൾ ഒരു കാര്യം ചെയ്യു... വീട്ടിലേക്ക് കയറിക്കോളൂ, ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം, ഞാൻ സ്ഥലത്തില്ല...., അത് കൊണ്ടാണ്.അപ്പോൾ താക്കോൽ??, വിജയ് ...., ഫോണിൻ്റെ അങ്ങേ തലക്കൽ നിന്ന് വരുന്ന ശബ്ദത്തിൻ്റെ ഉടമയുടെ പേര് മാത്രമേ തനിക്ക് അറിയുള്ളൂ എന്നത് ശ്യാമിന് വിചിത്രമായി തോന്നി . താക്കോൽ വീടിൻ്റെ വരാന്തയിൽ ചവിട്ടിയുടെ അടിയിൽ ഉണ്ടാകും i am extremely sorry i couldnt be there mr shyam വിജയ് പറഞ്ഞു
നേരം സന്ധ്യയായിരുന്നു മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ശ്യാം കൊച്ചി നഗരത്തിൽ തൻ്റെ ഓഫീസിലെ ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് നേരെ വന്നത് അവൻ പുനർജൻ എന്ന ആപ്പിലൂടെ കണ്ട് പിടിച്ച വാടക വീട്ടിലേക്കായിരുന്നു.വളരെ ബുദ്ധിമുട്ടിയാണ് അവൻ ഒരു വാടക വീട് സംഘടിപ്പിച്ചത്.ലോകത്തുള്ള എല്ലാ ആപ്പുകളും ശ്യാം അതിനായി തൻ്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു.
വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ട ഓടിട്ട ഒരു വീട്. ശ്യാം വാടക വീടിൻ്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.മൊബൈൽ ഫോണിൻ്റെ ടോർച്ച് ഓൺ ചെയ്ത് അവൻ വീടിന് നേരെ നടന്നു.
ചേട്ടാ.... ഒരു കൊച്ചു പെൺകുട്ടിയുടെ ശബ്ദവും പാദസരത്തിൻ്റെ കിലുക്കവും കേട്ട് വീടിൻ്റെ വരാന്തയിലേക്ക് പടി കയറുകയായിരുന്ന ശ്യാം ഒരു നിമിഷം നിന്നു.അവൻ കയ്യിലെ മൊബൈൽ ടോർച്ച് ചുറ്റിനും അടിച്ചു നോക്കി. ആരുമില്ല തോന്നിയതാകും ഒരു കിണറും കുറ്റിച്ചെടികളും അല്ലാതെ വേറൊന്നും ഇല്ല പറമ്പിൽ, അല്ലെങ്കിൽ ഇരുട്ടത്ത് ഇവിടെ ആര് വരാനാണ്.വരാന്തയിലേക്ക് കയറി അവൻ ടോർച്ചിൻ്റെ വെളിച്ചത്തിൽ ചവിട്ടിയുടെ അടിയിൽ നിന്ന് താക്കോൽ കുനിഞ്ഞെടുത്തു.
വാതിലിൻ്റെ ലോക്ക് തുറക്കാൻ ശ്യാമിന് കുറച്ച് പണിപ്പെടേണ്ടി വന്നു പഴയ അമ്പലങ്ങളിൽ കാണുന്ന പോലത്തെ ഒരിനം താഴായിരുന്നു അത്. താഴ് തുറന്നതും തനിക്ക് പുറകിൽ ഒരു വാതിൽ വലിയ ശബ്ദത്തോടെ അടയുന്ന ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു.ശ്യാം ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നു. ഇരുട്ടിൽ അടഞ്ഞു കിടക്കുന്ന ഗേറ്റിനും തനിക്കും തമ്മിലുള്ള ദൂരം കൂടി വരുന്നതായി അവന് തോന്നി.
ചെറിയൊരു കാറ്റ് വീശി ശ്യാമിന് പുറകിലെ വാതിലിൻ്റെ രണ്ട് പാളികളും മലർക്കെ തുറക്കപ്പെട്ടു.മൊബൈൽ ടോർച്ച് കയ്യിൽ മുറുക്കെ പിടിച്ച് അവൻ വീടിനകത്തേക്ക് കാലെടുത്ത് വെച്ചു.പെട്ടെന്ന് മുറി പ്രകാശമാനമായി.കറൻ്റ് വന്നതാകും വാതിൽ അടച്ച് കുറ്റിയിടുമ്പോൾ അവൻ വിചാരിച്ചു.പഴഞ്ചൻ സ്റ്റൈൽ ആണെങ്കിലും തരക്കേടില്ലാത്ത മുറി ശ്യാം ചുറ്റിനും നോക്കി. തൻ്റെ കയ്യിലെ ബാഗ് കസേരയിലേക്ക് വെക്കാൻ മുതിർന്നതും അവൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.
ഹലോ ശ്യാം . ഹലോ വിജയ്, നമ്മൾ വാടക എഗ്രീമെൻ്റിൻ്റെ കാര്യം ഒന്നും ചെയ്തില്ല.ശ്യാം അതോർത്ത് വിഷമിക്കണ്ട പുനർജൻ ആപ്പിൽ നിങ്ങൾ Acceptable User Policy accept ചെയ്തപ്പോൾ തന്നെ നിങ്ങളുടെ എഗ്രീമെൻ്റ് ശരിയായി വിജയ് പൊട്ടിച്ചിരിച്ചു. ശ്യാമിന് വിജയിൻ്റെ ചിരി ഭയാനകമായി തോന്നി .
