കൊതിച്ചതും വിധിച്ചതും 📝 Jazyaan ഭാഗം : 4 ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾക്ക് നാടുവിലാണവൾ. എവിടുന്ന് തേടിയാലും പൂർണത നൽകാത്ത ചില ഉത്തരങ്ങളായിരുന്നു അവൾക്ക് ചുറ്റും. കുടുംബക്കാർ ഉള്ളതുകൊണ്ട് ഒന്നിൽ നിന്നും മാറി തനിച്ചിരിക്കാൻ സാധിച്ചിരുന്നില്ല . തനിക്ക് കിട്ടിയ ജീവിതം ഭാഗ്യം നിറഞ്ഞതാണെന്നും, കുടുംബമഹിമയും മറ്റുമായി ചർച്ചകൾ മുറക്ക് നടന്നു. ഓരോന്നും കേട്ട് നിൽക്കെ അവൾ കൂടുതൽ തളരുന്നതായി തോന്നി. " നാജി മോളും ജുനൈദും നല്ല ചേർച്ച ആണല്ലേ." എളേമാ ആയിരുന്നു പറഞ്ഞതെങ്കിലും എല്ലാവരും ഒരുപോലെ അഭിപ്