✍🏻SANDRA C.A.#Gulmohar❤️ ചൂടു ചോറിലേക്ക് തലെന്നത്തെ എണ്ണപാട കെട്ടിയ രസം ഒഴിച്ചതും എണ്ണ ഉരുകിയ രസത്തിന്റെ സുഖമുളള നറുമണം മുറിയാകെ നിറഞ്ഞു.. സ്റ്റീൽ പാത്രത്തിനരുകിലേക്ക് ചെറുപയർ തോരനും വത്തൽ മുളക് കടുക് പൊട്ടിച്ച് താളിച്ച് അരച്ചതും,രണ്ട് നല്ല പപ്പടവും കൂട്ടിയ പ്ലേറ്റ് എനിക്ക് നേരെ നീട്ടുമ്പോൾ ഒരു വേള അജിത്തിൽ ഞാൻ എന്റെ അച്ഛനെ കണ്ടു..!! നിറഞ്ഞ കണ്ണുകളോടെ ആ സ്റ്റീൽ പാത്രം ഞാൻ വാങ്ങിയതും അജിത്ത് സ്വയം കഴിക്കാനായി ഒരു പാത്രത്തിലേക്ക് ചോറു വിളമ്പി... വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒറ്റമുറിയിൽ അജിത്തിനൊപ്പം ഇരിക്കുമ്പോൾ എന്തുക്കൊണ്ടോ