കറുത്ത മേഘങ്ങൾ ഭീമകാര രൂപം പൂണ്ടിരുന്നു.. വിഷം വമിക്കുന്ന പുകച്ചുരുളുകൾ ഇടതടവില്ലാതെ ആകാശത്തേയ്ക് ഉയർന്നു കൊണ്ടിരുന്നു.... മരണത്തിന്റെ മണം ചുറ്റും മരണത്തിന്റെ മണം മാത്രം പരന്നു .. ശ്രീലങ്കയുടെ ഉത്തര പ്രവിശ്യയായ ബദുല്ലയിൽ അപ്പോഴും ചെറിയ രീതിക്കു കലാപം മുന്നേറി കൊണ്ടിരുന്നു.... ലക്ഷ്യമില്ലാത്ത ആ യാത്ര അവർ തുടങ്ങീട്ട് നാലു ദിവസം ആയിരിക്കുന്നു... ഭക്ഷണവും വെള്ളവും വേണ്ടുവോളം കിട്ടാതെ ആകെ ഷീണിതരായിരുന്നു അവർ ... അന്ധകാരവും പുകച്ചൂടും മാത്രം അന്തരീക്ഷത്തിൽ തിങ്ങി നിന്നു.. ഒരടി പോലും മുന്നോട്ട് നടക്കാനാകാത്ത വിധം അവൾ നന്നേ തളർന്നിരുന്ന