ചിലങ്ക 7
അല്പ നേരത്തെ മൗനം അവരിൽ ഒരു വീർപ്പുമുട്ടൽ തിർത്തിട്ടോ എന്തോ ആമി തന്നെ സംസാരിച്ചു തുടങ്ങിയത്….
\"വിഷ്ണുവേട്ട… ഇപ്പോൾ എന്തിനാ ഇവിടെ വന്നേ ഇപ്പോൾ ഈ കണ്ണ് നിറയണത് എന്തിനാ ഒത്തിരി ചോദിപ്പിച്ചതല്ലെ ചിച്ചുനെ (ചിലങ്ക)കൊണ്ട് അന്ന് പറഞ്ഞത് അല്ലെ ഇഷ്ടമല്ല എന്ന് പിന്നെ എന്തിനാ ഇപ്പോൾ ഈ കരയണേ… ഏട്ടൻ ഒരു കാര്യം അറിയുമോ ചില നിമിഷങ്ങളിലെ മൗനം അത് തീർക്കുന്ന ശൂന്യത അത് അനുഭവിക്കുന്നവരുടെ വേദന ഉണ്ടാലോ പിന്നീട് എത്ര വിചാരിച്ചാലും നമ്മുക്ക് ആ മുറിവുകളെ ഉണക്കാൻ കഴിയാതെ വരും അവരുടെ ഉള്ളിലെ ആ വേദന അവരെ എത്രത്തോളം മുറിവേല്പിച്ചു എന്ന് അറിയാൻ അവർ ഈ ഭൂമിയിൽ ഇല്ലാണ്ട് ആകേണ്ടി വരും ഇപ്പോൾ ഏട്ടൻ മനസിലായ പോലെ.. ആരെയോ കൊല്ലാനോ മറ്റോ നടക്കുവല്ലെ എന്തിന് അര്കുവേണ്ടി….എന്നെ അവൻ ഇല്ലാതെ ആക്കിയെങ്കിൽ അവനുള്ളത് ദൈവം തന്നെ കൊടുത്തിട്ട് ഉണ്ട് ആവിശ്യത്തിന് അല്ല എന്തിന്റെ പേരിലാ അവനെ കൊല്ലാൻ പോകണേ ഉള്ളിൽ ഉള്ളത് തുറന്ന് പറയാതെ കൊല്ലാതെ എന്നെ കൊന്ന നിങ്ങൾക് എന്ത് യോഗ്യത ആണ് അവനെ കൊല്ലാൻ. 🥺😡\"
\"ഡാ ആമി \"
\"മിണ്ടൽ ആ പേര് നിങ്ങൾ വിളിക്കണത് കേൾക്കാൻ ഒരുപാട് കൊതിച്ചിട്ട് ഉണ്ട് ഞാൻ പക്ഷെ ഇന്ന് ആ പേര് വിളിക്കണ കേൾക്കുമ്പോൾ തകർന്നു പോവാ ഞാൻ വീണ്ടും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുവാ ഞാൻ… കഴിയണില്ല നിങ്ങളെ വിട്ടു പോകാൻ നിങ്ങളുടെ നാവിൽ നിന്ന് തന്നെ എനിക്ക് അറിയണം ആരുന്നു ആ അക്ഷരങ്ങൾ ഒകെ നിങ്ങൾ തന്നെ എനിക്ക് ആയി എഴുതിയത് ആരുന്നു എന്ന് അതിനാ ചിച്ചുനെ കൊണ്ട് വീണ്ടും എഴുതിപ്പിച്ചത് അവളെ കൊണ്ട് എല്ലാ സത്യങ്ങളും നിങ്ങളെ അറിയിപ്പിച്ചത്.
