Aksharathalukal

നിന്നിഷ്ടം എന്നിഷ്ടം ❤️❤️❤️3

ആയിരുന്നു ഗോപിക. പക്ഷെ യാഥാർഥ്യം എന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
മേഡത്തിന് ഉറങ്ങണം എങ്കിൽ ഉറങ്ങിക്കോളൂ. കഴുത്തിൽ കിടക്കുന്ന താലി അത് മേഡത്തിന് ഒരു ബാധ്യത ആകുമ്പോൾ പറഞ്ഞാൽ മതി അതൊഴുവാക്കാൻ നമ്മുക്ക് ശ്രെമിക്കാം. ഇനി ഒരു കഥ പറയണം നാളെ അതോടുകുടി മേഡത്തിന്റെ കാര്യങ്ങളിൽ ഞാൻ ഒരിക്കലും ഇടപെടില്ല.
ഇപ്പോൾ പറഞ്ഞോ. ഇന്ന് നിനക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞു തീർക്ക്. നാളെ ഒരു ദിവസം എനിക്കും പറയാൻ തരണം എന്ന് മാത്രം (ഗോപിക )
എങ്കിൽ ആ കാര്യം മേടം തന്നെ പറ. നാളെ ഞാൻ പറയാം.

സമയം ഒരുപാട് ആയി പറയുന്നതിന്റെ ഇടയിൽ ഉറക്കം തുങ്ങരുത്. പിന്നെ ഈ മേടം വിളി അതൊന്ന് മാറ്റമോ.(ഗോപിക )
പിന്നെ എന്ത് വിളിക്കാൻ ആണ്. പ്രായം കൊണ്ട് എന്നെക്കാൾ ഒരുപാട് മുതിർന്നതല്ലേ. പിന്നെ പഠിപ്പിച്ചതും ആണ്.
വിളിക്കണ്ട പേര് ഈ കഥയുടെ അവസാനം പറയാം
അങ്ങനെ ഗോപിക കഥ പറഞ്ഞു തുടങ്ങി.

വർഷങ്ങൾക് മുൻപ് ഞാനും വീട്ടുകാരും താമസിച്ചൊരുന്നത് ചിറക്കൽ എന്ന് പേരുള്ള ഒരു നാട്ടിൽ ആണ്. അവിടെ ഒരു കോളേജിൽ ആദ്യപിക ആയിരുന്നു എന്റെ അമ്മ. അച്ഛൻ ചെറിയ ചെറിയ കച്ചവടങ്ങൾ ഒക്കെ ചെയ്തിരുന്നു. ഒരു വേനലാവധി കഴിഞ്ഞു സ്കൂളിൽ ആദ്യമായി ചെന്നപ്പോൾ 4 ആം ക്‌ളാസിൽ ഒരു പുതിയ ടീച്ചർ വന്നു. എപ്പോഴും ചിരിച്ചുകൊണ്ട് പഠിപ്പിക്കുന്ന വഴക്ക് പറയാത്ത ഒരു പാവം ടീച്ചർ. ഒരു ദിവസം എന്നെ വിളിക്കാൻ വന്ന അച്ഛനോട് സ്കൂളിന്റെ പ്രിൻസിപ്പൽ ചോദിച്ചു ഒരു വാടക വീട് കിട്ടുമോ എന്ന്. അവർ എന്തൊക്കയോ സംസാരിച്ചു അവിടുന്ന് വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും ഒക്കെ സംസാരിച്ചു കഴ്ഞ്ഞപ്പോഴും ഞാൻ ഉറങ്ങിയിരുന്നു. പിറ്റേന്ന് പതിവ് പോലെ സ്കൂളിൽ പോയി പക്ഷെ അന്ന് ടീച്ചർ വന്നിട്ടില്ലായിരുന്നു. വീട്ടിൽ എത്തിയ ഞാൻ കാണുന്നത് കയ്യിൽ ഒരു കുഞ്ഞിനേയും പിടിച്ചു ഇരിക്കുന്ന അമ്മയെ ആണ്. കവിളൊക്ക ചാടി നല്ല വണ്ണം ഓക്കേ ആയി പാവയെ പോലെ ഉള്ള ഒരു കുഞ്ഞു. അവൻ എന്റെ അമ്മയുടെ മടിയിൽ ഇരിക്കുന്നു. അത് കണ്ട് എനിക്ക് സഹിച്ചില്ല. അമ്മയോട് വഴക്ക് ഉണ്ടാക്കി കരഞ്ഞു കൊണ്ടിരുന്ന എന്നെ ആരോ ഒരാൾ ചേർത്ത് പിടിക്കുന്നത് അറിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്റെ ടീച്ചർ നെ ആയിരുന്നു. മോൾ എന്റെ മടിയിൽ ഇരുന്നോ എന്ന് പറഞ്ഞപ്പോൾ ഞാൻ ടീച്ചർ ന്റെ മടിയിൽ ഇരുന്നു. അപ്പോൾ അവൻ കരച്ചിൽ തുടങ്ങി. അങ്ങനെ എന്റെ സ്കൂളിൽ പോക്ക് ടീച്ചർ ന്റെ കൂടെ ആയി. അങ്ങനെ ടീച്ചർ എന്നുള്ളത് ടീച്ചർ അമ്മ ആയി. ഒരു ദിവസം സ്കൂളിൽ പോയിട്ട് വന്നപ്പോൾ ഒരാൾ അവിടെ ഇരിക്കുന്നു. അച്ഛൻ പറഞ്ഞു ആ കൊച്ചിന്റെ അച്ഛൻ ആണെന്ന്. അങ്ങനെ രണ്ടു വീട്ടിൽ ആയി ഞാൻ വളർന്നു. പതിയെ പതിയെ ആ കൊച്ചു മാത്രമായി എന്റെ ലോകം അവനു ഞാനും. രാവിലെ എഴുനേൽക്കുമ്പോൾ അവനെ കാണാൻ ആയി ഞാൻ അവന്റെ അടുത്തേക് പോകും പിന്നെ ടീച്ചർ അമ്മയുടെ കൂടെ സ്‌കൂളിലേക്. അവിടുന്നു വന്നാലും ഞാൻ അവന്റെ വീട്ടിൽ തന്നെ. ഓരോ ദിവസവും തുടങ്ങുന്നത് അവസാനിക്കുന്നതും അവനോടൊപ്പം ആയി തുടങ്ങി. അച്ഛനും അമ്മയും വിളിച്ചിരുന്ന പേര് അവൻ എന്നേ വിളിച്ചു തുടങ്ങി. ഗോപിക എന്ന പേര് പോലും എനിക്ക് ഇഷ്ട്ടമല്ലാതെ ആയി. ബുക്കിലും എല്ലാത്തിലും ഞാൻ പൊന്നു ആയി. മാറ്റാരൊക്കെ വിളിച്ചാലും പൊന്നു എന്ന വിളി എനിക്ക് ഇഷ്ട്ടമല്ലാതെ ആയി. അങ്ങനെ വെക്കേഷന് വന്നു. രാവിലെ മുതൽ രാത്രി വരെ അവനു ഞാനും എനിക്ക് അവനും മാത്രം ആയി തുടങ്ങി. അങ്ങനെ ഒരു ദിവസം അവന്റെ കൂടെ കളിക്കാൻ നേരം അവന്റെ അടുത്തേക് ഒരു പട്ടി ഓടിവന്നു. അത് കണ്ട ഞാൻ ഓടി അവന്റെ അടുത്തേക് ചെന്നപ്പോൾ തട്ടി വീണു കാല് മുറിഞ്ഞു എന്റെ കരച്ചിൽ കേട്ട് വന്ന ടീച്ചർ അമ്മ കാണുന്നത് പട്ടി നിൽക്കുന്നതും ഞാൻ കിടന്ന് കരയുന്നതും ആണ്. അന്ന് മുതൽ ആ കുട്ടിയെ എന്റെ കൂടെ തന്നെ ആയി. രാത്രിയും പകലും പൊന്നു പൊന്നു എന്നും വിളിച്ചു അവൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവൻ എന്റെ ഒപ്പമായി. അങ്ങനെ കുറെ നാളുകൾ കടന്നു പോയി ഒരു ദിവസം എന്റെ അമ്മയുടെ അനിയത്തിയും കുടുംബവും വന്നു കൂടെ ഒരു കൊച്ചു കുട്ടിയും. അവൻ എന്റെ കൂടെ നിൽക്കുന്നത് കണ്ട് അവൻ വഴക്കുണ്ടാക്കാൻ തുടങ്ങും കരയും. ഒരുദിവസം അവനെ എടുത്തതിനു ആ ചെറുക്കൻ എന്നെ കല്ല് എടുത്ത് എറിഞ്ഞു. എന്റെ തല മുറിഞ്ഞു ചോര വന്നു. അത് കണ്ട് കരഞ്ഞുകൊണ്ട് നിന്ന എന്നെ അടുക്കളയിൽ നിന്നും വന്ന അമ്മ ഓടി വന്നു പിടിച്ചു. രണ്ടു അച്ഛൻ മാരും കുടി എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവൻ പറയുന്നത് കേട്ടു ടീച്ചർ അമ്മ അവനെ തല്ലി. ഹോസ്പിറ്റലിൽ പോയി വന്നിട്ട് ഞാൻ ഓടി അവന്റെ അടുത്തേക് ആണ് ചെന്നത്. അന്ന് ഞാൻ കാണുന്നത് കാലിൽ ഒക്കെ അടികൊണ്ട പാടും ആയി കിടക്കുന്ന ആ കുഞ്ഞിനെ ആയിരുന്നു. കുറെ നാളുകൾ വീണ്ടും കടന്നു പോയി. പക്ഷെ ഓരോ ദിവസവും എന്റെ തലയിലെ സ്‌ട്വിച് ഇട്ട പാടുകൾ കാണുമ്പോൾ അവൻ കരച്ചിൽ തുടങ്ങും.

നിർത്തു നിന്റെ കള്ളകഥ. ഇതൊക്ക ആരാ പറഞ്ഞു തന്നത്. എന്റെ പൊന്നുവിനെ പറ്റി നീ എനിക്ക് പറഞ്ഞു തരണ്ട. നീ എന്റെ പൊന്നു ആണെങ്കിൽ മനു അവൻ എവിടുന്നു വന്നു. പൊന്നു വിനു അനിയൻ ആയിട്ടു ഉം വഴക്ക് ഉണ്ടാകുവാനും അവൾ വരി തരുന്നത് കഴിക്കാനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല അവളുടെ അച്ഛൻ ഒരു പാവം കട നടത്തുവായിരുന്നു.
ഒന്നും മിണ്ടാതിരുന്ന ഗോപിക പറഞ്ഞു തുടങ്ങി. നീ ചോദിച്ചത് എല്ലാം ശെരിയാണ്. അങ്ങനെ അവനു 5 വയസായി. ഞങ്ങൾ ഒരുസ്‌കൂളിൽ പോയി തുടങ്ങി. പക്ഷെ ഒരു ദിവസം ടീച്ചറമ്മ പറഞ്ഞു അവർ അവിടെ നിന്നും പോവുകയാണെന്ന്. കരഞ്ഞു കരഞ്ഞു ഞാനും തളർന്നു. ഒടുവിൽ കാറിൽ കയറി പോകാൻ നേരം അവൻ അവന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം പൊട്ടിച്ചു എനിക്ക് തന്നു. ഞാൻ എന്റെ മാലയിലെ പോക്കറ്റ് അവനും കൊടുത്തു. കരയാൻ മാത്രമേ എനിക്ക് പറ്റുമായിരുന്നുള്ളു. ഒരു ദിവസം ചെറിയ
അമ്മയും ചെറിയച്ഛനും  കുടി ഒരുവീട്ടിലേക് വന്നു. നിന്നെ കാണണം എന്നും പറഞ്ഞു വഴക്കുണ്ടാക്കി ഇരുന്ന എന്റെ അടുത്തേക് അവർ മനുവിനെ തന്നു. നിന്റെ അതെ പ്രായം അതെ പോലെ തന്നെ കാണുവാൻ പക്ഷെ എനിക്ക് അവനെ ഇഷ്ട്ടമല്ലായിരുന്നു. പക്ഷെ അവനെ അവിടെ നിർത്തിയിട്ടു ചെറിയച്ഛനും ചെറിയമ്മയും കുടി അവരുടെ പുതിയ കട നോക്കാൻ പോയി. പക്ഷെ ആ യാത്രയിൽ അവർ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയി അവർ അവിടെ വെച്ചു തന്നെ മരിച്ചു. അങ്ങനെ ഞാനും കുടുംബവും ചിറക്കൽ എന്ന ഗ്രാമം വിട്ടു ഇങ്ങോട്ട് പൊന്നു. എന്റെ ചെറിയമ്മ യും ചെറിയച്ഛനും കാർ അപകടത്തിൽ മരിച്ചു. അവരുടെ ബിസിനസ്‌ ഉം മറ്റും അച്ഛൻ നോക്കി നടത്തി. പാതിയെ പതിയെ അവൻ ഞങ്ങളിൽ ഒരാൾ ആയി മാറി. മനു എന്റെ അനിയൻ ആയി. അവനെ മയക്കു മരുന്ന് കേസിൽ നീന്ന് രക്ഷിച്ച വിമൽ എന്റെ ഭർത്താവ് ആയി. സ്നേഹം ഉള്ള പോലെ അവൻ അഭിനയിച്ചു തകർത്തു എല്ലാവരുടെയും മുന്നിൽ. പക്ഷെ അവന്റെ ബെഡ്‌റൂമിലെ ചെയ്തികൾ സഹിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. ഓരോ ദിവസവും എന്നെ ഓരോ രീതിയിൽ വേദനിപ്പിച്ചു കൊണ്ടിരുന്നു. ക്ലാസ്സിൽ ഇരിക്കുമ്പോ ഉറക്കം തുങ്ങുന്നത് നിങ്ങൾ കളിയാക്കി ചിരിക്കുമ്പോൾ രാത്രിയിലെ പീഡനങ്ങളും എല്ലാം എന്നെ ആകെ തളർത്തി. ഒരു ദിവസം അവൻ വന്നു പറഞ്ഞു നീ ആണ് അവനെ നശിപ്പിക്കുന്നത് എന്ന്. അങ്ങനെ അവൻ എന്നെ നിനക്ക് എതിരായി മാറ്റി. പക്ഷെ എല്ലാം മാറ്റി മറിച്ചത് നിന്റെ അറസ്റ്റ് കഴിഞ്ഞു രണ്ടാം ദിവസം ആണ്. എന്നെ തേടി എന്റെ വീട്ടുകാരെ തേടി നിന്റെ  അമ്മ വന്നപ്പോൾ അവർ പറഞ്ഞത് കേട്ടാണ് ഞാൻ നിന്നെ തിരിച്ചറിഞ്ഞത്. പൊന്നു പൊന്നു എന്നും പറഞ്ഞു എന്റെ കൂടെ നടന്ന ചെറിയ ചെറിയ കുറുമ്പുകൾ കാണിച്ചിരുന്ന ആദ്യമായി സ്കൂളിൽ പോകാൻ ഞാൻ മതി എന്ന് പറഞ്ഞ നിന്നെ തന്നെ ഞാൻ കേസിൽ കുടുക്കി എന്ന്. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരു വിചാരം ഉണ്ടായി നീ ആണ് മനുവിന് കൊടുക്കുന്നത്. നീ അതിനാണ് എന്നോട് കള്ളം പറഞ്ഞു പൈസ മേടിച്ചത് എന്നൊക്കെ ഞാൻ വിശ്വസിച്ചു. പക്ഷെ അതിനൊക്കെ ഒരു ദിവസത്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് അവന്റ ഫോൺ അടിക്കുന്നത് കേട്ട് ഞാൻ ചെന്നു നോക്കിയപ്പോൾ വിമൽ ആണ് വിളിക്കുന്നത്. ആ ഫോണിൽ കുടി നിന്റെ നിരപരാദിത്തം കേട്ടപ്പോൾ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. അവസാനം എന്റെ ആത്മഹത്യ ഭീക്ഷണി കുടി ആയപ്പോൾ വിമൽ ചേട്ടൻ പറഞ്ഞിട്ട് മാത്രമാണ് എന്നും