Part 26 ഇന്നാണ് കല്യാണ വസ്ത്രം എടുക്കാൻ പോവുന്നത്.... ആരു ഒരു മെറൂൺ കളർ ടോപ്പ് ഇട്ടു...കണ്ണുകൾ നീട്ടി എഴുതി... പിന്നെ അതിന് ചേർന്നൊരു കുഞ്ഞു പൊട്ടും തൊട്ടു... പുറത്തേക്ക് ഇറങ്ങി... താഴെ എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു... ആരു വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.... വഴിയിൽ നിന്ന് മിയയെയും തനുവിനെയും കനിയെയും പിക് ചെയ്തു...ആകെയുള്ള മകൾ ആയതുകൊണ്ട് തന്നെ എല്ലാവർക്കുമുള്ള ഡ്രസ്സ് ദാസ്സിന്റെ വകയാണ്... "ഗംഗേച്ചി വന്നില്ലേ അമ്മായി " ഷോപ്പിങ് മാളിൽ അവരെക്കാത്തു നിൽക്കുന്ന ഇന്ദ്രനെയും ഭാര്യനെയും നോക്കി ആരു ചോദിച്ചു... "