Aksharathalukal

ആയിശുവിന്റെ പ്രണയം


Part 3 


മാമന്റെ കൂടെ കാറിൽ പോവുന്ന വഴിക്ക് വെച്ച് അവള് അവനെ കണ്ടെങ്കിലും അവളവനെ മൈൻഡ് ചെയ്യാതെ പുച്ഛത്തോടെ മുഖം തിരിച്ചു. തന്നെ ശ്രദ്ധിക്കാതെ പോകുന്നവളെ കണ്ടതും അവന്റെ ഉള്ളൂ പിടഞ്ഞു. 

\" ഞാൻ നിന്നെ ഒരിക്കലും പ്രണയിക്കുകയില.. \" അവനെ കടന്നു വന്നതും അവള് മനസിൽ പറഞ്ഞു..


കാർ വന്നു നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു ബേക്കറിയുടെ മുന്നിലായിരുന്നു. അവരുടെ കാർ കണ്ടതും ചിരിച്ചു കൊണ്ട് ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാൾ മാമന്റെ കൂട്ടുകാരൻ ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും ആയിശുവിനു മനസിലായി. അപ്പോഴാണ് അവൾ കുറച്ചു മാറി നിൽക്കുന്നവനെ ശ്രദ്ധിച്ചത്. അവളെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന ഷാഫിയെ കണ്ടതും അവളൊന്നു ഞെട്ടി. വേഗം തന്നെ മുഖം തിരിച്ചു. അവൻ അവരെ ഫോളോ ചെയ്തു വന്നതായിരുന്നു.


അവർ മൂന്നു പേരും തൊട്ടടുത്തുള്ള ബിൽഡിംങ്ങിലേക്ക് കയറി പോകുന്നത് കണ്ട ഷാഫി തന്റെ വണ്ടി എടുത്തു അവിടെ നിന്നും നീങ്ങി.


അവർ നേരെ പോയത് ഓഫീസ് റൂമിലേക്ക് ആണ്. അവിടെ കണ്ട സ്റ്റാഫിനോട് ബേക്കറി ഉടമ കാസിം എന്ന തന്റെ പേര് പറഞ്ഞു കൊടുത്തപ്പോൾ അയാൾ അവരോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് അടുത്തുള്ള റൂമിലേക്ക് കയറി പോയി.. 



അവര് മൂന്നും പേരും അവിടെയുള്ള കസേരകളിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവരുടെ അടുത്തേക്ക് ആ സ്റ്റാഫ് വന്നു മാം നിങ്ങളെ വിളിക്കുന്നുവെന്ന് പറഞ്ഞതും അവർ മൂന്ന് പേരും അകത്തേക്ക് കയറി ചെന്നു.


അവർ ഓഫീസ്നുള്ളിൽ കയറി ആ മേഡത്തിനോട് അയിഷുൻ്റെ അഡ്മിഷൻ കാര്യങ്ങൾ അവർ സംസാരിച്ചു. രണ്ട് മാസത്തെ കോഴ്സിന് ആണ് അവളെ ചേർത്തത്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും അതിന്റെ കൂടെ ഫാഷൻ ഡിസൈനർ കോഴ്സിനും ആണ് അവള് ജോയിൻ ചെയ്തത്. അഡ്മിഷൻ കാര്യങ്ങൾ പൂർത്തിയാക്കിയും പിറ്റേന്ന് മുതൽ അവൾക്ക് ക്ലാസിൽ വരാനുള്ള കാര്യങ്ങൾ ചെയ്തും അവർ അവിടെ നിന്ന് ഇറങ്ങി.


പുറത്തു ഇറങ്ങിയതും കാസിം അവരോട് യാത്ര പറഞ്ഞു തന്റെ ബേക്കറിയിലേക്ക് നടന്നു. അവർ രണ്ട് പേരും കാറിൽ കയറി. അവിടന്ന് അവർ നേരെ പോയത് അവൾക് ക്ലാസിൽ പോവുമ്പോൾ വേണ്ട സാധനങ്ങൾ  എല്ലാം വാങ്ങിക്കാൻ വേണ്ടിയുള്ള ഷോപ്പിലേക്ക് ആയിരുന്നു.


