Part 16 ✍️Nethra Madhavan ഇന്നലെ ഒരുപാട് നേരം ഉറങ്ങിയത് കൊണ്ട് തന്നെ ജാനി നേരത്തെ തന്നെ എഴുന്നേറ്റു..ഇന്ന് ഓഫീസ് ഇല്ല.. അവൾ കട്ടിലിൽ നിന്നെഴുനേറ്റ് ബാത്‌റൂമിൽ പോയി.. മുഖമൊക്കെ കഴുകി..പല്ലൊക്കെ തേച്ചു..മുടിയൊക്കെ കേട്ടിവച്ചു.. ആദിയും നന്ദുവും ഉണർന്നട്ടില്ല.. സമയം 7 ആകുന്നെ ഒള്ളൂ.. അടുക്കളയിൽ ഇപ്പോഴേ കേറണ്ട.. അവൾ അൽപനേരം വരാന്തയിൽ പോയി ഇരുന്നു..ഇന്നലെ ഒരുപാട് നേരം കരഞ്ഞത് കൊണ്ടാകണം കണ്ണിനു ചുറ്റും നല്ല വേദന.. സൂര്യരശ്മികൾ അവളെ തഴുകി കടന്നു പോയി.... ഇന്നലെ പെയ്ത ചാറ്റൽ മഴയുടെ കുളിരു ഭൂമിയെ വിട്ടു പോയിട്ടില്ല.. തണുപ്പും ചൂടും കൂടി കലർന്ന ആ