രാവിലെ സിദ്ധു എഴുന്നേറ്റ് താഴേക്ക് വരുമ്പോൾ സുഭദ്ര ഉമ്മറത്ത് നിന്ന് പാൽക്കാരനോട് സംസാരിക്കുന്നതാണ് കണ്ടത്.. അടുക്കള വശത്ത് നിന്ന് മൺവെട്ടിയുടെ ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി വർദ്ധൻ പുറത്താണെന്ന്.. അവൻ അടുക്കളയിലേക്ക് ചെന്ന് നോക്കിയപ്പോൾ പറമ്പിൽ നിൽക്കുന്ന അയാളെ കാണുകയും ചെയ്തു...സ്ലാബിന് മുന്നിൽ നിന്ന് ഉരുളകിഴങ്ങ് അരിയുകയായിരുന്ന പൂർണിയെ അവനൊന്ന് നോക്കി.. ശേഷം ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ ആയി ചെന്ന് നിന്ന് അവളുടെ ഇരുവശത്തുമായി കൈകൾ വച്ചു.. ഞെട്ടി പൂർണി തിരിഞ്ഞ് നോക്കും മുൻപ് അവന്റെ വലം കവിൾ അവളുടെ ഇടം കവിളിനോട് ചേർന്നിരുന്നു...\"\"\" പിണക്കമ