Aksharathalukal

പ്രാണനിൽ അലിയാൻ last part✨

സാം....

ആ വ്യക്തിയെ തിരിച്ചറിഞ്ഞതുപോലെ അവൾ ദേഷ്യത്തോടെ ആ പേര്   മൊഴിഞ്ഞു.
ഒപ്പം അവൻ അന്ന്  തന്നെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളിലും ചെവിയിലേക്ക് തുളച്ചു കയറിയതും    അവളിൽ ഭയം ഉടലെടുത്തു..


അവൾ അതേ പേടിയോടെ  ചുറ്റും നോക്കി...


ഒന്ന് രക്ഷിക്കാൻ   പോലും    ആരും തന്നെ അവിടെയില്ല...



അവൾ പേടിയോടെ    തിരിഞ്ഞ് സാമിനെ നോക്കിയപ്പോഴേക്കും അവൻ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്ന്    പുറത്തേക്കിറങ്ങിയിരുന്നു.

                                  🌿🌿🌿




മിച്ചു   പേടിയോടെ പുറകിലേക്ക്        മെല്ലെ നടക്കാൻ തുടങ്ങിയപ്പോഴാണ്  walking   സ്റ്റിക്കിന്റെ സഹായത്തോടെ മെല്ലെ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്ന്  ഒരാളുടെ സഹായത്തോടെ     പുറത്തേക്കിറങ്ങുന്നവനെ  കണ്ടവളുടെ    കണ്ണുകൾ ചുളിയുന്നത്.



അവളുടെ മുഖത്ത് പോലും സംശയം നിഴലിച്ചു.


അവൾ അങ്ങനെ   ഓരോന്നാലോചിച്ച്    നിന്നപ്പോഴേക്കും   സാം   അയാളുടെ ഒരു  സഹായിയുടെ സഹായത്താൽ    മിച്ചുവിന്റെ കുറച്ചു മുന്നിലായി വന്നു നിന്ന് കഴിഞ്ഞിരുന്നു.






ഓരോന്നാലോചിക്കുകയായിരുന്ന   മിച്ചു മുന്നിൽ    
സാമിനെ കണ്ടൊന്ന്   പേടിച്ചെങ്കിലും ഭയം പുറത്തു കാണിക്കാതെ മുഖത്ത് പൊടിഞ്ഞിരിക്കുന്ന വിയർപ്പ് കണങ്ങൾ അമർത്തി തുടച്ചുകൊണ്ട്   
പുറംതിരിഞ്ഞ്   വേഗം നടക്കാൻ ഒരുങ്ങിയതും     സാം അവളെ വിളിച്ചിരുന്നു...



മുന്നോട്ടുവച്ച കാൽ    സാമിന്റെ പെങ്ങളെ വിളി കേട്ട്    പകപോടെ    അതിലുപരി സംശയത്തോടെ      മിച്ചു അയാളെ  തിരിഞ്ഞു നോക്കി.



"പെങ്ങൾ വിചാരിക്കുന്നത് പോലെ    ഞാൻ   പെങ്ങളെ   ഉപദ്രവിക്കാൻ വന്നതൊന്നുമല്ല...
കണ്ടു മാപ്പ് പറയാൻ വന്നതാ...."


സാമിന്റെ കുമ്പസാരം കേട്ട് ആകെ കിളി പോയി നിൽക്കുകയാണ് മിച്ചു.
തന്റെ മുന്നിൽ നിന്ന് മാപ്പ് പറയാൻ വന്നതാണെന്ന് പറഞ്ഞവനാണ് അന്നൊരിക്കൽ   തന്നെക്കുറിച്ച് കേട്ടാൽ അറക്കുന്ന വിധം    സംസാരിച്ചത്.



"അന്ന്    അറിയാതെയാ  അങ്ങനെയൊക്കെ സംഭവിച്ചത്...
പെങ്ങൾ   എന്നോട് ക്ഷമിക്കണം...


വിനയത്തോടെ തന്നോടിപ്പോൾ സംസാരിക്കുന്ന  സാമിന്റെ പെരുമാറ്റത്തിൽ മിച്ചു ചെറുതായി ഒന്നുമല്ല ഞെട്ടിയത്.