എന്ന് തൊട്ട് നിങ്ങളെ ഞാൻ സ്നേഹിച്ചു എന്ന് എനിക്ക് പോലും അറിയില്ല പക്ഷെ എന്റെ ജീവൻ ആരുന്നു നിങ്ങൾ ഒന്നും പറയാതെ അകന്നു മാറി നടക്കുവാരുന്നിലെ ഞാൻ ആ എന്നിലേക്കു നിങ്ങൾ തന്നെ വന്നിട്ട് ഒന്നും തുറന്ന് പറയാതെ എന്തിനാ എന്നെ വട്ട് കളിപ്പിച്ചേ ഒരിക്കൽ എങ്കിലും പറഞ്ഞൂടാരുന്നോ ഏട്ടാ…\"
\" ആമി നീ പറയണത് ഒക്കെ ശരിയ പക്ഷെ തുറന്ന് പറയാൻ പേടി ആരുന്നു നിന്നെ നഷ്ടപ്പെടുമോ എന്ന്.. അങ്ങനെ ഒരു നഷ്ടം സഹിക്കാൻ എനിക്ക് ആകില്ലാരുന്നു അതാ അതാ ഒന്നും പറയാഞ്ഞേ നീ പോയെ പിന്നെ സ്വയം മരിക്കാതെ മരിക്കുവാരുന്നു ഓരോ നിമിഷവും 🥺ഇതൊന്നും ആരോടും പറയാൻ പോലും അകത്തെ സ്വയം ഉരുകുവാരുന്നു ഞാൻ. അന്ന് മിത്തു നോടും ചിലങ്കയോടും എല്ലാം പറഞ്ഞപ്പോൾ ആണ് അല്പം എങ്കിലും ആശ്വാസമായത്.. എനിക്ക് വയ്യട നീ ഇല്ലാതെ എന്നെ കൂടെ കൊണ്ട് പോകുമോ നിന്റെ ലോകത്തോട്ട്… 🥺\"
\"ഇല്ല ഏട്ടാ ഞാൻ കൊണ്ട് പോകില്ല നിങ്ങൾ ഇവിടെ വേണം ചിച്ചുന്നും മിത്രക്കും നല്ലയൊരു ഏട്ടൻ ആയിട്ട് അവർക്ക് നിങ്ങളെ വേണം എല്ലാ കടമയും തിരുന്ന അന്ന് ഞാൻ വരാം ഏട്ടാ നമ്മുക്ക് അന്ന് പോകാം നമ്മുടെ മാത്രമായ ലോകത്തോട്ട് \"
…… മതി എല്ലാം നിന്റെ ഇഷ്ടം പോലെ 😊.
……………………………………………………………………………………
…..
ഡോ….
ആ …
എന്താടോ ആലോചിച്ച ഇരിക്കണേ…
ഒന്നുമില്ല….
അത് എന്താടോ ഒന്നുമില്ലാതെ ചുമ്മാതെ ഭവതി ഇങ്ങനെ ചിന്തിച്ചിരിക്കില്ലലോ. അതും തന്റെ കഥക്ക് award കിട്ടിയേക്കുന്ന ഈ സാഹചര്യത്തിൽ….
അത് പിന്നെ ഈ കഥ ഇത് ആരുടെ ആണ് എന്ന് അറിയുമോ ശ്രീ.
പിന്നില്ലാതെ തന്റെ ബെസ്റ്റ് ഫ്രണ്ട് അച്ചുന്റേം അവളുടെ വിഷ്ണുവേട്ടന്റേം തന്റേം മിത്രയുടേം ഒകെ അല്ലെ..
മ്മ് അതേ ഞങ്ങളുടെ കഥയാരുന്നു ഇത് ഇന്ന് ഈ award കിട്ടി എന്ന് ശ്രീ വന്ന് പറഞ്ഞപ്പോൾ ഞാൻ miss ചെയ്തേം എന്റെ അച്ചുനേം വിഷ്ണുവേട്ടനേം ആണ്.
