*💞സ്നേഹതൂവൽ💞* Part 9 By@_jifni_ ഒരു സിനിമ കാണുന്ന ത്രില്ലിൽ അമ്മു ബാക്കിക്കായി കാത്തിരുന്നു. തന്റെ ജീവിതത്തിലെ ഇതൊന്നും എന്താ തനിക്കറിയാത്തെ എന്ന ചിന്തയിൽ ആന്നിറങ്ങിയിരുന്നു റൂബി. അതിനുള്ള ഉത്തരവും മുബി പറയും എന്ന പ്രേതീക്ഷിയിൽ അവൾ ബാക്കിക്കായി മുബിയെ നോക്കി. അവളുടെ നോട്ടം മനസിലായ മുബി ബാക്കി തുടർന്നു. റൂബിയെ അവർക്ക് നഷ്ടമായ ദിനങ്ങളിലേക്ക് മുബിന്റെ ഓർമകൾ പിന്നിലേക്ക് തുഴഞ്ഞു.... "ഹോസ്പിറ്റൽ എത്തിയ ഉടനെ നിന്നെ ഡോക്ടർമാർ icu വിലേക്ക് മാറ്റി. നിന്റെ ഉമ്മയും ഉപ്പയും ഹോസ്പിറ്റലിൽ എത്തി. എന്നോട് കുറെ വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും നീ ഉണരാതെ ഞാൻ പോവില്ല എന്ന വാ