" മിയ എനിക്ക് നിന്നെ പിരിയാനാവില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എനിക്ക്.. ഞാൻ അന്ന് പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ .. നിനക്ക് ഇഷ്ടക്കേടില്ലെന്ന് എനിക്കറിയാം എങ്കിലും മറുത്തൊന്നും നീ പറയരുത്.. " നീമ പറഞ്ഞത് കേട്ട് അവൾ ഒന്ന് അമ്പരന്നെ ങ്കിലും അവൾക്കും അതിനോട് പരിപൂർണ്ണ സമ്മതം ആയിരുന്നു.. കാരണം മിയക്കും അവളെ തിരിച്ചും ജീവനായിരുന്നു.. " പക്ഷെ നിന്റെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ? അവർക്ക് ഈ ബന്ധം അംഗീകരിക്കാനാവുമോ ? " "എല്ലാവരെക്കൊണ്ടും ഞാൻ സമ്മതിപ്പിക്കും.. എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള ബന്ധത്തെ പറ്റി.. നീ വേറെ ഒ