ആദ്യമായി ഞാൻ കുബേരനെ കണ്ടത് 5 വർഷം മുൻപ് മടിക്കേരിയിലെ സുവർണക്ഷേത്രത്തിൽ ആയിരുന്നു. കുടവയറും, തുളുമ്പി ചിരിക്കുന്ന മുഖവും, കവിളും, വിടർന്ന കണ്ണോട് കൂടിയ ഐശ്വര്യമുള്ള രൂപവും.പിനീട് കുറച്ചു നാളുകൾക്കു ശേഷം നഗരത്തിലെ സസ്യഹാര ഹോട്ടലിലും കണ്ടു. ഒരു നോൺ വെജ് ഹോട്ടലിലും കൂടി കുബേരനെ കണ്ടതോടുകൂടി ഞാൻ ഒന്നു ഉറപ്പിച്ചു, സസ്യാഹരികൾക്കും മാംസഹാകാരികൾക്കും കുബേരൻ കാര്യമായ ഗുണം നൽകുന്നുണ്ട് . എന്നാലും അത് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എപ്പോഴോ കുറച്ച് സാമ്പത്തിക പ്രയാസം വന്നപ്പോ സ്വകാര്യ ബാങ്കിൽ ജോലി ചെയുന്ന സുഹൃത്തായ പ്രണവിനെ സമിപ്പിക്കേണ്ടി വന്നു. പണ്ട