പ്രണയിനി 60 💞പ്രണയിനി💞 ഇത് നോക്കി ശിവ വാതിലിൽ നിൽപ്പുണ്ടായിരുന്നു.... അവൾ കൊലുസ് ഇട്ട് ഒന്ന് നിലം ചവിട്ടി ലെച്ചു സൂപ്പർ എന്ന് കൈകൊണ്ട് കാണിച്ചു... അവൾ അത് മാളുവിനെ കാണിക്കാൻ അടുക്കളയിലോട്ട് ഓടാൻ നിൽക്കുമ്പോഴാണ് വാതിലിൽ നിൽക്കുന്ന ശിവയെ കാണുന്നത്. ഇഹ്ഹ് അവൾ ഒന്ന് ഇളിച്ചു കാണിച്ചു.. നിനക്ക് വേണേൽ പറഞ്ഞാൽ വാങ്ങി തരില്ലായിരുന്നോ.... അവൻ ചിരിച്ചു. എനിക്ക് ഇത് എന്നും ഇടാൻ അല്ല ഇന്ന് ഇടാൻ ഒരു മോഹം അതിനാ.. കൊള്ളാം പെൺകൊച്ചു ആവാൻ തീരുമാനം എടുത്തോ.. ഞാൻ പെൺകൊച്ചു തന്നെയാ... അവൾ മുഖം കോട്ടി. അത് ഞങ്ങൾക്കൂടെ തോന്നണ്ടേ...കിട്ടിയ അവസരത്തിൽ ലെച്ചു ഗോൾ അടിച്ചു..