എനിക്ക് മനസ്സിലായില്ല, നിങ്ങളുടെ ആപ്പ് പറഞ്ഞ പ്രകാരം ഞാൻ നിങ്ങൾ അയച്ചു തന്ന സിം ആണ് ഉപയോഗിക്കുന്നത് എനിക്ക് വാടകയിൽ ഡിസ്കൗണ്ട് കിട്ടുമല്ലോ അല്ലെ....?, ശ്യാം ചിരിച്ചു കൊണ്ട് ചോദിച്ചു .ഫോണിൻ്റെ അങ്ങേ തലക്കൽ നിശ്ശബ്ദത മാത്രം. ഹലോ ....ഹലോ.. വിജയ്... . താങ്ക് യു ശ്യാം..., വിജയ് ശബ്ദിച്ചു.എന്തിന്?? . ശ്യാം എന്നെ..എന്നെ ആ നരകത്തിൽ നിന്ന് രക്ഷിച്ചതിന് .....ഞാൻ അവിടെ തടവറയിലായിരുന്നു .... എത്ര നാളായി എന്ന് എനിക്ക് അറിയില്ല...., നിങ്ങൾ വാതിൽ തുറന്ന് വീടിന് അകത്ത് കയറിയപ്പോൾ ഞാൻ വാതിലടച്ച് വീടിന് .പുറത്തിറങ്ങി.വിജയ് പറഞ്ഞു.നിങ്ങളിത് എന്ത് ഭ്രാന്താണ് പറയുന്നത്...., ശ്യാം ദേഷ്യത്തോടെ തോളിൽ കിടന്നിരുന്ന ബാഗ് കസേരയിലേക്കിട്ടു.calm down shyaam ...., ഞാൻ വിശദീകരിക്കാം...., നിങ്ങൾക്ക് വേണ്ടി ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ.... വിജയ് നേടുവീർപ്പിട്ടു.
ഞാനും നിങ്ങളെ പോലെ വാടക വീട് തിരയുന്നതിനിടയിലാണ് പുനർജൻ എന്ന ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നത്.ആകർഷകമായ ഡിസ്കൗണ്ട് ഒക്കെ കണ്ട് ...., വിജയ് ചിരിച്ചു. ഉം ... ശ്യാം അസ്വസ്ഥനായിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. ആപ്പിൽ എല്ലാവരും കണ്ണടച്ച് accept ചെയുന്നത് ആണല്ലോ A U P, അത് തന്നെ ഞാനും ചെയ്തു അങ്ങനെയാണ് ഞാൻ നിങ്ങൾ നിൽക്കുന്ന നരകത്തിൽ തടവിലായത്.A U P അത് എൻ്റെ ആത്മാവിനെ ഞാൻ തന്നെ പുനർജനിക്കാർക്ക് കൊടുക്കുന്നു എന്ന agreement ആയിരുന്നു ശ്യാം. പിന്നെ ആ സിം അതിൻ്റെ network മുഴുവൻ നിയന്ത്രിക്കുന്നത് അവരാണ് , ചുരുക്കം പറഞ്ഞാൽ ശ്യാം എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല, അറിഞ്ഞിട്ടും കാര്യമൊന്നുമില്ല ..., ശ്യാം.. ശ്യാം.. ശ്യാമിന് മനസ്സിലാകുന്നുണ്ടോ?.., വിജയ് ചോദിച്ചു.ഇവർ സാത്താൻ സേവക്കാരല്ലേ?..., പുനർജനി??..., ശ്യാം ചോദിച്ചു. ശ്യാമിന് എന്നെക്കാളും അറിവുണ്ടല്ലോ, പക്ഷെ നിങ്ങൾ അവരുടെ കെണിയിൽ.വീണു കഴിഞ്ഞിരിക്കുന്നു.., വിജയ് ഗൗരവത്തിൽ പറഞ്ഞു.എനിക്ക് വേറെ വഴിയില്ലായിരുന്നു ശ്യാം ഞാൻ അവർക്ക് കൊടുത്ത പകരക്കാരൻ ആണ് നീ, i am so sorry. വിജയ് പറയുന്നത് മുഴുവൻ കേൾക്കാതെ, ശ്യാം പുറത്തേക്കുള്ള വാതിലിന് നേരെ പാഞ്ഞു.
വാതിലിൻ്റെ കുറ്റി തുറന്ന് പുറത്തേക്ക് നോക്കിയ ശ്യാം വീടിന് പുറത്തേക്കുള്ള വഴി കോൺക്രീറ്റ് കൊണ്ട് അടച്ചിരിക്കുന്നത് കണ്ട് പതറിപ്പോയി.അവൻ്റെ കൈകൾ കോൺക്രീറ്റ് മതിലിൽ പരതി നടന്നു.എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം അവൻ നിസ്സഹായനായി ഫോണിലൂടെ അലറി..ശ്യാം നിങ്ങൾക്ക് അതിന് കഴിയും ഞാൻ ചെയ്തത് പോലെ സ്വന്തം ആത്മാവിനെ കൊടുക്കാൻ തയ്യാറുള്ള ആരെങ്കിലും വന്നാൽ നിങ്ങൾക്കും ആ തടവറയിൽ നിന്ന് പുറത്ത് കടക്കാൻ പറ്റും നിങ്ങളൊരു marketting executive അല്ലെ you can do it ...വിജയ് പറഞ്ഞു.അത് വരെ എന്ത് സംഭവിക്കും?, ശ്യാം ആകാംക്ഷയോടെ ഉറക്കെ ചോദിച്ചു.അത് വരെ... good bye ശ്യാം.
ശ്യാം നിൽക്കുന്ന മുറിയിലേക്ക് കൂരിരുട്ട് ഇരച്ചു കയറിയതും ഫോൺ കട്ടായി.
*A U P - Acceptable User Policy
< അവസാനിച്ചു >
*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ് സപ്പോർട്ട് "വിരുതൻ " പ്രതിലിപി ***
*** For business enquiries : viruthan.writes@gmail.com