Aksharathalukal

Aksharathalukal

ഗാന്ധർവ്വം - 33

ഗാന്ധർവ്വം - 33

4.7
3.1 K
Horror Love
Summary

അനു കാവിന് പുറത്തേക്കു നടന്നു അവിടെ രേവതി അവൾക്കായി കാത്തുനിൽപ്പുണ്ടായിരുന്നു.  എവിടെ പോയതാ മോളെ നീ . എത്ര നേരമായി നിന്നെ അന്വേഷിച്ചു എന്ന് അറിയോ.  ചെറിയമ്മ ഞാൻ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ കാവിലോട്ട്. Mm.  എന്തിനാ വിളിച്ചത്?  ദേവൻ വിളിച്ചായിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്.  അയ്യോ എന്റെ ഫോൺ റൂമിലാ ഞാൻ പോയി നോക്കട്ടെ.  വേണ്ട അവൻ ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോൾ വിളിച്ചത നിന്നെ രാത്രി ഇങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു. Mm.  ഇവിടുന്ന് ബോറടിക്കുന്നുണ്ടോ  മുത്തശ്ശി എവിടെ ചെറിയമ്മ.  അമ്മ മുറിയിൽ ഉണ്ടല്ലോ.