Part-53 " നിങ്ങൾ എന്താടാ ഇത് ഒരുമാതിരി വികാരമില്ലാത്ത പോലെ ഇരിക്കുന്നേ. ആർക്കോ വേണ്ടി ചോദിക്കുന്ന പോലെയാ മൂന്നിന്റെയും ഭാവം . നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ ഒന്നും ഇതു വരെ തീർന്നില്ലേ " അവൻ ചോദിച്ചു എങ്കിലും മൗനമായിരുന്നു മൂന്നിന്റെയും മറുപടി. അത് കണ്ട് ധ്രുവി അവർക്ക് മൂന്നുപേർക്കും മുന്നിലായി മുട്ടുകുത്തി ഇരുന്നു. അവരുടെ മൂന്നുപേരുടേയും കൈ എടുത്ത് തന്റെ കൈയ്യിലായി വച്ചു. "എടാ നിങ്ങൾക്ക് ഓർമയില്ലേ നമ്മുടെ പഴയക്കാലം . നമ്മൾ ഒരുമിച്ച് ആയിരുന്നില്ലേടാ . വേറെ ക്ലാസ്സുകളിൽ ആയിരുന്നെങ്കിലും എല്ലാത്തിനും നമ്മൾ ഒറ്റക്കെട്ട് ആയിരു