" കാലുപിടിച്ച് മാപ്പപേക്ഷിക്കണമെന്നുണ്ട്,
പക്ഷേ കാലിൽ    കമ്പി ഇട്ടിരിക്കുന്നത് കൊണ്ട് അതിനും പറ്റാത്ത അവസ്ഥയാണ്.
കാശിയേട്ടനോടും പറയണം...
എന്നോട് ക്ഷമിക്കാൻ...
ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴിയാ...
അപ്പഴാ പെങ്ങളെ ഇവിടെ വച്ച് കണ്ടത്.
അതെന്തായാലും നന്നായി...
എന്നാൽ ശെരി...
പിന്നേ കാണാം. "



     അതും പറഞ്ഞ്      സാം തിരിഞ്ഞു നടക്കാൻ തുടങ്ങിയതും    
മിച്ചുവിന്റെ പുറകിലായി     കാശിയുടെ താറ് ബ്രേക്കിട്ട് നിന്ന് കഴിഞ്ഞിരുന്നു.


പുറകിൽ ഏതോ  വണ്ടിയുടെ ശബ്ദം കേട്ട്    സാമിലേക്ക് നീണ്ടിരുന്ന മിച്ചു അവളുടെ കണ്ണുകൾ    അടർത്തി മാറ്റി പുറകിലേക്ക് നോക്കിയതും    കണ്ടു സാമിനെ തുറിച്ച് നോക്കുന്ന കാശിയെ.


കാശിയുടെ രൂക്ഷത കലർന്ന നോട്ടത്തെ പിന്തുടർന്ന്    മിച്ചു   എത്തിയത്   പേടിയോടെ കാശിയെ നോക്കുന്ന  സാമിനെയും.



"വിച്ചു വാ...
വന്ന് വണ്ടിയിൽ കയറ്.
ഞങ്ങളിപ്പോൾ ഫിനാൻസിൽ പോയപ്പോഴാ നീ ഇറങ്ങിയെന്ന് അറിഞ്ഞത്...."



സാമിനെയും കാശിയെയും   മാറിമാറി നോക്കി നിൽക്കുന്ന   മിച്ചുവിനെ    
നോക്കി     താറിനുപുറത്തേക്ക് ഇറങ്ങിയ    അനു പറഞ്ഞതും       കാശിയെ   ഒന്നു നോക്കിയ ശേഷം അവൾ      വേഗം കോ    ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.




അപ്പോഴേക്കും      അനു സാമിന്റെ അടുത്ത് ചെന്ന് നിന്ന്     എന്തൊക്കെയോ സംസാരിക്കാൻ  തുടങ്ങിയിരുന്നു.


  


അനു പറയുന്നതിനനുസരിച്ച് സാം എന്തൊക്കെയോ   മറുപടി നൽകുന്നുണ്ടെങ്കിലും..
അവന്റെ  ഭയം നിറഞ്ഞ    നോട്ടം മുഴുവൻ   താറിന്റെ    ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന കാശിയിലേക്ക് ആണ്.



സാമിന്റെ പേടി    നിറഞ്ഞ  നോട്ടത്തിൽ നിന്ന് തന്നെ    
സാമിപ്പോൾ   walking സ്റ്റിക്ക് കുത്തി നടക്കുന്നതിൽ      കാശിക്ക് കാര്യമായ പങ്കുണ്ടെന്നവൾക്ക്  മനസ്സിലായി.
അല്ലെങ്കിൽ തന്നെ തന്നിൽ നിന്ന്   അവൻ സത്യങ്ങളെല്ലാം  അറിഞ്ഞു കഴിഞ്,

  വിവാഹം കഴിഞ്ഞതിനുശേഷം ആരുമായി    അവൻ  തല്ലുണ്ടാക്കാൻ പോയില്ലെങ്കിലും       സാമിനെ കാശി വെറുതെ വിടില്ലെന്ന്    മിച്ചുവിന്   ഉറപ്പായിരുന്നു .



കുറച്ചുനേരം കൂടി കഴിഞ്ഞതും     
സാമിനോട് സംസാരിച്ചു കഴിഞ്     അനു വണ്ടിയിലായി   സ്ഥാനം    പിടിച്ചതും കാശി    സാമിനെ ഒന്ന് കനപ്പിച്ച് നോക്കി     വണ്ടി മുന്നോട്ടേക്ക് എടുത്തിരുന്നു.




