Aksharathalukal

മരണത്തിൻ്റെ പടവുകൾ🌙🌋

Chapter 9 
**************
 ---------------- -----------------------------------------------------
ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.
---------------------------------------------------------------------------
      ബ്രോക്കറിന്റെ കൈയ്യിൽ നിന്ന് താക്കോൽ വാങ്ങി ആൻ വാതിൽ തുറന്ന് അകത്തു കയറി. താഴെ മൂന്ന് മുറികളും മുകളിൽ രണ്ട് മുറികളും ഉള്ള ഒരു വലിയ വീടായിരുന്നു അത്. ബ്രോക്കറിന്റെ പുറകെ രണ്ട് ഹാളുകൾ മുറിച്ച് കടന്ന് അവൾ മുന്നോട്ടേക്ക് നടന്നു.
മേഡം ഫർണിച്ചർ ഉള്ള വീട് തന്നെ വേണമെന്ന്പറഞ്ഞതുകൊണ്ടാണ് ഇത് ഏർപ്പാടാക്കിയത്. ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ ജോർജ്ജ് അച്ഛയൻ ഈ വീട്ടിൽ വച്ച് ഒരു വർഷം മുമ്പ് മരിച്ചു. അതിനു ശേഷം അച്ചായന്റെ ഭാര്യ സാറാ ഏടത്തിയെ അവരുടെ പിള്ളേര് വിദേശത്തെക്ക് കൊണ്ടുപോയി. അവർക്ക് ഈ വീട് വാടകയ്ക്ക് കൊടുക്കാനൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. പിന്നെ മാഡം ഒരു പോലീസ് ആയതു കൊണ്ടാണ് അവര് ഇത് തന്നത് . പോലീസ് ഉണ്ടെങ്കിൽ കള്ളനെ പേടിക്കണ്ടല്ലോ മാഡം. ഹി.... ഹി...

 ആൻഡ്രിയ ബ്രോക്കറിന്റെ വർത്തമാനത്തിന് ഒന്നു മൂളി....

 അപ്പോ ശരി ചേട്ട ഈ വീട് എനിക്ക് ഇഷ്ടപെട്ടു. ചേട്ടൻ വീട്ടുകാരോട് പറഞ്ഞ് വാടകയുടെ കാര്യം 
റെഡിയാക്ക് . ഞാൻ എന്തായാലും ഇന്ന് മുതൽ ഇവിടെ താമസിക്കാൻ പോവുകയാണ്. 
അപ്പൊ ഡ്രസ്സും ബാഗും ഒക്കെ (ബ്രോക്കർ)
 അതൊക്കെ എന്റെ വണ്ടിലുണ്ട്. 
അതു പറഞ്ഞ് ആൻഡ്രിയ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഡിക്കി തുറന്ന് രണ്ട് ബാഗ് എടുത്ത്ഡിക്കി അടച്ചു .

