സുലോചനയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല, നാളെയാണ് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം. ഇത് വരെയുള്ള തൻ്റെയും മക്കളുടെയും ആവശ്യങ്ങളൊക്കെ നിറവേറിയിരുന്നത്, ഒന്നാം തീയതി കൃത്യമായി അക്കൗണ്ടിൽ വന്ന് വീഴുന്ന സാലറിയെ ആശ്രയിച്ചായിരുന്നെന്ന്, ആശങ്കയോടെ അവരോർത്തു. ഇനി മുതൽ, ഒന്നാം തിയതി കിട്ടിക്കൊണ്ടിരിക്കുന്ന ശബ്ബളം, പെൻഷനെന്ന് പേര് മാറ്റി മൂന്നാം തീയതിയോ ,നാലാം തീയതിയോ അക്കൗണ്ടിൽ വരികയുള്ളു ,നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ചക്കശബ്ബളം ലോപിച്ച്, നാലക്കമുള്ള പെൻഷനായി മാറുമ്പോൾ ,തൻ്റെ കുടുംബ ബഡ്ജറ്റ് കൂപ്പ് കുത്തി വീഴുമെന്നും, തൻ്റെയും മക്ക