കാശിയുടെ വണ്ടി    കൺമുന്നിൽ നിന്ന് അകന്നു പോയതും        സാമിൽ നിന്ന് ആശ്വാസത്തോടെയുള്ള ഒരു നെടുവീർപ്പുയർന്നു.

                         🍃🍃🍃




അവർ വീട്ടിലേക്ക് വന്നതും   
ത്രേസ്യയുടെ കയ്യിൽ  നിന്ന്    ജ്യൂസ് വാങ്ങി കുടിക്കുകയായിരുന്നു     രാധയെ   കണ്ട്    വിച്ചുവിന്റെ കണ്ണുകൾ വിടർന്നു.


"രാധമ്മേ...."

അവൾ  രാധയെ കണ്ട സന്തോഷത്തിൽ    ഓടിവന്നവരെ പുണരുമ്പോൾ അവരും വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.



" രാധമ്മയ്ക്ക് ഞങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷം   ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ   തോന്നിയത്."

മിച്ചു പരിഭവത്തോടെ  ചോദിക്കുമ്പോഴും     രാധ    ചിരിച്ചതേയുള്ളൂ.


"അപ്പച്ചി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലായിരുന്നല്ലോ....
വന്നിട്ട് ഒരുപാട് ആയോ...
വാമിയിപ്പോ ഫിനാൻസിൽ     വന്നിരിക്കും..
ആൾക്ക്  ഇവിടെ ഇരിക്കുന്നത് മടുപ്പാണത്രേ..."



"ഞാനിപ്പോ വന്നതേയുള്ളൂ  മോനു...
നിങ്ങളിപ്പോൾ   ഫിനാൻസിൽ ആയിരിക്കുമെന്ന്    ത്രേസ്യ പറഞ്ഞതേയുള്ളൂ...
അപ്പോഴേക്കും നിങ്ങള് എത്തിയല്ലോ...."




  "വാമിക്ക്   തലവേദന ആയതുകൊണ്ടാ  നേരത്തെ ഇറങ്ങിയത് അപ്പച്ചി..."

കാശി ചിരിയോടെ ഉത്തരം നൽകി.




"രാധമ്മ     ഇന്ന് തന്നെ തിരിച്ചുപോകുമോ...
രാധമ്മ അവിടെ   ഇല്ലാതെ പറ്റില്ല എന്നറിയാം എന്നാലും....."



മിച്ചു വൈഷമ്യത്തോടെ പറഞ്ഞുകൊണ്ട് രാധയുടെ കയ്യിൽ അമർത്തിപ്പിടിച്ചു.




"അതൊക്കെ ശരിയാണ്...
എന്നാലും   നിങ്ങളോടൊപ്പം ഞാൻ രണ്ടു ദിവസം  നിന്നിട്ടെ പോകുന്നുള്ളൂ..."



രാധ കാര്യമായി മിച്ചുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും,


മിച്ചു   സന്തോഷത്തോടെ അവരെ കെട്ടിപ്പിടിച്ചു..
ആ കാഴ്ച കണ്ട് ചുണ്ടിൽ     വിരിഞ്ഞ   പുഞ്ചിരിയോടെ     കാശിയും അവരെ നോക്കിയിരുന്നു പോയി.





രണ്ടുദിവസം എന്ന് പറഞ്ഞത്     നാല് ദിവസം കഴിഞ്ഞാണ് രാധ പിന്നീട് മടങ്ങിപ്പോയത്....
കാശിയുടെയും    മിച്ചുവിന്റെയും ജീവിതം  മനോഹരമായി   തന്നെ  മുന്നോട്ടുപോകുന്നതിൽ അവർക്ക്      നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചതിലും വല്ലാത്ത സന്തോഷമായിരുന്നു.

                         ✨✨✨



വീണ്ടും ദിവസങ്ങൾ  മാറ്റമേതുമില്ലാതെ കടന്നുപോകവേ...
പരസ്പരം കുസൃതികാട്ടിയും കുറുമ്പ് കാണിച്ചും   ആ വലിയ   വീട്ടിൽ കാശിയും മിച്ചുവും പരസ്പരം  സ്നേഹിച്ചുകൊണ്ടേയിരുന്നു.


