തൊണ്ട വറ്റി വരളുന്നപോലെ തോന്നി അവൾക്ക് അലമുറ ഇട്ടു കരയുവാൻ തോന്നി പക്ഷെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.. തളർന്നു പോയാൽ തന്റെ പരാജയം ആണെന്ന് അവൾ ഉറപ്പിച്ചു സർവ്വ ശക്തിയും എടുത്തു അവൾ പ്രധിരോധിക്കാൻ തന്നെ തീരുമാനിച്ചു മനസ്സിനെ അതിനായി ആ കുറഞ്ഞ നിമിഷം കൊണ്ട് അവൾ പാകപ്പെടുത്തി..... പതർച്ച തെല്ലു വരുത്താതെ അവൾ അവനെ നേരിടാൻ തീരുമാനിച്ചു....... സഞ്ജയ്...... എന്താ നിന്റെ ഉദ്ദേശം????? ഭയപാടൊന്നും ഇല്ലാതെ നിൽക്കുന്നവളെ കാൻകെ സഞ്ജയ് ഒന്ന് പതറി..... അതു പുറമെ കാണിക്കാതെ അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു..... അതു കാൻകെ അവളുടെ കാലടികൾ പിന്നോട്ട് സഞ്ചരിച്