വണ്ടി ഷോപ്പിൽ മുന്നിൽ നിർത്തിയതും അവൾ വേഗം തന്നെ പുറത്തു ഇറങ്ങി. അവളുടെ മാമൻ വണ്ടിയിൽ തന്നെ ഇരുന്നു..  അവളോട് വേണ്ടത് എല്ലാം വാങ്ങിച്ചോളാൻ പറഞ്ഞു കൊണ്ട് തന്റെ കാർഡ് എടുത്തു അവൾക് നൽകി. അതും വാങ്ങി അവൾ ഷോപ്പിലേക്ക് കയറി പോയ്‌.


സോറി ഞാൻ വീണ്ടും മറന്നു പോയി അവളുടെ മാമനെ പരിജയപെടുത്താൻ അവളുടെ മാമൻ്റെ പേര് നാസർ ആളൊരു ബസ് ഉടമയാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇടക്ക് അതിൽ ഡ്രൈവർ ആയിട്ടും കണ്ടക്ടർ ആയിട്ടും പോവും. ആൾ ഒരു പാവം ആണ്. നമ്മുടെ ആയിശുവിനെ ഭയങ്കര ഇഷ്ടമാണ്. അവള് എന്തു പറഞ്ഞാലും അത് അപ്പോൾ തന്നെ സാധിച്ചു  കൊടുക്കും. അത് കൊണ്ട് ആണ് പെങ്ങൾ പറഞ്ഞപ്പോൾ തന്നെ വേഗം അവളെ ചേർക്കാൻ ഇറങ്ങി പുറപ്പെട്ടത്. നാസറിന്റെ വൈഫിൻ്റെ പേര്  മുതാസ് എന്ന് ആണ്. ആളൊരു ഫാഷൻ ഡിസൈനർ ആണ്. അവർക്ക് രണ്ട് കുട്ടികൾ ഉണ്ട് മൂത്തവൻ അജുമൽ (അജു) എന്ന് വിളിക്കും. അവൻ ആയിഷുൻ്റെ സെയിം പ്രായം ആണ്. ഓരേ ക്ലാസിൽ തന്നെ ആണ് രണ്ടും പേരും പഠിക്കുന്നതു. പിന്നെ രണ്ടാമത്തെ ആൾ ആഷിക്ക് (ആഷി) എന്ന് വിളിക്കും അവൻ  നാലാം ക്ലാസിലാണ് പഠിക്കുന്നത്.. 


അങ്ങിനെ അവിടെ നിന്നും അവൾക്ക് വേണ്ട ഡ്രസ് മറ്റു സാധനങ്ങൾ എല്ലാം വാങ്ങി കാറിൻ്റെ അടുത്തേക്ക് വന്നു. ആ സമയം നാസർ വണ്ടിയിൽ ഇരിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു.


അവൾ വണ്ടിയുടെ അടുത്ത് എത്തിയതു ഒന്നും നാസർ അറിഞ്ഞിരുന്നില്ല. ബാക്ക് ഡോർ തുറന്നു അവൾ വാങ്ങിയ സാധനം വണ്ടിയിലേക്ക് വെച്ച് കൊണ്ട് അവൾ ഡോർ അടച്ചു കോ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും നാസർ ഫോൺ കട്ട്‌ ചെയ്തിരുന്നു. 


\" ആരാ മാമ വിളിച്ചത് ഉമ്മ ആണോ. \" അവൾ അയാളെ നോക്കി ചോദിച്ചു.