പറഞ്ഞു മനു നടന്നു പോയി. അന്ന് നീ തന്ന രുദ്രാക്ഷം മറ്റാരും കാണാതെ കഴിഞ്ഞ 20 വർഷങ്ങൾ ആയി എന്റെ കഴുത്തിൽ ഈ സ്വർണമാലയിൽ എന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. എന്നും പറഞ്ഞു ഗോപിക രുദ്രാക്ഷംഉം തലയിലെ സ്‌ട്വിച് ഇട്ട പാടുകളും കാണിച്ചു തന്നു 
അത് കുടി കണ്ടപ്പോൾ ഒന്നും ഓർക്കാതെ എവിടെയാണെന്ന് പോലും ശ്രെധിക്കാതെ അവിടുന്ന് പാതിയെ എഴുനേറ്റ് ഗോപികയെ പിടിച്ചു നെഞ്ചോടു ചേർത്തിരുന്നു. പാതിയെ അവളുടെ തലയിലെ പാടിലേക് ചുംബിച്ചു കൊണ്ട് നിന്നപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർ തലയിൽ വീണപ്പോൾ ഡാ ചെക്കാ വർഷം 20 കഴിഞ്ഞു ഇനിയെങ്കിലും നിനക്ക് കരച്ചിൽ നിർത്താറായില്ലേ. അവളെ ചേർത്ത് നിർത്തി ഇന്ന് രാവിലെ എങ്കിലും ഡാ രാഹുൽ ഇത് ഞാനാടാ പൊന്നുവാ എന്ന് ഒരു വാക്ക് നീ പറഞ്ഞിരുന്നെങ്കിൽ നിന്റെ കൈയിലെ മുറിവ് പോലും ഉണ്ടാവില്ലായിരുന്നു.
അന്നത്തോടെ ആ വീട്ടിലെ അവസ്ഥ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ പിന്നെ എന്നെ അങ്ങോട്ട് വിട്ടില്ല. ഡിവോഴ്സ് നോട്ടീസ് അയച്ചു. അവൻ മനുവിനെ മുന്നിൽ നിർത്തി വീണ്ടും കളിച്ചു. പക്ഷെ എന്റെ വാശിക്ക് മുന്നിൽ അവൻ തോൽവി സമ്മതിച്ചു. അങ്ങനെ കേസ് ഉം കോടതിയും ഒക്കെ ആയി വർഷം 2 കഴിഞ്ഞു. അവസാനം ഡിവോഴ്സ് ആയതിന്റെ പിറ്റേന്ന് ആണ് മനുവിന്റെ മരണവാർത്ത ഞാൻ കേൾക്കുന്നത്. അവസാനം എല്ലാം കഴ്ഞ്ഞപ്പോഴേക്കും ജീവനേക്കാൾ ഞാൻ സ്നേഹിച്ച രണ്ടുപേരും എന്നിൽ നിന്നും ഒരുപാട് അകന്നു. മരണത്തിലൂടെ അവനും വിമൽ കളിച്ച കളികൾ കൊണ്ടു നീയും. വർഷങ്ങൾ പലതും കഴിഞ്ഞു. ഒരുദിവസം ആദർശ് എന്റെ വീട്ടിൽ വന്നു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടന്ന് പറഞ്ഞു. പക്ഷെ ഇപ്പോൾ മനസിലായി അതൊരു പ്രതികാരം ആണന്നു.
കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി എന്താ പൊന്നു നിന്റെ പ്ലാൻ തിരികെ കോളേജിൽ പോകുന്നുണ്ടോ അതോ ഫാമിലി ബിസിനസ്‌ ഏറ്റടുക്കാനോ?
കോളേജിലേക് തന്നെ വിമൽ ഇല്ലാത്തത് കൊണ്ടു സമാദാനം ഉണ്ട്. പിന്നെ ബിസിനസ്‌ അതിലേക് എനിക്ക് താല്പര്യം ഇല്ല.