ഇരുവശങ്ങളിൾ കാറ്റാടി മരങ്ങളും, അക്കേഷ് മരങ്ങളും തിങ്ങി നിറഞ്ഞ് നിൽക്കുന്ന റോഡിലൂടെ ആ ഇന്നോവ വണ്ടി ചുരം കയറി കൊണ്ടിരുന്നു സൂര്യൻ പൂർണമായും ഉദിച്ചു കഴിഞ്ഞിരുന്നു. എന്തിരുന്നാലും മരങ്ങളുടെ സാന്നിദ്ധ്യം അവിടെ ഒരു നേരിയ ഇരുട്ട് പ്രാപിച്ചു നിന്നു. ഇടയ്ക്ക് ഇടയ്ക്ക് മഞ്ഞ നിറത്തിലുള്ള സൂര്യ കിരണങ്ങൾ, മരങ്ങളുടെ മറകളെ കീഴ്പ്പെടുത്തി കൊണ്ട് തന്റെ സാന്നിദ്ധ്യം അവിടെ അറിയിച്ചു കൊണ്ടിരുന്നു ആൽബിയുടെ തോളിൽ ചാരി കിടന്നിരുന്ന സ്റ്റെല്ല...... സൂര്യ രശ്മിയുടെ പ്രഹരത്തിൽ ഒന്ന് കണ്ണ് മിഴിച്ചു തുറന്ന്, പുറത്തേക്ക് നോക്കി ഇരുന്നു വണ്ടി ചുരം കേറുന്ന താള