രാവിലെ പല്ല് തേച്ചു കൊണ്ടു പറമ്പിലൂടെ നടക്കുന്നതിന്റെ സുഖം എത്ര മോർണിംഗ് വോക്കിങ് പോയാലും എനിക്ക് കിട്ടാറില്ല.ഞാൻ നടന്നു നടന്നു പറമ്പിലെ വലിയ പുളിമരത്തിന്റെ അടുത്ത് എത്തി.കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കുറവാണു കായിച്ചത് പുളി.“കാന്താരിയുപ്പും പുളിയുംചെറിയൊള്ളിയും ചേർത്തരച്ചിട്ട്വെളിച്ചെണ്ണയതിൻനെഞ്ചേതൊഴിച്ചിളക്കി തൊട്ടുകൂട്ടുകിൽ ഞൊട്ട പൊട്ടിച്ചേരിവാറ്റി ഭൂതകാലത്തില്ലങ്ങിനെപിണങ്ങാതെ ചുറുചുറുക്കോടെപറക്കാൻ തോന്നുമേവനും…”ആരോ കുറിച്ച വരികളാണിത്…. ഇടക്ക് എപ്പോഴോ ഞാനും എന്റെ മനസിൽ കുറിച്ചിട്ടു.. വേനൽ അവധി ആകുമ്പോഴേക്കും പുളി മരത്തിന്