Aksharathalukal

Aksharathalukal

അവൾ ❤️

അവൾ ❤️

4.7
1.8 K
Love
Summary

❤️ അവൾ  ❤️       ഇന്ന് കോളേജിൽ...ഉച്ചക്ക് ഫോണിൽ നോക്കി കൊണ്ട് വാക മരച്ചോട്ടിൽ ഇരിക്കുമ്പോളാണ് ഒരു പെണ്ണ് എന്റെ മുൻപിൽ വന്ന് നിന്നത്..ഞാൻ തലയുയർത്തി നോക്കി.   ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്. ഇരുനിറം ആണ് അവൾക്ക്.. കണ്ണിൽ കണ്മഷി എഴുതിയിട്ടുണ്ട്. മുടി അഴിച്ച് ഇട്ടിരിക്കുകയാണ്..   അവൾ ചെറുതായി കിതക്കുന്നുണ്ട്.. ചിലപ്പോൾ ഓടിയിരിക്കും..   "എനിക്ക്.. എനിക്ക് ഹരിയേട്ടനോട് ഒരു കാര്യം പറയാനുണ്ട്.." അവൾ പറഞ്ഞു   "മ്മ്.. എന്താ.."   അവൾ കുറച്ച് നേരം ഒന്നും സംസാരിച്ചില്ല... ഇടക്ക് എന്തോ പിറുപിറുക്കുന്നുണ്ട്... കയ്യിലെ നഖം കടിക്കുന്നുണ്ട്..