അപ്പൊ ശരി.ചേട്ടൻ കുറച്ചുനേരം നിൽക്കുവാണെങ്കിൽ ചായ ഇട്ടു തരാം.
 ഇല്ല മാഡം ഒരു പാർട്ടി ഇവിടെ അടുത്ത് വീട് കാണാം വരാന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ അങ്ങ് പോയേക്കുവാ [ബ്രോക്കർ ]
 അപ്പൊ ശരി ചേട്ടാ 
അയാൾ പതിയെ ഗയ്റ്റിന് അടുത്തേക്കും അവൾ ബാഗ് എടുത്ത് വീടിനകത്തേക്കും നടന്നു.
സമയം രാത്രി: 8.00
 വീട്ടിലെ പണികളും മറ്റും ചെയത് വാതിലുകളും അടച്ച് കോഫി മേക്കറിൽ ഉണ്ടാക്കിയ ഒരു ഗ്ലാസ് ചൂട് കോഫിയും ആയി ആൻഡ്രിയ മുകളിലെ മുറിയിലേക്ക് സ്റ്റേപ്പ് കയറി. മുറിയിലെത്തിയ അവൾ മേശപുറത്തിരിക്കുന്ന തന്റെ ലാപ്പും എടുത്ത് കോഫിയുമായി ബാൽക്കണിയിലേക്ക് പോവുകയും അവിടെ ഇട്ടിരിക്കുന്ന ചെറിയ മേശയിൽ കോഫി വച്ച് അവൾ ലാപ്പുമായി ബാൽക്കണിയിൽ തൂക്കിയിട്ടിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്നു. ലാപ്പ് മടിയിൽ വച്ച് ആൻഡ്രിയ അത് പതിയെ തുറന്ന് പാസ്സ്‌വേഡ് അടിച്ചു. സിസ്റ്റം ഓണായ തോട് കൂടി അവളുടെ മെയ്ലിലേക്ക് ഹരി ക്രിഷ്ണ......############ @gmail. com അക്കോണ്ടിൽ നിന്ന് ഒരു മെയിൽ വന്നതിന്റെ നോട്ടിഫിക്കേഷൻ കണ്ട് അത് ഹരി തനിക്ക് കേസിന്റെ വിവരങ്ങൾ അയച്ചതാണന്ന് ആൻഡ്രിയക്ക് മനസിലായി. നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയത് അവൾ നേരെ ഹരിയുടെ മെയിൽ തുറക്കുകയും എന്നാൽ നിർഭാഗ്യവശാൽ റേയ്ഞ്ച് കുറവായത് കൊണ്ട് മെയിൽ ഓപ്പൺ ആവതെ കറങ്ങി കൊണ്ടിരുന്നു. ഈ സമയത്ത് ടേബിളിൽ വച്ചിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ആൻഡ്രിയ ലാപ്പ് ഊഞ്ഞാലിൽ വച്ച് ടേബിളിനടുത്തേക്ക് ചെന്ന് ഫോൺ എടുത്തു. ഫോണിലെ സ്ക്രീനിലേക്ക് നോക്കിയ ആൻഡ്രിയയുടെ ചുണ്ടിൽ പതിയെ ഒരു ചെറു പുഞ്ചിരി വിടർന്നു. അവൾ ആ പുഞ്ചിരിയോട് കൂടി കോള് അറ്റൻഡ് ചെയത് ഫോൺ ചെവിയിലേക്ക് അടുപ്പിച്ച് ബാൽക്കണിയിലേക്ക് നടന്നു.
