രുദ്രതാണ്ഡവം ആടാൻ തയ്യാറായ ശിവനെ പോലെയായിരുന്നു അവൻ ആ നിമിഷം..... ഇതെല്ലാം കണ്ടിട്ടും ശിവയ്ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..... കാരണം പണ്ടുമുതലേ അവളുടെയുള്ളിൽ അവനോട് പക മാത്രമേ ഉണ്ടായിരുന്നുള്ളൂ...... തന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ ആ കുടുംബത്തോടുള്ള പക...🔥🔥 പിന്നീട് അവിടെ ഒരു ബഹളം തന്നെ ആയിരുന്നു..... വേഗം തന്നെ സഞ്ജു അവനെ പിടിച്ചു മാറ്റി..... മതിയെടാ ഇനിയും അടിച്ചാൽ അവൻ ചത്തുപോകും..... എന്നിട്ടും രുദ്രന്റെ കലി അടങ്ങിയിരുന്നില്ല.... അവൻ വീണ്ടും അയാൾക്ക് നേരെ ആക്രോശിച്ചു ചെന്നു.... ഒരു വിധത്തിലാണ് സഞ്ജു അവനെ അവിടെനിന്നും മാറ്റി കൊണ്ട് പോയത്.....