മ്മ് ഊഹിച്ചു താൻ ഇവിടെ വന്ന് ഇരിക്കുവാ എന്ന് പറഞ്ഞപ്പോൾ മിത്രയും പറഞ്ഞു അത്.
മ്മ്മ് അവരു ഇപ്പോൾ അങ്ങു ആകാശങ്ങളുടെ ഇടക് ആ നക്ഷത്രങ്ങളുടെ ഇടക്ക് ഉള്ള ആ സുന്ദര ലോകത്ത് ആയിരിക്കും അല്ലെ ശ്രീ….
എന്നെ തന്റെ കൈയിൽ ഏല്പിച്ചു മിത്രയേ അവളുടെ പ്രണയത്തെ തന്നെ ഏല്പിച്ചു കടമകൾ എല്ലാം തീർത്തു അവരുടെ മാത്രം ആയ ലോകത്തോട്ട് വിഷ്ണുവേട്ടനും കൂടെ പോയപ്പോൾ അവർ ആഗ്രഹിച്ചപോലെ ഒരു ജീവിതം കിട്ടിക്കാണും അല്ലെ…
മ്മ്മ് അപ്പോളേ കഥകാരി ഒന്ന് എണീറ്റെ….
എന്തിനാ ശ്രീ 🙄.
അതോ ഈ ചിലങ്കക്ക് ചിലങ്ക എന്നാ നോവലിൻ കിട്ടിയ award മാത്രം മതിയോ അതോ നമ്മുടെ കുട്ടി ശിവാത്മീക നിന്റെ അച്ചൂട്ടി ഒരുക്കിയ സർപ്രൈസ് കൂടെ വേണ്ടേ നിനക്ക്.
സർപ്രൈസ്സോ 🙄എന്ത് 🤔
Just wait and see dear…
അച്ചുട്ടാ…..
\"ധാ വരുന്നു അച്ഛാ.
കാലങ്ങൾ മാഞ്ഞാലും നിറം മാങ്ങാത്ത സൗഹൃദങ്ങൾക് മരണത്തിന് പോലും വേർപിരിക്കാൻ കഴിയാഞ്ഞ സൗഹൃദം ഹൃദയത്തിന് വേണ്ടി… ഇനി ഓരോ പുനർജ്ജനിയിലും നിങ്ങൾ മുവരും നിങ്ങളായി തന്നെ പുനർജനിക്കാനായി പ്രാർത്ഥനയോടെ അമ്മയുടെ ഈ കഥയുടെ നടക്കാവിഷ്കാരം ഈ വരുന്ന sept 15 നമ്മുടെ ടൌൺ hallil അമ്മ എന്തായാലും വരണം അല്ലെ മിത്ര അമ്മേ….\"
\"അതേ തീർച്ചയായും ഇന്ന് നമ്മുടെ അച്ചു നും വിദ്നുവേട്ടനും ഒക്കെ സന്തോഷം ആകുമാരിക്കും അല്ലെ ചിലങ്കെ….\"
\"മ്മ്മ് 😊അതേ \"
………………………….
എന്നും ഇവരുടെ സന്തോഷങ്ങളിൽ കൂട്ട് ചേരാനും അവരെ എന്നും കണ്ട് കൊണ്ടും മറ്റൊരു ലോകത്തും അവർക്ക് ഒപ്പവും ആയി എന്നും വിഷ്ണുവും അവന്റെ ആമിയും ഉണ്ടാകും.. ഇണപിരിയ സൗഹൃദമായും… മരണമില്ല പ്രണയത്തിൻ തെളിവ് ആയും… എന്നും.
…………………………………
ഈ സന്തോഷവേളയിലും ബാൽക്കണിയിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും മനോഹരമായ സംഗീതം വീണ്ടും പുതിയൊരു കഥക്കായി ചിലങ്കയുടെ മനസ്സിൽ പുതിയ ആശയങ്ങൾക്കായി…
നന്ദി അവസാനിച്ചു.