അവൾക്ക്   കിട്ടാതെ പോയ സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് നേടിക്കൊടുക്കാൻ   അവനും വലിയ സന്തോഷമായിരുന്നു..
ആവേശമായിരുന്നു.....





"ദാ    ഇതു കൂടെ കഴിക്ക്  വാമി   ....
വയറുവേദനയാണെന്ന് പറഞ്ഞു    കഴിക്കാതിരുന്നാൽ ശരിയാകത്തില്ല...,"




രാത്രി     വയറുവേദനയാണെന്ന് പറഞ്ഞ് ഫുഡ് കഴിക്കാതിരിക്കുന്ന  മിച്ചുവിനെ നിർബന്ധിച്ച് ഫുഡ് കഴിപ്പിക്കുകയാണ്     കാശി.




"മതി കാശിയേട്ടാ.. 
ദേ ഇപ്പൊ തന്നെ എന്റെ വയറു നിറഞ്ഞു."

ടേബിളിൽ ഇരുന്ന വെള്ളം നിറച്ച ഗ്ലാസ്   ചുണ്ടോടടുപ്പിച്ച് കുറച്ചു വെള്ളം കുടിച്ച ശേഷം സ്വയം വയർ  ഉഴിഞ്ഞുകൊണ്ട് അവൾ    കാശിയെ നോക്കി ദയനീയമായി പറഞ്ഞു.


"  ദാ...
ഇതു കൂടെ  മതി."


അവൻ വീണ്ടും നിർബന്ധിച്ചവളെ കൊണ്ട് കഴിപ്പിച്ചു.




പിന്നേ   വാമി  നിന്റെ  അപ്പച്ചിയുടെ മോളുടെ    വിവാഹം കഴിഞ്ഞു...
മിച്ചുവിന്  ഫുഡ് മതിയെന്ന് മനസ്സിലാക്കി    
ഒരു ചപ്പാത്തി കൂടി പ്ലേറ്റിലേക്ക് എടുത്ത് വച്ച് അത് കറിയിൽ കുഴച്ച് വായിലേക്ക് വയ്ക്കുന്നതിനിടയിൽ     പറഞ്ഞതുകൊണ്ട്    കാശി   വിച്ചുവിന്റെ മുഖത്തേക്ക് നോക്കി.



"എപ്പോ..
ഞാനറിഞ്ഞില്ലല്ലോ..."


അവൾ അമ്പരപ്പോടെ അവനോട് ചോദിക്കുന്നുണ്ട്.



"അതൊക്കെ നടന്നു...
ഇന്നലെ ആയിരുന്നു.
നാട്ടുകാർ   വളഞ്ഞിട്ട്    പിടിച്ചു കെട്ടിച്ചതാ....




"എന്തൊക്കെയാ  കാശിയേട്ടാ     ഈ  പറയുന്നേ..
എനിക്കൊന്നും മനസ്സിലാകുന്നില്ല."



നിന്റെ  അപ്പച്ചിയുടെ  മൂത്തമകളില്ലേ...
രേഷ്മ,
എന്നോട് ഒരു ചായ്‌വ് ഉണ്ടെന്ന് നീ പറഞ്ഞിട്ടുള്ള കക്ഷി    അവളെ       ഇന്നലെ രാത്രി അശോകന്റെ 
വീട്ടിൽ നിന്ന് പൊക്കി...




"ആര് 
എനിക്കവർ  വിവാഹം ആലോചിച്ച അയാളുമായിട്ടോ...

അതിനയാൾക്ക് എന്തോരം പ്രായമുണ്ട്..
  അയാൾക്ക് ഇല്ലാത്ത ദുശീലങ്ങൾ ഇല്ല.
എന്നിട്ട് അയാളുമായി എങ്ങനെയാ   രേഷ്മയ്ക്ക് ബന്ധം.
അയാൾ ഇനി 
അവളെ  പെടുത്തി കളഞ്ഞതെങ്ങാനും ആയിരിക്കുമോ..."


അപ്പോഴും  മിച്ചുവിന്റെ  ചിന്ത സഞ്ചരിച്ചത് അങ്ങനെയാണ്.



