Aksharathalukal

Aksharathalukal

ഗാന്ധർവ്വം -36

ഗാന്ധർവ്വം -36

4.6
3.1 K
Horror Love
Summary

ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു ആരോടും മിണ്ടാതെ അനു മുറിയിൽതന്നെ ഒതുങ്ങിക്കൂടി അവളുടെ ഈ അവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത് ദേവനെ ആയിരുന്നു ഒരു മുറിയിൽ ആയിരുന്നിട്ടു പോലും അവനോട് ഒന്ന് സംസാരിക്കുക പോലും ഇല്ലായിരുന്നു. അവൾ ഏതു സമയവും എന്തോ ചിന്തിച്ചിരിക്കുക മാത്രം ചെയ്യും ഊണില്ല ഉറക്കമില്ല ഏത് സമയവും എന്തോ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവൾ.  ഉമ്മറത്ത് ഇരിക്കുകയായിരുന്നു ദേവകിയും രാമനും സുഭദ്രയും മഹേഷും അന്നത്തെ ദിവസത്തിനുശേഷം ദേവന്റെ വീട്ടിലേക്ക് അവർ തിരിച്ചു പോയിരുന്നില്ല അപ്പോഴാണ് ദേവൻ ഉമ്മറത്തേക്ക് വന്നത്.  അനു എന്തേ മോനേ ? ( രാമൻ).