പാർട്ട് - 7 ഇന്ന് ശനിയാഴ്ച ആണെങ്കിലും ഈ ആഴ്ച വീട്ടിൽ പോകുന്നില്ല. കാരണം വീട്ടിൽ ആരും ഇല്ല. അവരെല്ലാം അമ്മയുടെ വീട്ടിൽ പോയിരിക്കുകയാണ്. മുത്തശ്ശിക്ക് ഒരു വല്ലായ്മ പോലെ. അത് കാരണം ഞാൻ ഇവിടെ തന്നെ. ശ്ശേ ജാൻവി ഉണ്ടായിരുന്നെങ്കിൽ 2 ദിവസം അടിച്ചു പൊളിക്കായിരുന്നു. ഇത് ഇപ്പോൾ അവൾ വീട്ടിൽ പോകും. ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണം. എന്തായാലും നാളെ ഞായറാഴ്ച ആയിട്ട് അമ്പലത്തിൽ പോകണം. ഇവിടെ അടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ടെന്ന് ജാൻവി പറഞ്ഞിരുന്നു. നാളെ ഒന്ന് പോകണം. --------------------------------------------------