\" ആ അതെ നിൻ്റെ ഉമ്മ ആണ് വിളിച്ചത്. നമ്മൾ എവിടെ എത്തി, വേഗം വരാൻ പറഞ്ഞു.. പിന്നെ പോയിട്ട് നിൻ്റെ കാര്യം എന്തായി എന്നും ചോദിച്ചു.. \" മാമൻ വണ്ടി മുന്നോട്ടു എടുത്തു കൊണ്ട് അവളെ നോക്കി പറഞ്ഞു. 

\" നീ അല്ലേ പറഞ്ഞത് നിൻ്റെ ഉമ്മക്ക് നിന്നോട് സ്‌നേഹം ഇല്ല എന്ന്. അതെല്ലാം നിനക്ക് വെറുതെ തോന്നിയത് ആണ്. നിൻ്റെ ഉമ്മ നിന്നെ പറ്റി വിളിച്ചു അന്വേഷിച്ചല്ലോ. ഇഷ്ടം ഇല്ലെങ്കിൽ ഇപ്പോ എന്നെ വിളിച്ചു അന്വേഷിക്കുമോ.  \" നാസർ പറഞ്ഞത് കേട്ട് അവൾ തല കുനിച്ചിരുന്നു. 

\" പിന്നെ എന്തിനാ എന്നെ എപ്പോഴും വെറുതെ വയക്കു പറയുന്നത്. \" അവൾ ചോദിച്ചത് കേട്ട് അയാൾ പുഞ്ചിരിച്ചു. 

\" അതൊക്കെ പോട്ടെ നിൻ്റെ ഉമ്മ അല്ലേ. വഴക്ക് പറയുന്നു എന്ന് വെച്ച് സ്നേഹം ഇല്ല എന്നല്ലലോ. \" നാസർ അവളോട് പറഞ്ഞു.


\" നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ മോളെ. \" പെട്ടന്ന് എന്തോ ഓർത്തത് പോലെ നാസർ അവളോട് ചോദിച്ചു... 


\" എനിക്ക് നല്ല വിശപ്പ് ഉണ്ട് മാമ.. \" അവള് അയാളെ നോക്കി പറഞ്ഞു.

\" എന്നാ ശരി നമുക്ക് കഴിച്ചിട്ട് വേഗം തന്നെ വീട്ടിൽ പോകാം. \" നാസർ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

നാസർ വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി.  

\" അനക്ക് എന്താ കഴിക്കാൻ വേണ്ടേ. \" സീറ്റിൽ ഇരുന്നതും വെയ്റ്റർ അവർക്ക് അരികിലേക്ക് വന്നു. 


\" എനിക്ക് ബിരിയാണി മതി മാമ. പിന്നെ ജ്യൂസും ice ക്രീം. \" അവൾ പറഞ്ഞത് കേട്ട് നാസർ ചിരിച്ചു കൊണ്ട് ഓർഡർ കൊടുത്തു.


ഓർഡർ ചെയ്ത ഫുഡും കഴിച്ചു ഐസ്ക്രീം പാർസൽ വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു. 


വീടിനു മുൻപിൽ തന്നെ ആയിശുവിന്റെ ഉമ്മ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു. അത് കണ്ടവർ പരസ്പരം നോക്കി ചിരിച്ചു. അവള് വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറിപ്പോൾ അവളുടെ അനിയൻ അബി അവിടെ സോഫയിൽ ഇരുന്നു ചിപ്സ് കഴിക്കുന്നത് കണ്ടു. അത് കണ്ടതും അവള് അവൻ്റെ അടുത്ത് പോയി പാത്രത്തിൽ കൈ ഇട്ടു ചിപ്സ് വാരിയെടുത്തു അവിടേ നിന്നു ഓടി റൂമിൽ കയറി ഡോർ അടച്ചു. അവനും അവളെ പിന്നാലെ ഓടി വന്നിരുന്നു. അവൻ വാതിലിൽ തട്ടി വിളിച്ചു..


\" ടീ താത്ത എൻ്റെ ചിപ്സ് തായോ. \" അവനവളോട് ദേഷ്യത്തോടെ പറഞ്ഞു...


