യന്ത്രക്കണ്ണിനു പോളകൾ വേണംകണ്ണുകൾ കണ്ടതു ചോരപ്പാടുകൾ,രക്തപ്പല്ലുകൾ കാട്ടിയുലാത്തുംചെന്നാക്കുട്ടികൾ,തൂവിയരക്തക്കറയുടെ പാടുകൾ!കാട്ടുമൃഗത്തിൻ ക്രൂരതവാറ്റിയെടുത്തൊരു രക്തം,സിരയിൽ നിറച്ചൊരുമാനുഷ ചെന്നാക്കുട്ടികൾ;നാട്ടിലിറങ്ങി മദിക്കണകാഴ്ചകൾ നിറയും, മിഴികൾപൂട്ടിയടച്ചു മയങ്ങാൻപുലരികൾ വേണം!(നോക്കിയിരിക്കുക...)എന്നാണവരുടെ കത്തികൾതൊണ്ടയറുത്തുമുറിക്കുക?എന്നാണവരുടെ തോക്കുകൾവെടിയുണ്ടകൾ തുപ്പുക?ദൂരക്കാഴ്ച വിതയ്ക്കണയന്ത്രക്കണ്ണിനു പോളകൾ വേണം;കാഴ്ചകൾ കണ്ടു മടുത്തൊരുകൺപോളകളടയാൻ;ഒന്നുമയങ്ങാൻ,ശാന്തി നിറഞ്ഞൊരുപുലരികൾ വേണം!കണ്ണിനു കാണാൻകണ്ടു