\"താര താൻ എന്താടോ ആ സ്ത്രീ പറയുന്നേയും കേട്ട് മിണ്ടാതെ ഇരുന്നേ . നല്ല കുറിക്ക്കൊള്ളുന്ന മറുപടി കൊടുത്തോടായിരുന്നോ .\"
\"എന്തിനാ വിഷ്ണു ഇപ്പോ എല്ലായിടത്തും ഉള്ള ഒഴിച്ച് കൂടാൻ പറ്റാത്ത വൈറസുകൾ അല്ലെ ഇവരൊക്കെ മറുപടി പറയാൻ പോയാൽ അത് വേറെ കളർ അടിച്ച് ആകും അവർ പരത്തുക . മൗനം വിദ്വാന് ഭൂഷണം !\" താര ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു .
\"അത് ശെരിയാടോ പക്ഷെ ചില അവസരങ്ങളിൽ മറുപടി കൊടുക്കണം അല്ലേൽ അവരൊക്കെ തലയിൽ കേറും \"
\"ടോ നമുക്ക് ഭക്ഷണം കഴിക്കാം സമയം ഉച്ചയായി . ഇവിടെ ഒരു ഹോട്ടൽ ഉണ്ട് സീ ലാൻഡ് അവിടെ പോകാം കായലിന്റെ ഭംഗി ഒകെ ആസ്വദിച്ച് നല്ല നാടൻ ഭക്ഷണം കഴിക്കാം എന്താ ?\"
താര സമ്മതം എന്നോണം തല ആട്ടി .
അവർ സീ ലാൻഡ് ഹോട്ടലിൽ എത്തി കായംകുളം കായലിന്റെ ഓരത്തോടു ചേർന്ന ഒരു ഹോട്ടൽ . ഭക്ഷണം കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കഴിക്കാൻ ആയി കായലിനു ഒരത്തായി കൂടാരങ്ങൾ സെറ്റ് ചെയ്തിരിക്കുന്നു .
വിഷ്ണുവും താരയും അതിൽ ഒരു കൂടാരത്തിൽ പോയി ഇരുന്നു .
കായലിലെ തണുത്ത കാറ്റ് അവടെ ആകെ അലയടിച്ചു നടന്നു .
കുറെ നേരം അവർ കായൽ കാഴ്ചകൾ നോക്കി ഇരുന്നു .
അപ്പോഴേക്ക് ഓർഡർ ചെയ്ത ഭക്ഷണം എല്ലാം എത്തിയിരുന്നു .
ഭക്ഷണം കഴിച്ച ശേഷം അവർ അൽപ നേരം കൂടി കായലിനോട് ചേർന്ന ഇരിപ്പിടത്തിൽ ഇരുന്നു വിശ്രമിച്ചു .
\"താര താൻ ഹാപ്പി അല്ലെ ? \"
\" ഹം \" ഒരു പുഞ്ചിരിയോടെ താര വിഷ്ണുവിനെ നോക്കി ഒന്ന് മൂളി .
\"തന്നോട് ചോദിക്കാതെ ഞാൻ കുറച്ചു കാര്യങ്ങൾ ചെയ്തു ... എല്ലാം ഇപ്പോ പറയുന്നില്ല . തൻ്റെ പേരിൽ കുറച്ച് എമൗണ്ട് ടെപോസിറ്റ് ചെയ്തു . എൻ്റെ സ്വത്തുക്കളുടെ പകുതി ഞാൻ തൻ്റെ പേരിൽ എഴുതി . പിന്നെ....... അല്ലേൽ വേണ്ട ഇനി ഉള്ളത് സർപ്രൈസ് \"
\" എന്തിനാ വിഷ്ണു അതിൻറെ ഒകെ ആവിശ്യം എല്ലാം തിരിച്ച് വിഷ്ണുവിന്റെ പേരിൽ ആക്കണം എനിക്ക് ഈ സ്നേഹം മാത്രം മതി \"
\" താര നീ സ്വത്ത് ആഗ്രഹിക്കില്ല എന്ന് എനിക്ക് അറിയാം പക്ഷെ നിനക്കു അറിയാലോ ഞാൻ ഒരു രോഗി ആണ് എനിക്ക് എന്തെങ്കിലും സംഭവിച്ചാലും നിനക്കു സമാധാനവും സന്തോഷവുമായി ജീവിക്കാൻ പറ്റണം.\"
വിഷ്ണുവിന്റെ വാക്കുകൾ കേട്ട താര നിറകണ്ണുകളോടെ വിഷ്ണുവിനെ നോക്കി .
