ഭാഗം 54 💞പ്രണയിനി💞 ആ പാർക്കിനു മുന്നിൽ ബൈക്ക് നിർത്തുമ്പോൾ വിക്കി തിരഞ്ഞത് മുഴുവൻ മഹിയുടെ ബൈക്ക് ആയിരുന്നു. അത് കണ്ടെത്തിയതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. എടി പോയിട്ടില്ല... ദാ ആൾടെ ബൈക്ക്... മ്മ് വാ നോക്കാം... അവർ നോക്കുമ്പോൾ മുന്നോ ഇരുന്ന ബെഞ്ചിൽ തന്നേ മഹി ഇരിക്കുന്നത് കണ്ടു. തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മഹി അവരെ കണ്ടില്ലാ.... അവര് അടുത്തേക്ക് ചെന്നപ്പോൾ മഹി ഫോൺ എടുക്കുന്നത് കണ്ട് അവർ പുറകിൽ തന്നേ നിന്നു... തെറ്റാണു എന്ന് അറിയാമായിരുന്നിട്ടും അവർ അവൻ വിളിക്കുന്നത് ആരെ എന്നറിയാൻ കാതോർത്തു.. .... കാൾ പോയി നിമിഷങ്ങൾക്കുള്ളിൽ വേദ ഫോൺ എടുത്തു