\" ഞാൻ തരൂല്ല, നീ എൻ്റെ ദോശ എടുത്തു തിന്നില്ലേ അതിന് പകരമാണ് ഞാൻ ഇത് എടുത്തതു. \" അവള് റൂമിൽ നിന്നും അവനോടായി പറഞ്ഞു. 

\" ഒന്നു പോയെട ചെക്കാ.  അവൻ വന്നിരിക്കുന്നു ചിപ്‌സ് വാങ്ങാൻ. നിനക്ക് ഇനിയിതു കിട്ടില്ല മോനെ. \" കയ്യിലെ ചിപ്സ് വായിലേക്കിട്ട് കൊണ്ട് അവൾ വിളിച്ചു പറഞ്ഞു. അബി ദേഷ്യത്തോടെ അവിടെ നിന്നും പോയ്‌.



\" കുളിയും നിസ്കാരവും എല്ലാം കഴിഞ്ഞു ആയിശു താഴേക്ക് വന്നപ്പോ ഉമ്മയും നാസറും ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അബി അവിടെ ഇരുന്ന് ഫോണിൽ ഗെയിം കളിയാണ്.. ഉമ്മയും നാസറും കൂടി അവളുടെ കാര്യങ്ങൾ ആയിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. അവള് നേരെ കിച്ചണിൽ പോയി ഫ്രിഡ്ജ് തുറന്നു നേരത്തെ വാങ്ങി കൊണ്ട് വന്ന ഐസ്ക്രീം എടുത്ത് നേരെ മുകളിലേക്ക് പോയ്‌. അവിടെ ബാൽക്കണിയിൽ പോയി നിന്നു അവള് ഐസ്ക്രീം കഴിക്കാൻ തുടങ്ങി. അവിടെ നിന്ന് നോക്കുമ്പോൾ നല്ല ഭംഗിയായിരുന്നു. അവൾക് ആ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആണ് അവിടെ.




\" കുറച്ചു നേരം അവിടെ ഇരുന്ന് മനസ് ഒന്ന് ശാന്തമായതും അവൾ തന്റെ റൂമിലേക്ക് പോയി നാളെ ക്ലാസിൽ പോകുവാൻ വേണ്ടത് എല്ലാം ചെയിതു വെച്ചു. നാളെ ഇടാൻ വേണ്ട ഡ്രസ്സ് അയൺ ചെയ്തു വെച്ചിട്ട് അവള് വാഷ് റൂമിൽ പോയി ഒള്ളു എടുത്ത് നിസ്കരിക്കാൻ ഇരുന്നു. 


നിസ്കാരം കഴിഞ്ഞു രാത്രി ഭക്ഷണം എല്ലാം കഴിച്ചു നാളെ പുതിയ ക്ലാസിലേക്ക് പോകുന്നതിന്റെ ആകാംഷയിൽ അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. രാത്രി ഒരു മണി കഴിഞ്ഞതും നല്ല ഉറക്കത്തിൽ ആയിരുന്ന ആയിശു പെട്ടന്ന് ഒരു സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റു. അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. മുഖം എല്ലാം വിയർത്തൊലിച്ചിരുന്നു. തൊണ്ട വരണ്ടതും അവള് വേഗം തന്നെ കുറച്ച് വെള്ളം എടുത്ത് കുടിച്ചു. 


\" എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഡ്രീം എന്നും വരുന്നുണ്ടല്ലോ. നാശം പിടിക്കാൻ... \" അവൾ താൻ കണ്ട സ്വപനത്തെ കുറച്ചു ചിന്തിച്ചു കൊണ്ട് കിടന്നു. 


                              തുടരും.




അത് ആരാണ് ആ ആൾ........ എന്താണ് അവള് കണ്ടത്..


എഴുതുന്നത് തെറ്റുകൾ ഉണ്ടാകും. സപ്പോർട്ട് ചെയ്തു നിങ്ങള് കൂടെ കാണില്ലേ.