എന്റെ കണ്ണുകൾ ആ കോണിപടികളിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നയാൾ പടികൾ ഇറങ്ങി പുഞ്ചിരിയോടെ താഴേക്ക് ഇറങ്ങി വന്നു. നല്ല പൊക്കമുണ്ട്.. കട്ടി മീശയും പിന്നെതാടിയും.. ആ കരിനീല മിഴികളിലേക്ക് നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടിപോയി. അയാളെ എവിടെയോ വെച്ച് കണ്ടപോലെ.. പക്ഷെ എവിടെയാണ്..?? ഞാൻ ഓർമ്മകൾ ചിതഞ്ഞെടുക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് തലയിൽ എന്തുകൊണ്ടോ കുത്തുന്ന വേദന തോന്നി. " ആഹ്ഹ... " ഞാൻ തലയിൽ കൈവെച്ചുകൊണ്ട് കുനിഞ്ഞിരുന്നു. " അയ്യോ... എന്താ മോളേ.. " അച്ഛൻ പെട്ടെന്നെഴുന്നേൽറ്റ് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പേടിയോടെ ചോദിച്ചു. " അത് അച്ഛാ.. പെട്ടെന്തോ