             [ഫോണിന്റെ മറു പുറത്ത് നിന്ന്] ഹലോ..... ഡി ഇയ്യ..... നീ നമ്മളെ മറന്നോ ടി കാട്ടുപോത്തേ മിനിങ്ങാന്ന് ചെന്നയുടനെ വിളിക്കാന്ന് പറഞ്ഞ് മുങ്ങിതല്ലേ ഡ്രാക്കുളേ നീയ്യ് . എന്നിട്ട് നീ വിളിച്ചോടി പട്ടി... അതെങ്ങന കേസു കിട്ടിയ നമ്മളെ ഒന്നും വേണ്ടല്ലോ എനിക്കും ഉണ്ടടി കേസ് എന്നിട്ട് ഞാൻ ഇത്ര ജാട കാണിക്കുന്നില്ലേല്ലോ. അല്ലേലും നമ്മളെ ഒന്നും വേണ്ടേല്ലോ. ഞാൻ ഇത്രയും പറഞ്ഞിട്ടും നീ എന്താടി ഒന്നും മിണ്ടാത്തത് . ഹലോ ഹലോ...ഹലോ.........
നന്ദേ............ [ ആൻഡ്രിയ സൗമ്യമായി വിളിച്ചു ]
 ഇങ്ങനെ വിളിച്ച് എന്നെ സോപ്പിടാന്ന് കരുതണ്ട മോളേ... നീ എന്നാന്ന് പറഞ്ഞാ ഇവിടന്ന് ഇറങ്ങിയത് എന്ന് ഓർമ്മയുണ്ടോ ഇയ്യാ... നിനക്ക് .[ മറുപുറത്ത് /നന്ദ ] 
എടി .... അത് എനിക്ക് വിളിക്കാൻ സമയം കിട്ടാഞ്ഞിട്ടല്ലേ. അല്ലാതെ ഞാൻ നിന്നെ വിളിക്കാതെയിരിക്കുവോ. എല്ലാം ഒതിക്കീട്ട് ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു. സോറി എന്നോട് നീ ഒന്നു ക്ഷമിക്ക് പ്ലീസ് .( ആൻഡ്രിയ ]
 ആ.... ഈ പ്രാവിശ്യം കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ഇതു പോലെ ആവർത്തിച്ചാൽ സത്യമായിട്ടും നിന്നെ ഞാൻ കൊല്ലും പറഞ്ഞില്ലാന്ന് വേണ്ട. [നന്ദ ]
ഒക്കെ മാഡം.[ ആൻഡ്രിയ ]
അതൊക്കെ പോട്ടേ പുതിയ വീട് എങ്ങാനെയുണ്ട്? ങ്ങേ....[ നന്ദ ]
മ്.... കുഴപ്പമില്ല . എനിക്ക് പറ്റിതാണന്ന് തോന്നുന്നു. കുറച്ച് മനസമാധാനം ഉണ്ട്. പിന്നെ ഗോകുല് എന്നാ പറയുണു. [ ആൻഡ്രിയ ]
ഗോകുല് അല്ല കൂഗുല് . അവന്റെ കാര്യം നീ മിണ്ടരുത്. അവൻ അവൻ ഇന്ന് കാണാന്ന് പറഞ്ഞിട്ട് പാലാക്കാട് കുഴി മാന്താൻ പോയേക്കുവ . ഹൊ എൻെ അവസ്ഥ. അവൻ ഇനി വിളിക്കട്ടേ കാണിച്ചു കൊടുക്കണ്ട് ഞാൻ ..... മോളേ നന്ദു നിന്നെ കാണാൻ ആരോ വന്നേക്കുന്നു.......ആ അമ്മേ ........
ഇയ്യാ... ഞാൻ കുറച്ചു കഴിയുമ്പോൾ. വിളിക്കാമേ....ബായ് ഗുഡ് നൈറ്റ്