"പെടുത്തി കളയാൻ അവൾ കൊച്ചു കുഞ്ഞു 
ഒന്നുമല്ലല്ലോ...
കുറെ നാളായത്രേ..
അവൾക്ക് അയാളും ആയിട്ട് ഇങ്ങനെ ഒരു റിലേഷൻ തുടങ്ങിയിട്ട്....
നാട്ടുകാരെല്ലാവരും കൂടി     രാത്രി വളഞ്ഞിട്ട്    പിടിച്ചപ്പോൾ അവൾ തന്നെയാണ് പറഞ്ഞത്.



എന്തായാലും നിന്റെ   അപ്പച്ചിയുടെയും ഭർത്താവിന്റെയും   കൊമ്പ്  ഒടിഞ്ഞിട്ടുണ്ട്...
ഇപ്പൊ  പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്...
അല്ലെങ്കിലും നിന്നോട്  ഓരോന്ന് ചെയ്തു കൂട്ടിയതിന്     ഇതൊക്കെ അനുഭവിച്ചേ പറ്റൂ"



"ഹ്മ്മ്...."
കാശി പറഞ്ഞു നിർത്തിയതും 
  കൂടുതൽ അക്കാര്യം സംസാരിക്കാനോ കേൾക്കാനോ താല്പര്യം ഇല്ലാത്തതു പോലെ അവൾ അവളുടെ മറുപടി ഒരു മൂളലിൽ ഒതുക്കി.



                           🍃🍃



വീണ്ടും ദിവസങ്ങൾ ഓടിമറഞ്ഞു.



ഫിനാൻസിന്റെയും മറ്റും കാര്യങ്ങൾ   തന്റെ  നെഞ്ചിൽ കിടക്കുന്നവളോട്    പറയുകയാണ്
കാശി.


അതെല്ലാം അവൾ മൂളി കേൾക്കുന്നുണ്ട്.



"ഉറക്കം വരുന്നുണ്ടോ  വാമി....."

താൻ എന്തൊക്കെ പറഞ്ഞിട്ടും   അവളുടെ മറുപടിയെല്ലാം      മൂളലിൽ മാത്രമായതുകൊണ്ട് തന്നെ   കാശി സംശയത്തോടെ ചോദിച്ചു.


"മഹമ്..
അ...ത്...
കാ.... കാശിയേട്ട....."

അവൾ പറയുന്നതിനോടൊപ്പം തന്നെ    അവന്റെ നഗ്നമായ നെഞ്ചിൽ    വിരൽ ഉഴിയുന്നുണ്ട്.




"എന്തെങ്കിലും ഉണ്ടെങ്കിൽ പറ വാമി.. "



"അ.. അത്...
കാശിയേട്ടാ....
എനിക്ക്.....
എനിക്ക് കാശിയേട്ടനോടൊപ്പം     ജീവിച്ചു തുടങ്ങാൻ തോന്നുവാ....
കാശിയേട്ടനും ഞാനും പിന്നെ നമ്മുടെ മക്കളും ഒക്കെ ആയിട്ട്....."


അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ എങ്ങനെയൊക്കെയോ പറഞൊപ്പിച്ചു.


അത് പറയുമ്പോൾ പോലും   മിച്ചുവിന്റെ കവിളിലേക്ക് രക്തം ഇരച്ചു കയറി.



"സ.. സത്യമാണോ...
ഞാൻ...
എന്റെ വാമിയെ...
ശരീരം കൊണ്ടും    എന്റേത് മാത്രം ആക്കട്ടെ...."



അവളുടെ വാക്കുകൾ നൽകിയ സന്തോഷത്തിൽ  അവന്റെ ശബ്ദം അത്രമേൽ ആർദ്രമായി.



അവൾ നാണത്തിൽ കലർന്നൊരു പുഞ്ചിരിയോടെ     അവന്റെ താടി രോമങ്ങൾ നിറഞ്ഞ കവിളിൽ അമർത്തി ചുംബിക്കുമ്പോൾ..

അവളിലേക്ക് ഭ്രാന്തമായ അലിഞ്ഞുചേരാൻ അവൻ      അവളെക്കാൾ ഏറെ  ആഗ്രഹിച്ചു കഴിഞ്ഞിരുന്നു.


കാശി   അവളെ മെല്ലെ ബെഡിലേക്ക്   കിടത്തി അവളുടെ കണ്ണിലേക്ക്    അനുവാദത്തിനായി നോക്കിയതുമവൾ അവനെ നോക്കി    കണ്ണ് ചിമ്മി കാണിച്ചതും  അവൻ മെല്ലെ ഉയർന്നു വന്നവളുടെ നെറ്റിയിൽ അമർത്തി   ചുംബിച്ചു.


