Seven Queen\'sPart 64✍️jifni________________________പറയുന്ന വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ല എന്നറിയാമെങ്കിലും ഇനിയും അവളുടെ മനസ്സിൽ താൻ ഇല്ലാതിരിക്കാൻ വേണ്ടി ആവുന്നിടത്തോളം അവളെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചു. വീണ്ടും അവളെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ട് ഇല്ലാത്ത ദേഷ്യത്തെ മുഖത്ത് വരുത്തി കൊണ്ട് അവൻ അവിടെ നിന്ന് അവളെ മറികടന്നു എണീറ്റ് പോയി.പോകുന്ന ആശിയെ നോക്കി പൊട്ടിക്കരയാനെ അവൾക്കായൊള്ളൂ..\'എന്റെ.. സ്നേഹത്തിനു...അപ്പൊ എന്ത് വിലയാണ്...എന്റെ സ്നേഹത്തിനുള്ള അർഹത ഇല്ല പോലും...ശെരിയാ.. ആരോരുമില്ലാത്ത ഈ അനാഥ പെണ്ണിന്റെ സ്നേഹം ഒന്നും വേണ്ടി വരില്ല ആഷിഖ്ന്. ഇട്ട് മൂടാൻ പണം ഉണ്ടെങ്കില