ശരി ബായ് .......
എന്ന് പറഞ്ഞ് ആൻഡ്രിയ ഫോൺ കട്ട് ചെയ്യ്തതിനു ശേഷം ഊഞ്ഞാലിൽ വച്ച ലപ്പ് എടുത്ത് ടേബിളിൽ വച്ച് പകരം കോഫിയെടുത്ത് ഊഞ്ഞാലിൽ ഇരുന്ന് പഴയ കാലത്തെ ഓർമ്മയിലേക്ക് ചേക്കാറാൻ തുടങ്ങി. 
         ഏതാണ്ട് 2010 ജൂൺ ഒന്ന്. ആ ദിവസത്താണ് ആൻഡ്രിയ എല്ലാവരുടെയും സ്വപ്ന ക്യാമ്പസ് ആയ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ BA ഹിസ്റ്ററിയിലേക്ക് നവഗാതയായി കടന്നുവന്നത്. അവൾ ക്യാമ്പസിലെ ബോർഡുകളും മറ്റും നോക്കി തന്റെ ക്ലാസ് കണ്ടുപിടിച്ച് ഒന്നാം ബെഞ്ചിൽ കയറിയിരുന്നു. ഓരോ കുട്ടികളും പുതിയ സഹപാടികളെ പരിജയപ്പെടുമ്പോൾ പൊതുവേ ആരോടും ഒരു സൗഹൃതം സൃഷ്ഠിക്കാൻ താൽപര്യം ഇല്ലാതിരുന്ന ആൻഡ്രിയ ആരോടും മിണ്ടാതെ തന്റെ കയ്യിലുണ്ടായിരുന്ന \"ഹ്യൂമൺ സൈക്കോളജിയും\" ആയി ബന്ധപ്പെട്ട ഒരു ബുക്ക് എടുത്ത് വായിച്ചു കൊണ്ടിരിന്നു . പിന്നീട് ബെല്ലടിച്ച് പ്രയർ ആരംഭിക്കാൻ തുടങ്ങിയപ്പോൾ അവൾ ബുക്ക് എടുത്ത് വച്ച് എല്ലാവരോടൊപ്പം എഴുന്നേറ്റ് നിന്നു. പ്രയറിന്റെ അവസാനത്തോട് കൂടി പ്രഥമ അധ്യാപകൻ ക്ലാസിൽ കയറി എല്ലാവരയുംനോക്കി പുഞ്ചിരിച്ച് സ്വയം പരിചയപെടുത്താൻ തുടങ്ങി..
      നമസ്ക്കാരം .... 🙏🏼 കൂട്ടുകാരെ എന്റെ പേര് ക്രിഷ്ണകുമാർ . ഞാനാണ് നിങ്ങടെ.......
   (ക്ലാസിനു പുറത്ത് നിന്ന് ) 
സാ ......ർ
 പുറത്ത് ക്ലാസ് തുടങ്ങിയപ്പോൾ കടന്നുവന്ന വ്യക്തിയെ കാണാൻ ക്ലാസിലുള്ളവർ ഒന്നടങ്കം വാതിലിനടുത്തേക്ക് നോക്കി. ഇരു നിറവും തോളിന്റെ കുറച്ചു താഴെ വരുയുള്ള കറുകറുത്തചുരുളൻ മുടിയും കുഞ്ഞി ഉണ്ടക്കണ്ണുകളും ഉള്ള ഒരു സുന്ദരിയായ പെൺകുട്ടിയായിരുന്നു അത്.. യെസ്സ് കയറി വാ.. എന്താടൊ ഈ ആദ്യ ദിവസം തന്നെ താമസിച്ചെ ?
അതു പിന്നെ സാർ ...
നിന്ന് ബ..ബ്ബ.ബ അടിക്കണ്ട പോയി ഇരിക്ക്.
സാർ ചൂണ്ടിയ ഫസ്റ്റ് ബഞ്ചിലേക്ക് അവൾ കയറിയിരുന്നു.
അതെ തന്റെ പേരെന്താ ? അടുത്തിരിക്കുന്ന ആൻഡ്രിയയെ
  തോണ്ടികോണ്ട് അവൾ ചോദിച്ചു.
ആൻഡ്രിയ...
ആ നല്ല പേരാ
മ്....
 എനി വെ ഞാൻ നന്ദന .നന്ദന സതീഷൻ . ഇഷ്ടം ഉള്ളവർ നന്ദുന്ന് വിളിക്കും. ഇവിടെ വെച്ചാണ് ആൻഡ്രിയ ആദ്യമായി നന്ദനയെ കാണുന്നത്. പിന്നീട് ഉള്ള ചില സംഭവങ്ങൾ അവർക്കിടയിൽ പിരിയാൻ പറ്റാത്ത രീതിയിൽ സൗഹൃദം സൃഷ്ടിച്ചു. അങ്ങനെ മരത്തിന് ഇലകൾ കൂട്ടെന്ന പോലെ നന്ദൂ എന്ന് മറ്റുള്ളവർ വിളിക്കുന്ന നന്ദന ആൻഡ്രിയക്ക് നന്ദയായി മാറുകയും നന്ദനക്ക് ആൻഡ്രിയ എന്ന മുൻകോപക്കാരി ഇയ്യ ആയി മാറുകയും ചെയ്തു. പിന്നീട് നന്ദന അവളുടെ പ്രഫഷനായി എൽ.എൽ.ബി സ്വീകരിച്ചുവെങ്കിൽ കൂടിയും തങ്ങളുടെ ഇടയിലുള്ള സൗഹൃദം ഇന്നുവരെ ഒരു കൊട്ടവും തട്ടാതെ തുടരുന്നു. പെട്ടന്ന് കേട്ട ശബ്ദത്തിൽ ആൻഡ്രിയ ഓർമയിൽ നിന്ന് പൊടുന്നനെ ഉണർന്നു.


                      തുടരും
                            𝚋𝚢 𝕬ᵈᵒˡᶠՊḙ𝕿ʸˢᵒn