ഈശ്വരാ ഇന്നും വൈകിയല്ലോ..അസ്സമ്പ്ളി തുടങ്ങി കാണും.. ഇന്നും പ്രിൻസിപ്പളിന്റെ ചീത്ത കേട്ടതു തന്നെ. സ്കൂൾ എത്തിയപ്പോൾ ദേശീയ ഗാനം തീരാറായി..എന്നെ കണ്ടതും പ്രിൻസി നല്ല ഒരു നോട്ടം നോക്കി.. അസ്സമ്പ്ളി കഴിഞ്ഞ് കുട്ടികൾ പോയി തുടങ്ങിയതും ഞാൻ ഓഫീസിലേക്ക് ചെന്നു. "എന്താണ് സ്വര ടീച്ചർ.. ഇന്നും വൈകി ആണല്ലോ വരവ്..മറ്റു ടീച്ചർസ് ഒക്കെ സമയത്ത് വരും പക്ഷെ സ്വര ടീച്ചർ മാത്രം എന്നും വൈകും.. എന്നിട്ടോ കുറേ എക്സ്ക്യുസസ് പറഞ്ഞോളും.. പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. ദാ രജിസ്റ്റർ.. സൈൻ ചെയ്തു ക്ലാസ്സിൽ പോകാൻ നോക്ക്. " ഓഫീസിൽ കയറിയതും പ്രിൻസി എന്നെ ചീത്ത പറയാൻ തുടങ്ങ