ഒപ്പം അവന്റെ കൈകൾ അവളുടെ     തോളിൽ കിടന്ന സാരിയെ   വകഞ്ഞു മാറ്റിയതും  
അവളുടെ അർത്ഥ നഗ്നത   അവനു മുന്നിൽ വെളിവായി.


അവന്റെ    ചുണ്ടുകൾ  അവളുടെ മുഖമാകെ ഓടി   നടന്നൊടുവിൽ അവളുടെ   ഇരു ചുണ്ടിനെയും മാറിമാറി നുണഞ്ഞുതുടങ്ങി.



അതിനനുസരിച്ചവളുടെ കൈകൾ അവന്റെ ശരീരത്തിലും മുറുകി.


അവൻ അവളുടെ ഇരുചുണ്ടിനെയും മാറി മാറി നുണഞ്ഞ്.
ഒടുവിൽ അവളുടെ ചുണ്ടിനെ വിടർത്തി   തന്റെ നാവിനെ അവളുടെ വായ്ക്കുള്ളിലേക്ക്    കയറ്റി അവളുടെ നാവിനെ പോലും   കൊരുത്തു വലിച്,
 അവളെ  അറിയവേ....
അവന്റെ കൈകൾ അവളിലെ നഗ്നത തേടി അലയുമ്പോൾ
 അവളും അത്രമേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു അവനിൽ അലിഞ്ഞുചേരാൻ.


 അവന്റെ കൈകൾ എപ്പോഴോ  അവളിലെ വസ്ത്രങ്ങൾ    അവളിൽ നിന്നും  അഴിച്ചു മാറ്റിയിരുന്നു.


 ഒപ്പം അവളുടെ ശരീരത്തിൽ 
 കുസൃതി കാട്ടി   അവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ടവൻ അവളിലേക്ക്   ആഴ്ന്നിറങ്ങുമ്പോൾ   അവന്റെ പേര് ചൊല്ലി  അവനെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.






ഒടുവിൽ ഏറെ നേരത്തിനു ശേഷം    അവളെ പൂർണമായും അറിഞ്ഞുകൊണ്ട് അവളുടെ മാറിൽ     അവൻ തളർന്നു വീഴുമ്പോൾ    തന്നെ പൂർണ്ണനാക്കിയവനോടുള്ള പ്രണയത്താൽ   അവൾ അവന്റെ  നെറ്റിയിൽ   അമർത്തി      ചുംബിച്ചു.




ആ രാത്രി അവർക്കുള്ളതായിരുന്നു...
ആ രാത്രി അവർ പരസ്പരം ശരീരം കൊണ്ട് ആവോളം പ്രണയിച്ചു.


                            ✨✨






ആറു വർഷങ്ങൾക്കു ശേഷം....






"കാശിയേട്ടൻ   വന്നുവെന്ന് തോന്നുന്നു...."


അതും പറഞ്ഞ് സെറ്റിയിൽ ചാരി ഇരിക്കുകയായിരുന്ന      മിച്ചു   വയറും താങ്ങിപ്പിടിച്ച്    എഴുന്നേൽക്കാൻ തുടങ്ങിയതും    


അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു     ത്രേസ്യ        ഹാളിലേക്ക് വന്ന്         മിച്ചുവിനെ  എഴുന്നേൽക്കാൻ അനുവദിക്കാതെ പോയി   മുന്നിലെ   ഡോർ തുറന്നിരുന്നു.




പുറത്ത് കുഞ്ഞി ചെക്കനെയും  കയ്യിലെടുത്ത് കൊണ്ട്     തുറന്ന വാതിലിലൂടെ         കാശി അകത്തേക്ക് കയറുമ്പോൾ    സെറ്റിയിൽ ഇരുന്ന മിച്ചു    അവളുടെ വയറും താങ്ങിപ്പിടിച്ച് മെല്ലെ    എഴുന്നേറ്റവന്റെ അടുത്തേക്ക് വന്നു.

അപ്പോഴേക്കും ഡോർ   തുറന്നുകൊടുത്ത ശേഷം ത്രേസ്യ   അടുക്കളയിലേക്ക് തന്നെ തിരിച്ചു പോയിരുന്നു.





