Aksharathalukal

*സാം അബ്രഹാം A MEN LIVE WITH A DEVIL MIND😈 Part 4

ആദ്യം തന്നെ എല്ലാവരോടും sorry കുറച്ച് അതികം വൈകിപോയി🙏

നിങ്ങളുടെ സപ്പോർട്ടിന് വളരെ നന്ദി 🫂

നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു 🫂

ആദ്യ മൂന്നു പാർട്ട്‌ വായിച്ചതിനുശേഷം വായിക്കുവാൻ ശ്രെമിക്കുക 🫂

അപ്പൊ തുടങ്ങാം അല്ലേ

നിങ്ങളുടെ സ്വന്തം GHOST ❤‍🔥


-----------------------------------------

ട്ടു.. ട്ടു.. ട്ടു... ഫോൺ കട്ട്‌ ആയി

പക്ഷെ അത് അവൻ ശ്രദ്ധിച്ചില്ല
അവന്റെ ശ്രെദ്ധ മുഴുവൻ ആ ബൈക്കിന്റെ ശബ്ദത്തിൽ ആയിരുന്നു


അവിടെ നിന്നവരിൽ എല്ലാം അതിന്റെ പ്രതിപലനം എന്ന രീതിയിൽ ഭയം മുഖത്തും ശരീരത്തിലും കാണുവാൻ പറ്റി

എല്ലാവരുടെയും മുഖത്ത് ഭയം തളംകെട്ടി
എല്ലാവരും വിയർക്കുന്നു

അവരുടെ ശരീരം അവരുടെ വാക്കുകളെ അനുസരിക്കാതെ നിശ്ചലമായി നിന്നു...


ആ ബൈക്ക് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു


അതിവേഗത്തിൽ ആ ബൈക്ക് അവരുടെ മുന്നിൽ വന്ന് നിന്നു..


ജെയിംസ് : സാം.....



തുടരുന്നു...




------------------------------

*സാം അബ്രഹാം*


*A MEN LIVE WITH A DEVIL MIND😈*



*Part 4*

-----------------------------




ഗേറ്റ് കടന്നു ആ ബൈക്ക് കോളേജിനുള്ളിലേക്ക് വന്നു നിന്നു.

സാമിനെ കണ്ടത് മുതൽ ജെയിംസിൻ്റെ ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അവനു ശരീരം തളരുന്നതുപോലെ തോന്നി.

കാരണം മരണം മുന്നിലെത്തിയാൽ ഇതാകുമല്ലോ എല്ലാവരുടെയും അവസ്ഥ.

സാം : പാറൂ......

ബൈക്കിൽ നിന്നിറങ്ങിയ സാം പാർവതിയുടെ അടുത്തേക്ക് ചെന്നു .
അവിടെ ഒരുത്തൻ അവളുടെ മുടിയിൽ പിടുത്തമിട്ടിരുന്നു.

സാം അവൻ്റെ കയ്യിൽ പിടി മുറുക്കി.

 അയാളുടെ ഭാവം മാറാൻതുടങ്ങി.

പാറുവിൻ്റെ മുടിയിൽമേലുള്ള പിടുത്തം അയഞ്ഞു.

പിന്നെ അവിടെ നിന്ന എല്ലാവരും കേട്ടത് ഒരു നിലവിളി ആയിരുന്നു.

പാറുവിൻ്റെ മുടിയിൽ പിടുത്തമിട്ടവൻ്റെ കൈ ഒടിഞ്ഞു തൂങ്ങി.

ഇതുകണ്ട പാറുവിൻറെ ഉള്ളിൽ ഭയം നിറഞ്ഞു.

അവൾക്ക് സാമിൻ്റെ മുഖഭാവം മനസ്സിലാക്കാൻ സാധിച്ചില്ല.

അവൾ അന്നുവരെ കണ്ട അവളുടെ സാമേട്ടൻ ആയിരുന്നില്ല അത്. 
മറ്റാരെയോ പോലെ അവൾക്ക് തോന്നി.

അവൻ അവിടെ മുട്ടുകുത്തി ഇരുന്നു പാറുവിൻ്റെ തലയിൽ തടവാൻ തുടങ്ങി.

 അവൾ ഭയത്താൽ യാതൊരു ചലനവുമില്ലാതെ അവനേതന്നെ നോക്കിയിരുന്നു.

