ആരെയോ തിരയുന്ന ഭാവമായിരുന്നു ലൂസിയുടെ ചലനങ്ങളിൽ. തിളങ്ങുന്ന വെയിലിൽ കടപ്പുറത്തെ മണൽത്തരികളിലൂടെ തോളിൽ തൂക്കിയിട്ട വാനിറ്റി ബാഗുമായി ആൾക്കൂട്ടങ്ങളിൽ അവർ നടക്കുന്നു. വൈകുന്നേരങ്ങളിൽ കുറേ കുട്ടികൾ അവർക്കു ചുറ്റും കൂടി കലപില ശബ്ദം ഉണ്ടാക്കുന്നു. ഇളം നിറങ്ങളിൽ കരയുള്ള നേരിയതാണ് സ്ഥിരം വേഷം. എണ്ണതേച്ചു ഭംഗിയായി കെട്ടിയ മുടിയിൽ തുളസിക്കതിർ കാണാത്ത ദിവസങ്ങളില്ല. അൻപതോടടുത്ത പ്രായം. നെറ്റിയിൽ പതിവായിചന്ദനക്കുറി. കണ്ണുകളിൽ വറ്റിപ്പോയ സ്നേഹത്തിന്റെ വരൾച്ച. മുഖത്ത് പഴയ കാലത്തെ പ്രൗഢിയുടെ തിളക്കം. ഇവരാണ് ലൂസി എന്ന നഗര വേശ്യ. പലപ്പോഴും ഒ