"അവിടെത്തന്നെ ഇരുന്നാൽ പോരായിരുന്നോ വാമി...."

അവൾ അടുത്തേക്ക് വന്നതും ഒരു കൈയിൽ കുഞ്ഞി ചെക്കനെ തന്നോട് ചേർത്ത് പിടിച്ച് മറ്റൊരു കയ്യിൽ  മിച്ചുവിനെയും    ചേർത്തുപിടിച്ചവൻ    സെറ്റിലേക്ക് ഇരിക്കുന്നതിനോടൊപ്പം അവളെയും ശ്രദ്ധിച്ച്    അവന്റെ അടുത്തായി  ഇരുത്തി.


മിച്ചുവിനിത്     എട്ടാം മാസമാണ്.
മൂത്തവന്        മൂന്നു വയസ്സ് ആകുന്നതേയുള്ളൂ.



ആളെ ഇപ്പോൾ നഴ്സറിയിൽ നിന്ന് വിളിച്ചു കൊണ്ടുവന്നതാണ് കാശി.


നല്ല കുറുമ്പനാണ് ചെക്കൻ.
അച്ഛൻ മോൻ ആണെന്ന് തന്നെ പറയാം...
ചെക്കന്റെ പിന്നാലെ നടക്കൽ തന്നെയാണ് മിച്ചുവിന്    പണി.
ഇടയ്ക്കിടയ്ക്ക് രാധയും    കുഞ്ഞി ചെക്കനെ കാണാനെന്നോണം      കാശിയോടൊപ്പം വന്നു നിൽക്കാറുമുണ്ട്.


ഇതിനിടയിൽ   അനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു     അവൻ ഒരു മോളാണ്...
നാലു വയസ്സുകാരി    അളക.
അവന്റെ  അനിയത്തിയുടെ  വിവാഹവും കഴിഞ്ഞു.
പിന്നേയുള്ള  വിശേഷം    മിച്ചുവിന്റെ അപ്പച്ചിയും കുടുംബവും നാണക്കേട് കാരണം   മറ്റൊരു നാട്ടിലേക്കും  താമസം മാറ്റിയിരുന്നു.




മിച്ചുവിന് ഇപ്പോൾ എട്ടുമാസമായത് കാരണം      മിച്ചുവിന്  അതിന്റെതായ    അസ്വസ്ഥതകൾ ഉണ്ട്...



"വയ്യേടീ...."


കുഞ്ഞി ചെക്കൻ     ആരുഷിനെ    മടിയിലേക്ക് ഇരുത്തി കൊണ്ട്       മറ്റൊരു കൈ   മിച്ചുവിന്റെ തലയിൽ തലോടി    
കാശി     ആവലാതിയോടെ ചോദിച്ചു.



"ഒന്നുമില്ലെന്റെ  കാശിയേട്ടാ....
ഡേറ്റ് ആകാറായില്ലേ..
അതിന്റെയാ..."


അവൾ   മറുപടി നൽകിയതുമവൻ വെറുതെ ഒന്ന്   മൂളുക മാത്രം ചെയ്തു.


ഡേറ്റ്  അടുത്തു വരുന്തോറും   കാശിക്ക് നല്ല ടെൻഷൻ ഉണ്ട്.


ആരുഷിനെ   താൻ പ്രെഗ്നന്റ് ആയിരുന്നപ്പോഴും   
വേറെ പ്രശ്നമൊന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞെങ്കിലും    കാശി ഇങ്ങനെ തന്നെയായിരുന്നു എന്ന്    മിച്ചു    ആ സമയം ഓർതെടുത്തു.


"ഇവൻ ഇന്ന് എന്തെങ്കിലും കുറുമ്പ് കാണിച് ടീച്ചർ പരാതി പറഞ്ഞോ  കാശിയേട്ടാ...
പൊതുവേ ടീച്ചർക്ക് ഇവനെപ്പറ്റി പരാതി പറയാനെ   സമയമുള്ളൂ..