സാം: വേദനിച്ചോ, നീ പേടിക്കേണ്ട.. എനിക്ക് ജീവനുള്ളിടത്തോളം കാലം നിങ്ങൾക്ക് ആർക്കും ഒന്നും ഉണ്ടാവില്ല..

പെട്ടെന്ന് ജെയിംസ് സാമിൻ്റെ തോളിൽ പിടുത്തമിട്ടു.

ഒരു ഞൊടിയിടയിൽ അവൻ തറയിൽ പതിച്ചു. ജെയിംസ് ചലനമറ്റു നിലത്ത് കിടന്നു.

തള്ളികൊല്ലട ഈ നായിൻ്റെ മോനെ.

പിന്നിൽ നിന്നൊരുത്തൻ വിളിച്ച് പറഞ്ഞു.
മറ്റൊരു ജീപ്പിൽ ഉണ്ടായിരുന്ന ആളുകൾ പുറത്തേക്ക് ഇറങ്ങി.
അവർ ആയുധങ്ങൾ കൈമാറാൻ തുടങ്ങി.
കാറ്റിനെ കീറി മുറിച്ച് അതു കടന്നുപോകുന്ന ശബ്ദം അവിടെ കേട്ടു.

ഒരുത്തൻ കമ്പിവടിയുമായി ഓടിവരുന്നത് 
ചോര ഒലിച്ചുകൊണ്ടിരുന്ന പാറുവിന്റെ കണ്ണിലൂടെ കണ്ട സാം തിരിഞ്ഞുനോക്കി 

അതുവരെ അവരാരും സാമിൻ്റെ മുഖം കണ്ടിരുന്നില്ല.

ആ മുഖം കണ്ടയുടനെ വന്നവൻ ഒരു നിമിഷം നിന്നു 


(രണ്ടാമത്തെ ജീപ്പിൽ വന്നവരെ നമുക്ക് 1,2 എന്ന് നമ്പർ വച്ചു പറയാം )

ഒന്നാമൻ ഒന്നു ഞെട്ടി.
ചെകുത്താനെ കണ്ടതുപോലെ അവൻ്റെ മുഖഭാവം മാറി.
ആ ഭയം രണ്ടാമന്റെ മുഖത്തും തെളിഞ്ഞു 

അവരുടെ കയ്യിൽ ഉണ്ടായിരുന്ന 
കമ്പിവടികൾ തറയിൽ വീണു

അവർ നിശ്ചലമായി. അവരുടെ ഹൃദയമിടിപ്പ് പോലും അവരുടെ കാതുകളിൽ കേട്ടു .



 പ്രകൃതി പോലും നിശ്ചലമായോ എന്ന് തോന്നിപോയി .

അവരുടെ എല്ലാം കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നു . മരണഭയം .


സാം പാറുവിനെയും മറ്റുള്ളവരെയും ജെയിംസ് വന്ന ജീപ്പിൽ കയറ്റി അവിടെ നിന്നും പോയി .


ആ ജീപ്പ് പോയി കഴിഞ്ഞ് അവർ എല്ലാം പരസ്പരം നോക്കി .
തറയിൽ കിടക്കുന്ന ജെയിംസിനെ ഒന്നാമൻ ഒരു തരം സഹതാപത്തോടെ നോക്കി.
തുടർന്ന് മറ്റുള്ളവരോട് പറഞ്ഞു.


ഒന്നാമൻ : എടാ എല്ലാരും വണ്ടിൽ കയറ് ഈ കോട്ടേഷൻ നമുക്ക് വേണ്ട
അവർ വന്ന ജീപ്പിൽ കയറി സ്ഥലം വിട്ടു.
ജൈസിൻ്റെ കൂടെ ഉണ്ടായിരുന്നവർ എന്തു ചെയ്യണമെന്നറിയാതെ അവിടെ നിന്നു.

------------------------------------------

വാഹനം നീങ്ങി. ഉള്ളിലെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട്
മൂന്നാമൻ അവരോടു ചോദിച്ചു .

എന്താ അണ്ണാ , എന്തിനാ അവനെ വെറുതെ വിട്ടത് .
തീർത്തുടായിരുന്നോ.

ഒന്നാമൻ : നിനക്ക് അറിയില്ല അവനെ.
ആ മുഖം, അതു ഞാൻ മറക്കില്ല.
നമ്മുടെ റാസയെ ഓർമ ഒണ്ടോ നിനക്ക് 

രണ്ടാമൻ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മുക്തനാവതെ ഇരുന്നു.