\"അപ്പോ ഞാനോ വിഷ്ണു ? രോഗി അല്ലെ ! ഇനി നമ്മൾ എന്നും ഒരുമിച്ച് ആണ് മരിക്കുന്നെങ്കിലും ഒരുമിച്ച് ജീവിക്കാനും ഒരുമിച്ച് . വിഷ്ണു ഇല്ലാതെ എനിക്ക് ഒരു സന്തോഷം ഇല്ല ജീവിതവും വേണ്ട \"
വിഷ്ണു താരയെ ചേർത്ത് പിടിച്ചു . മതിയെടോ ഇനി താൻ ഒന്നും പറയണ്ട . \"അതെ നമ്മൾ എന്നും ഒരുമിച്ച് മതി .... തൻ്റെ കണ്ണ് ഞാൻ ഓരോന്ന് പറഞ്ഞു നിറച്ചു അല്ലെ സോറി ടോ .
എനിക്കും തന്നെ പിരിയാൻ പറ്റില്ലെടോ . എൻ്റെ മനസ്സിൽ താൻ അല്ലാതെ ഒരു പെണ്ണ് സത്യം പറഞ്ഞാൽ ഉണ്ടായിട്ട് ഇല്ല . അമ്മയുടെ നിർബന്ധത്തിനു വേറെ ഒരു പെണ്ണിനെ താലികെട്ടി എങ്കിലും ഞാൻ സ്നേഹിച്ചത് എല്ലാം നിന്നെ ആയിരുന്നു . മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിയാമായിരുന്നു എങ്കിലും ഞാൻ നിശബ്ദം ആയി എൻ്റെ മനസുകൊണ്ട് നിന്നെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു . എൻ്റെ ഒരു ഫോൺ നിറയെ നിൻറെ ഫോട്ടോസ് ആയിരുന്നു അത് നോക്കി ഇടക്ക് ആരും കാണാതെ സംസാരിക്കും .
നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് താലി കെട്ടിയ പെണ്ണിനെ സ്നേഹിക്കാൻ മനസ് അനുവദിച്ചില്ല . അങ്ങനെ ആണ് ആ ബന്ധത്തിന് തിരശീല വീണത് . പിന്നെയാ ഈ അസുഖ കാര്യം ഒക്കെ അവൾ അറിഞ്ഞത് പോലും . ഹാ അതെല്ലാം പോട്ടെ നമുക്ക് പോകാം ... \"
സമ്മതം എന്നോണം താര തല കുലുക്കി .
അവർ കാറിൽ കേറി റിസോർട്ടിൽ തിരികെ എത്തി .
\" വിഷ്ണു ഇവിടെ ഇങ്ങനെ നിന്നാൽ ഒരുപാട് പൈസ ആകില്ലേ ? നമ്മൾ എത്ര ദിവസം ഉണ്ടാകും കായംകുളത്തു ?
\"നമ്മൾക്കു ഒരു ആഴ്ച നിൽകാം എന്താ ?\" വിഷ്ണു മറുപടി പറഞ്ഞു .
\" അയ്യോ അപ്പോഴേക്ക് എത്ര രൂപ ആകും ഇവിടെ നിൽക്കാൻ . \"
\" ഇല്ലെടോ നമ്മൾ നാളെ വേറെ സ്ഥലത്തേക്ക് മാറും . നമ്മുടെ വീട്ടിലേക്ക് . \"
\" നമ്മുടെ വീടോ ? എനിക്ക് ഒന്നും മനസിലാകുന്നില്ല വിഷ്ണുവിന്റെ വീട്ടിലേക്ക് എന്നാണോ ? അത് കൊടുത്തില്ലേ ? എന്നിട്ട് അല്ലെ കൊച്ചിയിൽ വീട് വാങ്ങിയേ \"
\" അതൊക്കെ മനസിലായിക്കോളും .. താൻ നാളെ വരെ ഒന്ന് ക്ഷെമിക്കേടോ...................\"
\" ഹം ശെരി ....\" താര നിരാശയോടെ മൂളി ..
*തുടരും .....*
*രചന : ശ്രീ*