Copyright © This work is protected in accordance with section 45 of the copyright act 1957(14 of1957)and should not Used in full or part without the creator's prior permission. "ആദ്യമായ് ഈ മിഴികൾ... നെഞ്ചിൽ കൊളുത്തിയ പൂത്തിരി ഇന്നും മിന്നുന്നു... ഇടനെഞ്ചിൽ.... നിൻച്ചിരി മാത്രം ... കൺചിമ്മും നേരം നിൻ മിഴികൾ... നെഞ്ചിൽ.... താളം തുള്ളുന്നു.." സ്റ്റീരിയോയിൽ നിന്ന് ഉയർന്നു വന്ന ഗാനം... ബസ്സിന്റെ ഇരമ്പലിനൊപ്പം വേറിട്ട അനുഭവം പകർന്നു കൊടുത്തു... പൊടുന്നനെ... ബസ്സ് ബ്രേക്കിട്ടു... പാട്ട് ആസ്വദിച്ച് കണ്ണുകൾ അടച്ചു കയ്യ് കൊണ്ട് താളമിട്ട അവളുടെ നെറ്റി വന്നു സീറ്റിന്റെ കമ്പിയിൽ തട്ടി... ഔച്.... എന്താത്...??? ഇങ്ങേര് ഭൂമികുലുക്കി ആണോ ബസ്സ് ഓടിക്കുന്നെ... അടുത്തിരുന്ന കാവുനെ