കാശിയുടെ ടെൻഷൻ മാറ്റാൻ എന്നോണം    അതും പറഞ്ഞ് മിച്ചു     കുഞ്ഞി ചെക്കനെ കൂർപ്പിച്ച് നോക്കിയതും    
അവൻ മിച്ചുവിനെ നോക്കി മുഖം  വീർപ്പിച്ചു വച്ചുകൊണ്ട്   കാശിയുടെ തോളിൽ ചാഞ്ഞവനെ കഴുത്തിലൂടെ കെട്ടിപ്പിടിച്ച്   പിണക്കത്തോടെ അങ്ങനെ കിടന്നു.




"പോടി എന്റെ   മോൻ നല്ല കുട്ടിയാ...
അല്ലേടാ...
അമ്മയ്ക്ക്    എന്റെ മോനോട് അസൂയയാ   അതുകൊണ്ടാ       ഇങ്ങനെയൊക്കെ പറയുന്നത് അല്ലേ ആരു."



കാശി കപട ദേഷ്യത്തോടെ        
മിച്ചുവിനെ നോക്കി    പറയുന്ന ശബ്ദം കേട്ടതും          അത്രയും നേരം തോളിൽ പിണക്കത്തോടെ   കിടന്ന    ആരുഷ്    തിരിഞ്ഞ്     
മിച്ചുവിനെ നോക്കി   വാ  പൊത്തി ചിരിച്ചു.



"അയ്യടാ എന്താ നിഷ്കളങ്കത...
അച്ഛൻ അമ്മയെ വഴക്ക് പറയുന്നത് നോക്കിയിരിക്കുവാ   അല്ലേ   ആരു   നീ  ചിരിക്കാൻ...


എനിക്ക് എന്റെ മോളുണ്ട്...
അവളൊന്നു വന്നോട്ടെ      അപ്പൊ രണ്ടുപേർക്കും     ഞാൻ കാണിച്ചു തരുന്നുണ്ട്.."


മിച്ചു രണ്ടെണ്ണത്തിനെയും നോക്കി പുച്ഛിച്ചു കൊണ്ട്     അവളുടെ വയറിൽ മെല്ലെ തലോടിയതും...



കാശിയുടെ മടിയിലേക്ക്  ഇരുന്നുകൊണ്ട്    
കുഞ്ഞി ചെക്കനും അവളുടെ      വയറിൽ മെല്ലെ അവന്റെ കുഞ്ഞിക്കൈകൾ കൊണ്ട് തലോടി അവിടെ ചുണ്ടമർത്തി.


ഒപ്പം 

"അമ്മേനെ     ആരുന് ഇച്ച മാണല്ലോ "
(ഇഷ്ടമാണല്ലോ )

എന്നും പറഞ്ഞ്      മിച്ചുവിന്റെ കവിളിലും  ആരു അമർത്തി മുത്തി.

മിച്ചുവും   ചിരിയോടെ    അവന്റെ തലയിൽ മെല്ലെ തലോടി കൊടുത്ത ശേഷം അവന്റെ നെറുകയിൽ അമർത്തി ചുംബിച്ചു.





ഈ കാഴ്ച  കാണവേ    കാശി ഓർക്കുകയായിരുന്നു      തന്നോട് ചേർന്നിരിക്കുന്നവൾ    തന്നിലെ പ്രാണനിൽ എത്രമാത്രം അലിഞ്ഞു ചേർന്നിരിക്കുന്നവളാണെന്നും...
ഒപ്പം തന്റെ   ചോരയിൽ  പിറന്ന കുഞ്ഞുങ്ങളും....


അവൻ പുഞ്ചിരിയോടെ ഓർത്തുകൊണ്ട്    ഒരു കൈകൊണ്ട്  കുഞ്ഞി ചെക്കനെയും    മിച്ചുവിന്റെ വയറിനേയും ചുറ്റി പിടിച്ച് മറുകൈ കൊണ്ടവളെയും ചേർത്തുപിടിച്ച് അവളുടെ   നെറ്റിയിൽ അമർത്തി ചുംബിച്ചു കഴിഞ്ഞിരുന്നു.




The end ✨✨✨




അവരങ്ങനെ ജീവിക്കട്ടെ❤️❤️❤️❤️✨ 




ആദ്യത്തെ      ഷോർട് സ്റ്റോറി ആണ്.
സപ്പോർട്ട് ഉണ്ടെങ്കിൽ   ഇനിയും   short  സ്റ്റോറി  തരാം ☺️☺️.