✍️Nethra Madhavan "ചേട്ടാ....!!!" റൂമിൽ നിന്നുള്ള ആദിയുടെ ശബ്ദം കേട്ടു കണ്ണൻ വേഗം അങ്ങോട്ടേക്ക് ഓടി.. പുറകെ തന്നെ നന്ദുവും.. റൂമിന്റെ വാതിലിൽ നിന്നുകൊണ്ട് അകത്തേക്കു ഭീതിയോടെ നോക്കുന്ന ആദിയെ അവർ കണ്ടു.. അവരും അങ്ങോട്ടേക്ക് നോക്കി.. റൂമിൽ ഉള്ള അലമാരിയിലെ കണ്ണാടിയുടെ പൊട്ടിയ ചില്ലുകഷ്ണങ്ങൾ നിലത്തു ചിതറി കിടക്കുന്നതും.... അവശേഷിക്കുന്ന ചില്ലിലേ വിള്ളലിലേക്ക് വിരലുകൾ ഊന്നി ഒരു പ്രതേക ഭാവത്തോടെ നീരീക്ഷിക്കുന്ന ജാനിയെയുമാണ് അവർ കണ്ടത്.... പണ്ട് സ്വയംനിയത്രണം നഷ്ടപെടുമ്പോൾ റൂമിലെ ഓരോ വസ്തുക്കൾ നിലത്തെക്കേറിഞ്ഞുടച്ചു അതിലേക്ക