മൂന്നാമൻ : റാസിക്കയോ....


ഒന്നാമൻ :അതെ... റാസ തന്നെ.

അവൻ എങ്ങന മരിച്ചത് എന്ന് നിനക്ക് അറിയുമോ 

മൂന്നാമൻ :അത് ... അതു ആക്‌സിഡന്റ് ആയത് അല്ലെ 

ഒന്നാമൻ :ആക്സിഡൻ്റ് ( കണ്ണിൽ ഭയവും മുഖത്ത് പരിഹാസവും നിറഞ്ഞു.)...
അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പറഞ്ഞ കള്ളം.
മരിച്ചതല്ല, കൊന്നതാ ...
അവൻ.


മൂന്നാമൻ : ആര്....?

ഒന്നാമൻ : സാം......... സാം അബ്രഹം...

ഒന്നാമൻ ആ ദിവസത്തെ കഥ പറയാൻ തുടങ്ങി.
ചെകുത്താൻ വേട്ടക്കിറങ്ങിയ ആ ദിവസത്തെ..


കുറച്ച് മാസങ്ങൾക്ക് മുൻപ്.

( ഇനി മുതൻ ആ ഒന്നാമനെ നമുക്ക് സുനി എന്ന് വിളിക്കാം )

സുനി : എങ്ങോട്ടാ ...

റാസ: എടാ എന്നും നമുക്ക് ഇങ്ങനെ ഗിരിയുടെ കൂടെ പട്ടികളെ പോലെ നടന്നാൽ മതിയോ ?


ഇത് കേട്ടു സുനി ഒന്നും മനസ്സിലാകാതെ റാസയെ നോക്കി.
റാസ: നമുക്കും സ്വന്തമായി കുറച്ച് കാശ് ഉണ്ടാക്കണ്ടേ...

സുനി : എന്താടാ നീ ഈ പറയുന്നേ ഗിരിയണ്ണൻ അറിഞ്ഞാൽ .

റാസ : എന്താടാ ഗിരി അറിയുമോ എന്ന് നിനക്ക് പേടി ഉണ്ടോ?

ഞാൻ : പേടിയൊന്നും ഇല്ല,പക്ഷെ നമ്മൾ അണ്ണൻ അറിയാണ്ട് ചെയ്യുന്നത് ശെരിയാണോ..


റാസ : നിനക്ക് എന്താടാ ,നമ്മൾ ഉള്ളത് കൊണ്ടല്ലെ അയാൾ ഇത്രെയും വളർന്നത്.നമ്മൾ ഇല്ലേൽ അവൻ ആരുമല്ല .
എല്ലാരേയും പോലെ ആരുടേലും കത്തി മുനമ്പിൽ തീരാനുള്ള ഒരു സാധാരണ വാടക ഗുണ്ട.

ഞാൻ : എന്താടാ നീ ഈ പറയുന്നേ 
                നമ്മൾടെ ഗിരിയണ്ണൻ അല്ലെട?   
              നമുക്ക് വേണ്ടി എന്തൊക്കെ 
             ചെയ്ത് തന്നു .

റാസ: ചെയ്തു തന്നു( പരിഹാസം).
അവൻ എന്തു ചെയ്താലും അതിൽ അവനു മാത്രമാണ് ലാഭം .
നമ്മളെല്ലാം അവൻ വെറും നായയുടെ സ്ഥാനമാണ് തന്നിരിക്കുന്നത്.

സുനി ഒന്നും മിണ്ടാതെ നിശബ്ദനായി നിന്നു.

റാസ : നിനക്ക് എന്റ കൂട നിൽക്കാമോ 

ഞാൻ : എടാ എന്നാലും 

റാസ : ഒരു എന്നാലും ഇല്ല, നിനക്ക് എന്റെ കൂടെ നിൽക്കാൻ ധൈര്യം ഉണ്ടോ?

ഞാൻ : നിൽക്കാം....

റാസ : എങ്കിൽ ഞാൻ പറയുന്ന വഴിക്ക് നീ വണ്ടി എടുക്ക്

സുനി അവൻ പറഞ്ഞ വഴിക്ക് അവൻ വണ്ടിയെടുത്തു 

ഒരിടത്തെത്തിയപ്പോൾ റാസ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

റാസ: നീ ഇവിടെ വണ്ടി ഒതുക്ക്.


തുടരും...



ഒരിക്കൽ കൂടി എല്ലാവരും sorry 🙏



നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം 🫵♥️